kerala

ദുരിതാശ്വാസനിധിയുടെ സാമ്പത്തിക ദുർവിനിയോഗം: കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാതെ ലോകായുക്ത

തിരുവനന്തപുരം . ദുരിതാശ്വാസനിധിയുടെ സാമ്പത്തിക ദുർവിനിയോഗം സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയനും 18 മന്ത്രിമാർക്കും എതിരായ ലോകായുക്ത കേസിൽ വാദം പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും വിധി പറയാതെ ലോകായുക്ത. മുഖ്യമന്ത്രി പിണറായി വിജയനെയും 18 മന്ത്രിമറിയുമ്മ പ്രതികളാക്കി ലോകായുക്തയിൽ ഫയൽ ചെയ്ത പരാതിയിലാണ് വാദം പൂർത്തിയായിട്ടു വർഷം ഒന്ന് കഴിഞ്ഞിട്ടും വിധി പറയാതിരിക്കുന്നത്.

ലോകായുക്തയുടെ അധികാരങ്ങൾ വെട്ടി കുറച്ചുകൊണ്ട് നിയമസഭയിൽ ബില്ല് പാസാക്കി ഗവർണറുടെ അനുമതിക്കായി കൊടുത്തിരുന്നെങ്കിലും അതിൽ ഗവർണർ ഇതുവരെ ഒപ്പിട്ടിട്ടില്ല. അത് കൊണ്ട് തന്നെ ലോകായുക്ത വിധി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും എതിരായായാൽ സർക്കാർ പ്രതിസന്ധിയിലാകും. ലോകായുക്തയിൽ കേസിന്റെ വിചാരണ പൂർത്തിയായി വരുമ്പോഴാണ് ഇക്കാര്യത്തിൽ ലോകായുക്തയുടെ അധികാരങ്ങൾ കവരുന്ന ബില്ലിനായി സർക്കാർ നീക്കം ഉണ്ടാവുന്നത്. ലോകായുക്ത വിധി എതിരായതിനെ തുടർന്ന് ബന്ധുനിയമനക്കേസിൽ കെ.ടി.ജലീൽ മന്ത്രി സ്ഥാനം രാജിവച്ചിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെട്ട പരാതിയിൽ വിധി എതിരായാൽ ലോകായുക്ത വൈകുന്നത് ഇതേപ്പറ്റി അറിയുന്ന ജനങ്ങൾക്കിടയിൽ നിരവധി സംശയങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്.

ഭരണ – രാഷ്ട്രീയ -പണ സ്വാധീനങ്ങളുടെ കാര്യത്തിൽ ജനങ്ങൾ നീതി ലഭിക്കുമെന്ന് ഉറ്റു നോക്കുന്ന ലോകായുക്തയിൽ വിചാരണ കഴിഞ്ഞ ഒരു കേസിന്റെ വിധി പറയാൻ ഒരു വർഷം വരെ വൈകുന്നത് അസാധാരണമാണ്. 2022 ഫെബ്രുവരി അഞ്ചിന് വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18നാണ് വാദം പൂർത്തിയായിരു ന്നതാണ്. ഹർജിയിന്മേലുള്ള വാദത്തിനിടെ ലോകായുക്തനിയമം പതിനാലാം വകുപ്പ് ഭേദഗതി ചെയ്തുകൊണ്ട് സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയായിരുന്നു. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിലാണ് കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നത് എന്നത് കൊണ്ട് തന്നെ വിധി പ്രതികൂലമായാൽ തങ്ങളുടെ കസേരയുടെ രക്ഷക്കായിട്ടാണ് പിണറായി സർക്കാർ ലോകായുക്തയുടെ കഴുത്ത് ഞെരിക്കാൻ തുനിഞ്ഞിറങ്ങുന്നത്.

ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പതിനാലാം വകുപ്പ് പുനഃസ്ഥാപിക്കപ്പെടുക യായിരുന്നു. അതിനാൽ ഇപ്പോൾ പഴയ നിയമമാണ് പ്രാബല്യത്തിലുള്ളത്. കേസുകളിൽ ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം നിലനിൽക്കെയാണ് വിധി പറയാൻ ലോകായുക്ത തയാറാകാത്തത്. കേരള സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശി കുമാറാണ് ഈ കേസിലെ ഹർജിക്കാരൻ.

എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകൾക്ക് 25 ലക്ഷം രൂപയും, പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസിസ്റ്റൻറ് എൻജിനീയർ ആയി ജോലിക്ക് പുറമേ എട്ടര ലക്ഷം രൂപയും ദുരിതാശ്വാസ നിധിയിൽനിന്ന് നൽകിയതിനെ ഹർജിക്കാരൻ ചോദ്യം ചെയ്യുകയായിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ട് മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്ക് സർക്കാർ ഉദ്യോഗത്തിനും മറ്റ് ആനു കൂല്യങ്ങൾക്കും പുറമേ 20 ലക്ഷം രൂപ നൽകിയത് ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടുകയും കേസിന്റെ വിചാരണ വേളയിൽ തെളിവുകൾ നിരത്തുകയും ചെയ്തിരുന്നതാണ്. ഈ തുക മന്ത്രിസഭായോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽ നിന്നും ഈടാക്കണമെന്നും ഇവരെ അയോഗ്യരാക്കണമെന്നുമാണ് ഹർജിയിൽ മുഖ്യമായും ആവശ്യം ഉന്നയിച്ചിരുന്നത്. സർക്കാരിനു വേണ്ടി അറ്റോർണി ടി.എ.ഷാജിയും ഹർജിക്കാരനു വേണ്ടി മുതിർന്ന അഭിഭാഷകൻ ജോർജ് പൂന്തോട്ടവുമാണ് ലോകായുക്തയിൽ വാദം കേൾക്കുമ്പോൾ ഹാജരായിരുന്നത്.

