topnews

ഓഫീസ് ആക്രമിച്ചത് കുട്ടികള്‍ അവരോട് ദേഷ്യമില്ല: രാഹുല്‍ ഗാന്ധി

കൽപ്പറ്റ/ വയനാട്ടില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തകര്‍ത്ത തന്റെ ഓഫീസ് രാഹുല്‍ ഗാന്ധി എം പി സന്ദര്‍ശിച്ചു. അക്രമത്തിലൂടെയാല്ല സമാധാനത്തിന്റെ മാര്‍ഗമാണ് കോൺ​ഗ്രസ് സ്വീകരിക്കുന്നതെന്ന് രാഹുല്‍ ഗാന്ധി വ്യക്തമാക്കി. കല്‍പറ്റയില്‍ തകര്‍ക്കപ്പെട്ട തന്റെ ഓഫീസ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എംപി ഓഫീസ് തല്ലിതകര്‍ത്തതിന് ശേഷം ആദ്യമായിട്ടാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ എത്തുന്നത്. എംപി ഓഫീസ് എന്നതിലുപരി വയനാട്ടുകാരുടെതാണ് തല്ലിതകര്‍ത്ത ഓഫീസെന്നും. കുട്ടികളാണ് ഇത് ചെയ്തത് അവരോട് ദേഷ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവാദരഹിതമായിട്ടാണ് അവര്‍ പെരുമാറിയത് അവര്‍ അതിന്റെ അനന്തരഫലങ്ങള്‍ ചിന്തിച്ചിട്ടില്ലായിരിക്കും എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് രാഹുല്‍ ഗാന്ധി ഓഫീസിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍, ഉമ്മന്‍ ചാണ്ടി എന്നിവര്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായരുന്നു.

എകെജി സെന്ററിന് നേരെ ബോംബെറുണ്ടായ പഞ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനത്തിന് ഒരുക്കിയിരിക്കുന്നത്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

11 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

11 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

27 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

36 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

37 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago