national

ഖാലിസ്താൻ അനുകൂലിയായ വാരീസ് ദേ പഞ്ചാബ് തലവൻ അമൃത്പാൽ സിംഗ് അറസ്റ്റിലായി.

ജലന്ധർ . ഖാലിസ്താൻ അനുകൂലിയായ വാരീസ് ദേ പഞ്ചാബ് തലവൻ അമൃത്പാൽ സിംഗ് ജലന്ധറിൽ അറസ്റ്റിലായി. മണിക്കൂറുകൾ നീണ്ട തിരച്ചിലുകൾക്ക് ഒടുവിലാണ് പഞ്ചാബ് പൊലീസ് ജലന്ധറിന് സമീപം നാകോദാറിൽ നിന്ന് അമൃത്പാലിനെ പിടികൂടുന്നത്. അമൃത്പാലിനെ പിടികൂടാൻ വൻ സന്നാഹങ്ങളാണ് പഞ്ചാബ് പൊലീസ് തയ്യാറാക്കിയിരുന്നത്. എട്ട് ജില്ലകളിലെ പൊലീസ് സംഘമാണ് ‘ഓപ്പറേഷൻ അമൃത്പാൽ സിംഗിൽ’ പങ്കാളികളായത്.

അമൃത്പാൽ സിംഗിന്റെ അറസ്റ്റിനു പിറകെ സംസ്ഥാനത്തെ ഇന്റർനെറ്റ് സേവനങ്ങൾ ഞായറാഴ്ച ഉച്ച വരെ നിർത്തിവച്ചു. വ്യാജപ്രചരണം തടയുന്നതിന്റെ ഭാഗമായാണ് ഈ നടപടി. ക്രമസമാധാനപാലനത്തിനായി പഞ്ചാബ് പൊലീസ് ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്നും പൊലീസ് നടപടികളിൽ ഇടപെടരുതെന്നും ജനങ്ങളോട് നിർദ്ദേശിക്കുകയുണ്ടായി.

ശനിയാഴ്ചയാണ് അമൃത്പാലിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൾക്ക് പഞ്ചാബ് പൊലീസ് തുടക്കം കുറിച്ചത്. നേരത്തെ അമൃത്പാലിന്റെ ആറ് അനുയായികളെ അറസ്റ്റ് ചെയ്യുകയുണ്ടായി. അറസ്റ്റിനെ തുടർന്ന് പഞ്ചാബിലെ മോഗ ജില്ലയിൽ സുരക്ഷ കർശനമാക്കാൻ നിർദേശം നൽകി. അമൃത്പാലിന്റെ ജുല്ലുപൂർ ഖേര ഗ്രാമത്തിലും സുരക്ഷ ശക്തമാക്കി.

അമൃത്പാൽ സിംഗിന്റെ അനുയായി ലവ് പ്രീത് സിങ്ങിന്റെ അറസ്റ്റിനെ തുടർന്ന് പഞ്ചാബിൽ വൻ സംഘർഷത്തിന് കോപ്പു കൂട്ടിയിരുന്നു. അമൃത്പാലിന്റെ അനുയായികൾ അജ്‌നാല പൊലീസ് സ്‌റ്റേഷൻ ആക്രമിക്കുകയുണ്ടായി. സംഭവത്തിന് ശേഷം പഞ്ചാബ് സർക്കാറിനേയും കേന്ദ്രസർക്കാറിനേയും വെല്ലുവിളിച്ച് നിരവധി തവണ അമൃത്പാൽ സിംഗ് രംഗത്തെത്തിയിരുന്നതാണ്.

Karma News Network

Recent Posts

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

17 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

60 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

3 hours ago