topnews

മോദി രണ്ടാം മഹാത്മാഗാന്ധി- രാഹുൽ ഈശ്വർ

പ്രധാനമന്ത്രി നരേന്ദ്രമോദിയെ മഹാത്മാ ഗാന്ധിയോട് താരത്മ്യം ചെയ്ത് രാഹുൽ ഈശ്വർ രംഗത്ത്. മോദിക്ക് ജന്മദിനാശംസ നേർന്നുള്ള ഫേസ്ബുക്ക് കുറിപ്പിൽ ഭാരതത്തിൻറെ രണ്ടാമത്തെ മഹാത്മാഗാന്ധിയെന്നാണ് രാഹുൽ ഈശ്വർ വിശേഷിപ്പിച്ചത്.

ഭാരതത്തിൻറെ രണ്ടാമത്തെ മഹാത്മാഗാന്ധി ആയ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് (72) ജന്മദിനാശംസകൾ. ഇന്ത്യയെ കൂടുതൽ ഉയരങ്ങളിൽ എത്തിക്കാൻ ദൈവവും ഭാരത മാതാവും അദ്ദേഹത്തെ അനുഗ്രഹിക്കട്ടെ. നിരവധി ആളുകളാണ് കമന്റുമായെത്തുന്നത്. ട്രോളിന്റെ രൂപത്തിൽപ്പോലും ഇമ്മാതിരി തോന്ന്യാസം പറയരുതെന്ന കമൻറുമായി മുൻ എം എൽ എ വി ടി ബൽറാമടക്കമുള്ളവരും രംഗത്തെത്തിയിട്ടുണ്ട്. ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും ബൽറാം കമൻറിൽ പറഞ്ഞിട്ടുണ്ട്.

കുടുംബവാഴ്ചയുടെയും കോളനിവത്കരണത്തിന്റെയും കെട്ടുപാടുകളിൽ അസ്തിത്വം നഷ്ടമായി ഭരണത്തിന്റെ തലപ്പാവേന്തി ശതകോടികളുടെ സാരഥിയാവുകയായിരുന്നു മോദി. സ്വപ്നങ്ങൾ പോലും അന്യമായ ജനങ്ങൾക്ക് പ്രതീക്ഷയുടെ കിരണമായി ഉയർന്നു വന്ന ശക്തനും കർമ്മധീരനും വികസന കുതുകിയും സർവ്വോപരി ദേശസ്നേഹിയുമായ രാഷ്‌ട്രീയ നേതാവാവുകയായിരുന്നു നരേന്ദ്ര മോദി. വികസനത്തിന് വേണ്ടി നിലകൊള്ളുമ്പോഴും ദരിദ്രരുടെ ജീവിതങ്ങളിൽ ഗുണപരമായ മാറ്റം കൊണ്ടു വരാൻ അശ്രാന്ത പരിശ്രമം നടത്തുന്നതിലും തന്റെ നയങ്ങൾ ഫലപ്രദമായി വിജയത്തിലെത്തിക്കാൻ അക്ഷീണം പരിശ്രമിക്കുകയും ചെയ്തത് വഴി നരേന്ദ്ര മോദിയെ രാജ്യത്തെ ആബാലവൃദ്ധം ജനങ്ങളുടെയും പ്രിയപ്പെട്ട നേതാവാക്കി മാറ്റുകയായിരുന്നു.

തീവ്രമായ ജീവിതാനുഭവങ്ങളുടെ മുൾവഴികൾ താണ്ടി കഠിനമായ പരിശ്രമത്തിലൂടെയാ നരേന്ദ്രണ് മോദി ദേശീയ രാഷ്‌ട്രീയത്തിന്റെ കടിഞ്ഞാൺ കൈയ്യിലെടുക്കുന്നത്. ഭൂകമ്പങ്ങളും പ്രകൃതി ദുരന്തങ്ങളും ഉന്നത രാഷ്‌ട്രീയ ഗൂഢാലോചനകളും തകർത്ത ഗുജറാത്തിന്റെ രാഷ്‌ട്രീയ ഭൂമികയിൽ അചഞ്ചലമായ രാഷ്‌ട്രനിർമ്മാണ പ്രക്രിയയിലൂടെ ആദ്യം നേതൃപാടവം തെളിയിച്ചു കാട്ടികൊണ്ടായിരുന്നു ആ വരവ്. 13 വർഷം കൊണ്ട് ഇന്ത്യയിലെ ഏറ്റവും മികച്ച വികസന മാതൃകയായി ഗുജറാത്തിനെ വാർത്തെടുക്കുകയായിരുന്നു മോദി. വിമർശനങ്ങളെയും രാഷ്‌ട്രീയ ഭ്രഷ്ടുകളെയും കർമ്മോജ്വലത കൊണ്ട് നേരിട്ട നരേന്ദ്ര മോദിക്ക് വേണ്ടി, ഉപജാപകരോട് കാലം എണ്ണി എണ്ണി കണക്ക് ചോദിക്കുകയാണ്.

ഗുജറാത്തിൽ തുടങ്ങി ഇന്ദ്രപ്രസ്ഥത്തിൽ തുടർക്കഥയാകുന്ന ഒരു രാഷ്ട്രീയ അശ്വമേധത്തിൻറെ പേരാണ് നരേന്ദ്ര ദാമോദർദാസ് മോദി. 2004-ലും പിന്നീട് 2009-ലും, തുടർച്ചയായി രണ്ടു ലോക്സഭാതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെ ബിജെപിക്കിനി ഇന്ത്യൻ രാഷ്ട്രീയത്തിൽ ഭാവിയില്ലെന്ന് വിധി എഴുതിയവരുണ്ട്. ഒരു ദശാബ്ദത്തിനിപ്പുറം, 2014 ൽ, അങ്ങ്, ഗുജറാത്തിൽ നിന്ന്, ബിജെപിയെ ഒറ്റയ്ക്ക് തോളിലേറ്റി, നരേന്ദ്ര മോദി എന്ന നായകൻ ഇന്ദ്രപ്രസ്ഥത്തിലേക്ക് പടനയിച്ചപ്പോൾ, ചരമക്കുറിപ്പെഴുതിയവരുടെ കണ്ണു തള്ളി.

ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം കടന്ന ബിജെപി, മുന്നണിക്കൊപ്പം നേടിയത് 336 സീറ്റുകൾ. സമാനതകളില്ലാത്ത ചരിത്രവിജയത്തിലേക്ക് ഊർജം പകർന്നത് നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിൻറെ തലപ്പൊക്കത്തേക്ക് നരേന്ദ്ര ദാമോദർദാസ് മോദി വളർന്നുയർന്നത് സ്വന്തം പ്രയക്തം ഒന്നുകൊണ്ടു മാത്രമാണ്.1950 സെപ്തംബർ 17 ന് ഗുജറാത്തിലെ മെഹ്‌സാനയിൽ ദാമോദർദാസ് മുൾചന്ദ് മോദിയുടെയും ഹീരാബെന്നിൻറെ ആറുമക്കളിൽ മൂന്നാമനായി ജനനം. ചായക്കച്ചവടമായിരുന്നു അച്ഛൻറെ ഉപജീവനമാർഗം. ലക്ഷ്യബോധവും അതിന് വേണ്ടി പോരാടാനുള്ള മനസും, മോദിക്കുമുന്നിലെ കടമ്പകളെ ഓരോന്നായി ഇല്ലാതാക്കി.

ആർ എസ് എസ് കാര്യാലയത്തിലെ സഹായിയിൽനിന്ന് തുടങ്ങി, ബിജെപിയുടെ ഗുജറാത്ത് ജനറൽ സെക്രട്ടറി, ദേശീയ സെക്രട്ടറി, 13 വർഷം ഗുജറാത്ത് മുഖ്യമന്ത്രി .. കണക്ക് കൂട്ടിയും കുറച്ചുമാണ് പ്രധാനമന്ത്രി പദം വരെ നരേന്ദ്ര മോദി വളർന്നത്. കഠിനാധ്വാനവും നിശ്ചയദാർഢ്യവുമുണ്ടെങ്കിൽ സാധാരണക്കാർക്കും എത്തിപ്പിടിക്കാവുന്ന നേട്ടങ്ങൾക്ക് പരിധികളില്ലെന്നതാണ് നരേന്ദ്ര മോദി പകരുന്ന പാഠം.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

17 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

21 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

48 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago