entertainment

അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി, തെന്നിന്ത്യന്‍ സൂപ്പര്‍ താരം അപമര്യാദയായി പെരുമാറി: ദുരനുഭവം വെളിപ്പെടുത്തി രാധിക ആപ്‌തെ radhika apte

മുംബൈ: ബോളിവുഡിനൊപ്പം തെന്നിന്ത്യയിലും വലിയ ആരാധകരുള്ള നടിയാണ് രാധിക ആപ്തെ. ഹിന്ദിയ്ക്ക് പുറമെ, മലയാളത്തിലും, തമിഴിലുമെല്ലാം അഭിനയിച്ച താരം അഭിനേത്രി എന്ന നിലയില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളത്. ടൊവിനോ ചിത്രമായ ഫോറന്‍സിക്കിന്റെ ഹിന്ദി പതിപ്പില്‍ അഭിനയിക്കുകയാണ് രാധിക ഇപ്പോള്‍. അഭിനയത്തിലെന്നപോലെ തന്നെ, തന്റെ നിലപാടുകളിലൂടേയും രാധിക കയ്യടി നേടാറുണ്ട്. തനിക്ക് നേരിട്ട പല അനീതികള്‍ക്കുമെതിരെ രാധിക പലപ്പോഴായി തുറന്നടിച്ചിട്ടുണ്ട്.

അത്തരത്തില്‍ ഒന്നായിരുന്നു തെലുങ്ക് സൂപ്പര്‍ താരത്തില്‍ നിന്ന് നേരിടേണ്ടി വന്നതെന്ന് രാധിക പറയുന്നു. നേഹ ധൂപിയ അവതാരകയായി എത്തുന്ന ‘ബി.എഫ്.എഫ് വിത്ത് വോഗ്’ എന്ന ഷോയില്‍ വച്ചായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍. കരിയറിന്റെ ആരംഭകാലത്ത്, തെന്നിന്ത്യന്‍ സിനിമകളില്‍ അഭിനയിച്ചതിനെക്കുറിച്ചാണ് രാധിക മനസ് തുറന്നത്. ‘അവര്‍ നല്ല പണം തരും. അത് അര്‍ഹിക്കുകയും ചെയ്യുന്നുണ്ട്. പക്ഷെ വളരെ കഠിനമായിരുന്നു അക്കാലം’ എന്നാണ് രാധിക പറയുന്നത്.

ഒരു സിനിമയുടെ സെറ്റില്‍ വെച്ച്‌ തെലുങ്കിലെ സൂപ്പര്‍ താരം തന്നോട് അപമര്യാദയായി പെരുമാറിയെന്ന് രാധിക പറയുന്നു. ‘ഒരു തെലുങ്ക് സിനിമയുടെ ചിത്രീകരണത്തിന്റെ ആദ്യത്തെ ദിവസമായിരുന്നു. സുഖമില്ലാതെ ഞാന്‍ കിടക്കുന്ന രംഗമാണ്. ഒരുപാട് പേരുണ്ടായിരുന്നു ചുറ്റും. എല്ലാം തയ്യാറാണ്. നടന്‍ കടന്നു വന്നു. ഞങ്ങള്‍ അപ്പോള്‍ റിഹേഴ്‌സല്‍ ചെയ്യുകയായിരുന്നു. എനിക്ക് അയാളെ അറിയുക പോലുമില്ലായിരുന്നു. അയാള്‍ എന്റെ കാലില്‍ ഇക്കിളിയിടാന്‍ തുടങ്ങി. അയാള്‍ വലിയ താരമാണ്. അയാള്‍ ഭയങ്കര പവര്‍ഫുള്‍ ആണെന്നായിരുന്നു പറഞ്ഞത്’, രാധിക പറഞ്ഞു.

‘പക്ഷെ ഞാന്‍ ചാടിയെഴുന്നേറ്റു. അയാളോട് ചൂടായി. എല്ലാവരും കാണുന്നുണ്ടായിരുന്നു. ക്രൂ മുഴുവനുമുണ്ടായിരുന്നു. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും. മേലാല്‍ എന്നോട് ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ അയാളോട് പറഞ്ഞു. എനിക്ക് വല്ലാതെ ദേഷ്യം വന്നു. ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്ന് ഞാന്‍ പറഞ്ഞു. അയാള്‍ ഞെട്ടിപ്പോയി. എന്നില്‍ നിന്നുമത് പ്രതീക്ഷിച്ചിരുന്നില്ല. പിന്നെ ഒരിക്കലും എന്നെ തൊട്ടിട്ടില്ല’, രാധിക വ്യക്തമാക്കി. അതേസമയം, തെന്നിന്ത്യയെ മുഴുവന്‍ സ്ത്രീ വിരുദ്ധരായി ചിത്രീകരിക്കാന്‍ താന്‍ തയ്യാറല്ലെന്നും രണ്ട് തെലുങ്ക് സിനിമകളില്‍ നിന്ന് മാത്രമാണ് തനിക്ക് ദുരനുഭവമുണ്ടായതെന്നും രാധിക ആപ്‌തെ പറഞ്ഞു. സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നായകനായ കബാലിയില്‍ അഭിനയിച്ചിരുന്നുവെന്നും കൂടെ അഭിനയിച്ചതില്‍ ഏറ്റവും നല്ല മനുഷ്യനും മാന്യനും രജനീകാന്താണെന്നും രാധിക വ്യക്തമാക്കി.

Karma News Network

Recent Posts

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

5 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

5 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

6 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

6 hours ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

7 hours ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

7 hours ago