കൊച്ചി. ലൈഫ് പദ്ധതിയെ കുറിച്ച് ആര്‍ക്കും സംശയം വേണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്. എല്ലാവര്ക്കും ഭൂമി ലഭ്യമാക്കുവാനുള്ള ശ്രമത്തിലാണ് സര്ക്കാര്അത് പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയില്ലാത്ത ഒരാള്‍ പോലും ഉണ്ടാകില്ലെന്നും എംവി ഗോവിന്ദന് പറയുന്നു. സിഎം രവീന്ദ്രനെ ചോദ്യം ചെയ്യുന്ന ലൈഫിന് ഈ ലൈഫുമായി ഒരു ബന്ധവുമില്ലെന്ന് അദ്ദേഹം പറഞ്ഞു. രവീന്ദ്രനെ ഇതിന് മുമ്പും ചോദ്യം ചെയ്തിട്ടുണ്ട്. എത്ര കൊല്ലമായി ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം ചോദിച്ചു.
ഒരു ഫ്ലറ്റിന്റെ സ്പോണ്‍സര്‍ഷിപ്പ് സംബന്ധിച്ച പ്രശ്നമാണിത്. അതിന് സര്‍ക്കാരുമായി ഒരു ബന്ധവുമില്ല. വടക്കാഞ്ചേരിയിലെ ഒരു പ്രശ്നം പറഞ്ഞ് കേരളത്തിലെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് വീട് കിട്ടിയ പദ്ധതിയെ കുറ്റപ്പെടുത്താമോ എന്നും അദ്ദേഹം ചോദിച്ചു. ചോദ്യം ചെയ്യലിനായി ഇഡിക്ക് മുന്നില്‍ മുഖ്യമന്ത്രിയുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഹാജരായി.
ലൈഫ് മിഷന് കേസിലാണ് ചോദ്യം ചെയ്യലിനായി സിഎം രവീന്ദ്രന് ഇഡിക്ക് മുന്നില്‍ എത്തിയിരിക്കുന്നത്. കേസില്‍ രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് ഫെബ്രുവരി 27ന് ഹാജരാകുവാന്‍ ഇഡി രവീന്ദ്രനോട് നിര്‍ദേശിച്ചുവെങ്കിലും ഹാജരായിരുന്നില്ല. അതേസമയം ഇനിയും ഹാജരായില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കാമെന്ന് ഇഡിക്ക് നിയമോപദേശം ലഭിച്ചിരുന്നു.
ഒരു വര്‍ഷം മുമ്പ് ചോദ്യം ചെയ്യലിനായി ഇഡി രവീന്ദ്രനെ വിളിപ്പിച്ചെങ്കിലും നാല് തവണ നോട്ടീസ് നല്കിയ ശേഷമാണ് സിഎം രവീന്ദ്രന് ഇഡിക്ക് മുന്നില്‍ ഹാജരായത്. പ്രളയബാധിതര്‍ക്കും വേണ്ടിയുള്ള വടക്കാഞ്ചേരി ലൈഫ് മിഷന് പദ്ധതിക്കു ലഭിച്ച 19 കോടി രൂപ തട്ടിയെടുത്തുവെന്നാണ് കേസ്.
ശക്തമായ മഴ കണക്കിലെടുത്ത് പത്തനംതിട്ടയിലേയും,വയനാട്ടിലേയും, ആലപ്പുഴയിലേയും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി. പത്തനംതിട്ട, വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍…
വെള്ളം ചേർത്ത ഡീസൽ കാറിൽ അടിച്ച പെട്രോൾ പമ്പ് പൂട്ടിച്ചത് കർമ്മ ന്യൂസ് റിപോർട്ട് ചെയ്തിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ…
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…