national

‘ധാര്‍ഷ്ട്യം തലകുനിച്ചു’; തെരഞ്ഞെടുപ്പ് ഭയമെന്ന് കോണ്‍ഗ്രസ്

വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്. ‘ഇത് രാജ്യത്തെ കര്‍ഷകരുടെ വിജയം,അഹങ്കാരം തകര്‍ന്നു’ എന്ന് കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് കൊണ്ട് കോണ്‍ഗ്രസ് ട്വീറ്റു ചെയ്തു. വിവിധ കോണ്‍ഗ്രസ് നേതാക്കളും മോദി സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് രംഗത്തുവന്നിട്ടുണ്ട്. ‘രാജ്യത്തെ ഊട്ടുന്ന കര്‍ഷകരുടെ സത്യാഗ്രഹം കൊണ്ട് ധാര്‍ഷ്ട്യം തല കുനിച്ചു. അനീതിക്കെതിരായ വിജയത്തിന് അഭിന്ദനങ്ങള്‍’ എന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

‘എന്താണോ ഒരു ജനാധിപത്യ സമരത്തിലൂടെ നേടാന്‍ കഴിയാത്തത് അത് തെരഞ്ഞെടുപ്പിനെക്കുറിച്ചുളള ഭയത്തിലൂടെ നേടാന്‍ കഴിഞ്ഞുവെന്ന്’ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം പറഞ്ഞു. ‘ കാര്‍ഷിക ബില്ലുകള്‍ പിന്‍വലിക്കുന്നതായുളള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം ഒരിക്കലും ഒരു നയം മാറ്റുന്നതില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടോ അല്ലെങ്കില്‍ മനസ്സ് മാറിയത് കൊണ്ടോ അല്ല. ഇത് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പിനോടുളള ഭയം കൊണ്ടാണ്’ എന്ന് ചിദംബരം ട്വീറ്റ് ചെയ്തു

Karma News Network

Recent Posts

കൊല്ലത്ത് ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു

കൊല്ലം നിലമേലിൽ ഗർഭിണിയായ യുവതി പനി ബാധിച്ച് മരിച്ചു. നിലമേൽ നേട്ടയം സൗമ്യഭവനിൽ വിഷ്ണുവിന്റെ ഭാര്യ സൗമ്യ(23)യാണ് മരിച്ചത്. ചികിത്സയിലിരിക്കെയായിരുന്നു…

6 mins ago

തിരുവനന്തപുരത്ത് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്, പ്രദേശവാസികൾ ആശങ്കയിൽ

തിരുവനന്തപുരം: വിതുര ബോണക്കാട് കരടികളുടെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ബോണക്കാട് കാറ്റാടിമുക്ക് സ്വദേശി ലൈനിലെ ലാലാ (58) യ്ക്കാണ് പരിക്കേറ്റത്‌.…

18 mins ago

മലപ്പുറത്ത് 18 കാരിയെ മദ്യം നൽകി പീഡിപ്പിച്ച 44കാരൻ അറസ്റ്റിൽ

മലപ്പുറം യുവതിയെ മദ്യം നൽകി പീഡിപ്പിച്ച കേസിൽ പ്രതിയെ അറസ്റ്റ് ചെയ്തു. താനൂർ ഒഴൂർ ഇല്ലത്ത്പറമ്പിൽ ഷിഹാബിനെയാണ് (44) മഞ്ചേരി…

33 mins ago

നിരന്തരം അപകടം, മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

തിരുവനന്തപുരം: മുതലപ്പൊഴി മേഖല സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. മുൻ കേന്ദ്രമന്ത്രി വി. മുരളീധരനടക്കമുള്ള നേതാക്കൾക്കും ഉദ്യോഗസ്ഥർക്കുമൊപ്പമാണ് ജോർജ് കുര്യൻ…

43 mins ago

അമ്മായിയമ്മയും മരുമകനും മരിച്ച നിലയിൽ, അമ്മയെയും കൊണ്ടുപോകുന്നു എന്ന് കുറിപ്പ്

തിരുവനന്തപുരം : വാടക വീട്ടിൽ അമ്മായിയമ്മയെയും മരുമകനെയും മരിച്ച നിലയിൽ കണ്ടെത്തി. കോവളം വണ്ടിത്തടം മൃഗാശുപത്രിക്കു സമീപം വടക്കേവിള വർണം…

1 hour ago

ക്ഷമിക്കണം, ഒരുമാസത്തിനകം തിരികെത്തരാം, അധ്യാപികയുടെ വീട്ടില്‍ കുറിപ്പെഴുതി വച്ച് മോഷണം നടത്തി കള്ളന്‍

ചെന്നൈ: മോഷ്ടിക്കാന്‍ കയറിയ വീട്ടില്‍ ക്ഷമാപണ കുറിപ്പെഴുതി വച്ച് കള്ളന്‍. വിരമിച്ച അധ്യാപികയുടെ വീട്ടില്‍ കയറിയ കള്ളനാണ് ഒരുമാസത്തിനകം സാധനങ്ങള്‍…

1 hour ago