kerala

ബലാൽസംഗ കേസിൽ കുരുങ്ങി പ്രമുഖ ഫിസിക്കൽ ട്രയിനർ അമൽ മനോഹർ, എഫ് ഐ ആർ ഇട്ടു

പ്രമുഖ ഫിസിക്കൽ ട്രയിനറും കോച്ചുമായ അമൽ മനോഹറിനെതിരെ ബലാൽസംഗ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. യുവതിയെ പ്രണയം നടിച്ച് ബലാൽസംഗം ചെയ്യുകയും ശരീരത്ത് മുറിവുകൾ ഏല്പ്പിക്കുകയും ചെയ്യുകയായിരുന്നു. യുവതിയേ ബലാൽസംഗം ചെയ്ത ശേഷം അമൽ മനോഹർ കഴുത്തിനു കുത്തിപിടിച്ച് കൊലപ്പെടുത്താനും ശ്രമിച്ചു

തിരുവനന്തപുരം സ്വദേശിയായ സ്പോർട്സ് താരങ്ങളുടെ ഫിസിക്കൽ കോച്ചായ അമൽ മനോഹർ ഇപ്പോൾ ഒളിവിൽ പോയിരിക്കുകയാണ്‌. ക്രിക്കറ്റ് താരം സഞ്ജു സാംസൺ, അർജുന അവാർഡ് ജേതാവ് പ്രണോയ് എച്ച്എസ് എന്നിവരുടെ ഫിസിക്കൽ ട്രയിനർ ആയിരുന്നു പ്രതിയായ അമൽ മനോഹർ. കേരള പോലീസ് വോളിബോൾ ടീമിലും കെഎസ്ഇബി വോളിബോൾ ടീമിലും പോലീസ് ടീമിലും പരിശീലകൻ ആണ്‌. അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ടീമിൻ്റെ മുൻ എസ് ആൻഡ് സി കോച്ചായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പ്രൈം വോളി ലീഗിൽ ചെന്നൈ ബ്ലിസ് ടീനിം ഫിസിക്കൽ കോച്ചായി ഇയാൾ സേവനം അനുഷ്ടിച്ചിരുന്നു

തലസ്ഥാനത്ത് പി ടി പി നഗറിൽ അക്കാഡേ ഡോട്ട് മെ എന്ന പേരിൽ ഫിസിക്കൽ ട്രയിങ്ങ് സെന്റർ ഇയാൾ സ്വന്തമായി നടത്തിവരവേ ആണ്‌ യുവതിയേ ക്രൂരമായി ബലാൽസഗം ചെയ്തത്. യുവതിയുടെ എതിർപ്പിനെ അവഗണിച്ച് ബലമായി കീഴ്പ്പെടുത്തി ഉപദ്രവിക്കുകയായിരുന്നു. പിന്നീട് ഇയാൾ യുവതിയേ വിവാഹം ചെയ്യാം എന്ന് പറഞ്ഞ് കേസിൽ നിന്നും രക്ഷപെടാൻ ശ്രമിച്ചു. ഇതിനിടെ പ്രതി അമൽ മനോഹർ മറ്റൊരു പെൺകുട്ടിയെ വിവാഹം ചെയ്യുകയായിരുന്നു.

വിവാഹം ചെയ്ത പെൺകുട്ടിയോട് യുവതി തന്റെ അനുഭവം വിവരിച്ചപ്പോളും തിരിച്ചടി ഉണ്ടായി. പ്രതിയുടെ പുതുതായി വിവാഹം കഴിച്ച ഭാര്യയും യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. പ്രതിയായ അമൽ മനോഹർ സ്പോർട്സ് മേഖലയിലെ ട്രയിനർ എന്ന നിലയിൽ പ്രശസ്തനാണ്‌. ഇയാളുടെ പ്രശസ്തിയും, സ്വാധീനവും മുതലാക്കിയാണ്‌ യുവതിയേ ചതിച്ചത് എന്നും പരാതിയിൽ ഉണ്ട്. ഐ.പി സി 376 ബലാൽസംഗം, 323 തുടങ്ങിയ ശിക്ഷാ നിയമത്തിലെ ലൈംഗികാതിക്രമത്തിന് പ്രസക്തമായ വകുപ്പുകൾ എന്നിവ പ്രകാരം തിരുവനന്തപുരം മ്യൂസിയം പോലീസ് സ്റ്റേഷൻ ശ്രീ അമൽ മനോഹറിനെതിരെ എഫ്ഐആർ ഫയൽ ചെയ്തു.

പോലീസ് എഫ് ഐ ആറിൽ വിവരിക്കുന്നത് ഇങ്ങിനെയാണ്‌… പരാതിക്കാരിയെ ബലാൽസംഗം ചെയ്ത് കാമ സംതൃപ്തി വരുത്തണം എന്നും ഉപദ്രവിക്കണം എന്നും ഉദ്ദേശത്തോടെ പ്രതി കനക നഗറിലെ വീട്ടിൽ വയ്ച്ച് ക്രൂരമായി ബലാൽസംഗം ചെയ്തു. പരാതിക്കാരിയെ ബലമായി പ്രതി തന്റെ ആഗ്രഹങ്ങൾക്ക് വഴങ്ങാൻ നിർബന്ധിച്ച് കീഴ്പ്പെടുത്തി കാമ സംതൃപിതി വരുത്തുകയും കഴുത്തിനു കുത്തി പിടിച്ച് ഭിത്തിയിൽ ചേർത്തും മർദ്ദിച്ചു. അടിവയറ്റിൽ ചവിട്ടി, നിലത്തിട്ട് അടിക്കുകയും വലിച്ചിഴയ്ക്കുകയും ചെയ്തു.

സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) മുൻ അത്‌ലറ്റും വിദ്യാർത്ഥിയുമായ അമൽ മനോഹർ 400 മീറ്റർ ഹർഡിൽസിൽ വൈദഗ്ധ്യം നേടിയിട്ടുണ്ട്, കൂടാതെ ദേശീയ മെഡൽ ജേതാവുമായിരുന്നു. കേരളത്തിലെ സെക്രട്ടേറിയറ്റിലെ സർക്കാർ ജോലിക്കും തിരഞ്ഞെടുക്കപ്പെട്ടു. കൂടാതെ, കേരള പോലീസ് വോളിബോൾ ടീം, കെഎസ്ഇബി വോളിബോൾ, ഫുട്ബോൾ ടീമുകൾ എന്നിവയുൾപ്പെടെ വിവിധ സ്പോർട്സ് ടീമുകളെ പരിശീലിപ്പിക്കുന്നതിൽ പങ്കാളിയായിരുന്നു പ്രതി.

പ്രശസ്തമായ പ്രൈം വോളി ലീഗിൽ അഹമ്മദാബാദ് ഡിഫൻഡേഴ്‌സ് ടീമിൻ്റെയും ചെന്നൈ ബ്ലിസ് ടീമിൻ്റെയും കരുത്തും കണ്ടീഷനിംഗ് പരിശീലകനായും അദ്ദേഹം മുമ്പ് സേവനമനുഷ്ഠിച്ചിട്ടുണ്ട്. തനിക്കെതിരെ നിയമനടപടി സ്വീകരിച്ചത് മനസിലാക്കി പ്രതി ഇപ്പോൾ ഒളിവ്ബിൽ പോയിരിക്കുകയാണ്‌. ഇയാൾക്കായി അന്വേഷണം നറ്റത്തുകയാണ്‌ എന്നും അന്വേഷണം നടക്കുന്നതായും പോലീസ് പറഞ്ഞു. എന്നാൽ കേരള പോലീസ് വോളിബോൾ ടീമിന്റെ ഫിസിക്കൽ ട്രയിനർ കൂടിയായ പ്രതിക്കെതിരായ നടപടിയിൽ യുവതിക്ക് ആശങ്കയുണ്ട്. പ്രതി ഉന്നത ബന്ധം ഉള്ള ആൾ ആയതിനാൽ മുൻ കൂർ ജ്യാമ്യം വാങ്ങി കേസ് അട്ടിമറിക്കുമോ എന്നും ഇരയേ ഭീഷണിപ്പെടുത്തുമോ എന്നും ആശങ്ക ഉണ്ട്.

karma News Network

Recent Posts

ഹെലികോപ്റ്റർ ദുരന്തം, ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി കൊല്ലപ്പെട്ടു

ഇറാനിൽ ഹെലികോപ്റ്റർ അപകടത്തിൽ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയും കൊല്ലപ്പെട്ടു. ഇറാന്റെ കിഴക്കന്‍ അസര്‍ബൈജാനിലാണ്…

27 mins ago

പൊട്ടിക്കിടന്ന വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് 19 കാരൻ മരിച്ചു

കോഴിക്കോട് കുറ്റിക്കാട്ടൂരിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആലി മുസ്ലിയാരുടെ മകൻ മുഹമ്മദ് റിജാസ് ആണ് മരിച്ചത്. ബൈക്കിന്റെ പെട്രോൾ തീർന്നതിനാൽ…

51 mins ago

ഇബ്രാഹിം റെയ്‌സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടം കണ്ടെത്തി, പ്രസിഡന്റിനായുള്ള തിരച്ചില്‍ ഊര്‍ജിതം

ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുമായി അപകടത്തില്‍പ്പെട്ട ഹെലികോപ്റ്റര്‍ കണ്ടെത്തിയതായി റെഡ് ക്രസന്റ്. ഇബ്രാഹിം റെയ്സിയെയും വിദേശകാര്യ മന്ത്രി ഹുസൈവന്‍ അമിറബ്ദുല്ലയെയും…

1 hour ago

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

2 hours ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

2 hours ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

3 hours ago