topnews

ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാന്‍, അജിത്തിനെ പരിഹസിച്ച് പിഎസ് പ്രശാന്ത്

ദത്ത് വിവാദത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെതിരെ പരിഹാസവും അധിക്ഷേപവുമായി പിഎസ് പ്രശാന്ത്. ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാനാണ് അജിത്ത് എന്ന് പ്രശാന്ത് പറഞ്ഞു. മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന പിതൃത്വത്തിന് വിപ്ലവം നടത്തിയ ഉത്തമനായ അച്ഛനാണ് അജിത്തെന്നും പ്രശാന്ത് പരിഹസിച്ചു.

പിഎസ് പ്രശാന്ത് പറഞ്ഞത് ഇങ്ങനെ: ഇദ്ധേഹത്തെ അറിയില്ലെ..? മാധ്യമങ്ങള്‍ കൊട്ടിഘോഷിക്കുന്ന പിതൃത്വത്തിനായി വിപ്ലവം നടത്തിയ ഉത്തമനായ അച്ഛന്‍. ഒരു ഭാര്യ നിലവിലിരിക്കെ മറ്റൊരു പെണ്‍കുട്ടിയെ വഞ്ചിച്ച് അമ്മയാക്കിയ മഹാന്‍. ഇദ്ധേഹത്തിന്. ‘മര്യാദ രാമന്‍’ പുരസ്‌കാരം കൊടുക്കാനും കൂടി മാധ്യമങ്ങള്‍ ശുപാര്‍ശ ചെയ്യണം.

അതേസമയം, ദത്ത് വിവാദത്തില്‍ ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജൂ ഖാന് പിന്തുണയുമായി സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ രംഗത്തെത്തി. ഇപ്പോള്‍ ഒരു നടപടിയും ഷിജൂഖാന്റെ പേരില്‍ എടുക്കില്ല. ദത്ത് വിവാദത്തില്‍ ഷിജൂഖാന്റെ പേരില്‍ പിഴവുണ്ടെന്ന് ഇത് വരെ തെളിഞ്ഞിട്ടില്ല. വകുപ്പ് തല അന്വേഷണ റിപ്പോര്‍ട്ട് രഹസ്യരേഖയല്ല. അത് പുറത്ത് വരട്ടെയെന്നും എല്ലാ കാര്യവും പറയാന്‍ ഷിജൂഖാനും പരിമിതിയുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ആരോപണത്തിന്റെ പിന്നാലെ പോകുന്നത് സിപിഐഎമ്മിന്റെ ജോലിയല്ല. എന്നാല്‍ വീഴ്ച്ച സംഭവിച്ചെന്ന് കണ്ടാല്‍ പാര്‍ട്ടി പരിശോധിക്കും. ശിശുക്ഷേമ സമിതിക്ക് ലൈസന്‍സില്ല എന്നത് തെറ്റായ വാര്‍ത്തയാണ്. ആരെങ്കിലും സമരം ചെയ്തെന്ന് വിചാരിച്ച് ഒരാള്‍ക്കെതിരെ നടപടി എടുക്കാന്‍ സാധിക്കില്ല. പ്രതിഷേധം നടത്താനും അഭിപ്രായം പറയാനും അനുപമയ്ക്ക് അവകാശമുണ്ടെന്നും ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

Karma News Network

Recent Posts

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

2 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

7 mins ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

27 mins ago

കാറിൽ കലയുടെ മൃതദേഹം കണ്ടു, പുറത്ത് പറയാതിരുന്നത് അനിൽ കുമാറിന്റെ ഭീഷണി ഭയന്ന്, നിര്‍ണായക സാക്ഷി മൊഴി പുറത്ത്

ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…

40 mins ago

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

1 hour ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 hours ago