ലോകായുക്തയുടെ 14–ാം വകുപ്പ് പ്രകാരം, അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താം. ലോകായുക്തയുടെ നിഗമനങ്ങൾ റിപ്പോർട്ടാക്കി ബന്ധപ്പെട്ട അധികാരിക്ക് കൈമാറിയാൽ മൂന്നു മാസത്തിനകം നടപടിയെടുത്ത് ലോകായുക്തയെ അറിയിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ കാര്യത്തിൽ നിയമന അധികാരി ഗവർണറാണ് എന്നതും ഇക്കാര്യത്തിൽ ശ്രദ്ധേയമാണ്. മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും കാര്യത്തിൽ മുഖ്യമന്ത്രിയാണ് നിയമന അധികാരി.. ആരോപണം ശരിയാണെന്നു ലോകായുക്ത പ്രഖ്യാപിച്ചാൽ മുഖ്യമന്ത്രിയോ മന്ത്രിമാരോ സ്ഥാനം ഒഴിയാൻ നിർബന്ധി താരാണ്. ഈ അവസ്ഥ മാറ്റി ഭേദഗതികൊണ്ടു വന്ന് കേസിൽ നിന്ന് രക്ഷപെടാനുള്ള തന്ത്രമാണ് പിണറായി സർക്കാർ ലോകായുക്തയുടെ കാര്യത്തിൽ നടത്തിയത്.

ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്ന ഭേദഗതി കോണ്ടു വന്ന് കസേരയുടെ രക്ഷക്കുള്ള പഴുത് ഉണ്ടാക്കുകയായിരുന്നു ലോകായുക്ത നിയമ ഭേദഗതിയിൽ ലക്‌ഷ്യം വെച്ചിരുന്നത്. മുഖ്യമന്ത്രിക്കെതിരെ നടപടിയെടുക്കേണ്ട ഗവർണറെ മാറ്റി നിയമസഭയെ അപ്പലറ്റ് അതോറിറ്റിയാക്കിയും, മന്ത്രിമാർക്കെതിരെയുള്ള വിധികളിൽ മുഖ്യമന്ത്രിയും എംഎൽഎമാർക്കെതിരെയുള്ള വിധികളിൽ സ്പീക്കറെ അപ്പലറ്റ് അതോറിറ്റി ആക്കിയും ഉള്ള ഭേദഗതി ബില്ലിൽ ഗവർണർ ഒപ്പിടാത്തതിനാൽ നിയമമായില്ല എന്നതാണ് യാഥാർഥ്യം.

Karma News Network

Recent Posts

തലസ്ഥാനത്ത് തീരദേശമേഖലകളിൽ കടലാക്രമണം, വീട് തകർന്നു

തിരുവനന്തപുരം : തീരദേശ മേഖലകളിൽ കടലാക്രമണം ശക്തമാകുന്നു. പൂന്തുറയിൽ വീടുകളിലേക്ക് വെള്ളംകയറി. ഒരു വീടിന്റെ തറ പൂർണമായും തകർന്നു. തുടർന്ന്…

6 mins ago

കിടപ്പുരോഗിയായ ഭാര്യയുടെ ദയനീയാവസ്ഥ കണ്ട് കൊലപ്പെടുത്തി, വയോധികന്റെ കുറ്റസമ്മതം

മൂവാറ്റുപുഴ: കിടപ്പുരോഗിയായ 82 വയസ്സുള്ള വയോധികയെഭാര്യയെ ഭർത്താവ് വീട്ടിൽ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവം ഏറെ ഞെട്ടലുണ്ടാക്കി. സംഭവത്തിൽ ഭർത്താവ് ജോസഫി…

19 mins ago

വീട് കുത്തിത്തുറന്ന് കവർച്ച, പണവും സ്വർണാഭരണങ്ങളും നഷ്ടമായി, മൂന്ന് പേർ പിടിയിൽ

വയനാട്: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ പിടിയിൽ. ആറാട്ടുത്തറ സ്വദേശി കെ. ഷാജൻ, വള്ളിയൂർക്കാവ് സ്വദേശി…

46 mins ago

22 പേരുടെ ജീവനെടുത്ത താനൂർ ബോട്ടപകടത്തിന് ഒരുവർഷം, നഷ്ടപരിഹാരം ലഭിക്കാതെ നിരവധി കുടുംബങ്ങള്‍

താനൂർ : ഉദ്യോഗസ്ഥരുടെ അനാസ്ഥ ഒന്നുകൊണ്ടു മാത്രം ഉണ്ടായ താനൂർ ബോട്ടപകടത്തിന് ഒരുവർഷം. 22 പേരുടെ ജീവൻ ഒട്ടുംപുറം തൂവൽതീരത്ത്…

1 hour ago

മഞ്ഞുമ്മൽ ബോയ്സ് കേസ്, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കളുമായി ബന്ധപ്പെട്ട കേസിൽ സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവരുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. പ്രതികളുടെ മുൻകൂർ…

2 hours ago

സുഗന്ധഗിരി വനംകൊള്ള, ഡിഎഫ്ഒയെ സ്ഥലം മാറ്റി

വയനാട് : സുഗന്ധഗിരി വനംകൊള്ളയിൽ ഡിഎഫ്ഒയ്ക്കെതിരെ നടപടി. ഡിഎഫ്ഒ സജ്‌നയെ സ്ഥലം മാറ്റി ഉത്തരവിറങ്ങി. ഡിഎഫ്ഒയ്ക്ക് ഗുരുതര വീഴ്ചയുണ്ടായി എന്ന്…

2 hours ago