topnews

രാഹുൽ ഗാന്ധിക്ക് തിരിച്ചടി,3വർഷത്തേ സാധാരണ പാസ്പോർട്ട് മാത്രം

പാസ്പോർട്ട് നല്കുന്ന സംഭവത്തിൽ രാഹുൽ ഗാന്ധിക്ക് തിരിച്ചടി. ഡിപ്ളോമാറ്റ് പരിഗണന ഒന്നും നല്കാൻ ആകില്ലെന്നും ഓർഡിനറി പാസ്പോർട്ട് മാത്രമേ നല്കാനാകൂ എന്നും കോടതി വിധിച്ചു. അതും 10 വർഷം എന്നുള്ള സമയ പരിധി രാഹുൽ ഗാന്ധിയുടെ കേസിൽ 3 കൊല്ലമായും കോടതി കുറച്ചു.സാധാരണ പ്രായപൂർത്തിയാവർക്ക് നല്കുന്നത് 10 വർഷത്തേക്കുള്ള പാസ്പോർട്ടാണ്‌. ഇതിനു രാഹുൽ ഗാന്ധിക്ക് അയോഗ്യത വീണിരിക്കുകയാണ്‌. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിനെക്കുറിച്ചുള്ള പരാമർശത്തിന്റെ പേരിൽ ഈ വർഷമാദ്യം മാനനഷ്ടക്കേസിൽ ശിക്ഷിക്കപ്പെട്ടതിന് ശേഷം ഗാന്ധിയെ ലോക്‌സഭാംഗമായി അയോഗ്യനാക്കിയിരുന്നു. എം.പി സ്ഥാനവും നഷ്ടപ്പെട്ടു. തുടർന്നാണ്‌ നയതന്ത്ര പാസ്പോർട്ട് റദ്ദ് ചെയ്തത്.

ഇനി മുതൽ രാഹുൽ ഗാന്ധി വിമാനത്താവലത്തിൽ മറ്റ് യാത്രക്കാർ ഒപ്പം ക്യൂ നില്ക്കണം. മാത്രമല്ല ബാഗേജ്ജ് ചെക്കിങ്ങും സെക്യൂരിറ്റി ക്ളിയറൻസും, കസ്റ്റംസ് ക്ളിയറൻസും എല്ലാം സാധാരണ പാസ്പോർട്ട്കാരേ പോലെ തന്നെ ചെയ്യണം. വിമാനം ഇറങ്ങിയാൽ ഗ്രീൻ ചാനലിലൂടെ വരാനും ഇനി സാധിക്കില്ല.മൈനർമാരായ കൊച്ചു കുട്ടികൾക്കാണ്‌ കുറഞ്ഞ വർഷം പാസ്പോർട്ട് അനുവദിക്കുക. മൈനർമാരുടെ വലർച്ച അനുസരിച്ച് ഫോട്ടോയിലും രൂപത്തിലും മാറ്റങ്ങൾ വരുന്നതിനാലാണിത്. എന്നാൽ കുട്ടികൾക്ക് 5 വർഷത്തേക്ക് പാസ്പോർട്ട് നല്കും. അതിലും കുറവാണിപ്പോൾ രാഹുൽ ഗാന്ധിക്ക് അനുവദിക്കുന്ന പാസ്പോർട്ടിന്റെ കാലാവധി. മൂന്ന് വർഷത്തേക്ക് സാധാരണ പാസ്‌പോർട്ട് നല്കാനാണ്‌ ഡൽഹി കോടതി വെള്ളിയാഴ്ച അനുമതി നൽകിയത്.

എംപിയെന്ന നിലയിൽ അയോഗ്യനാക്കപ്പെട്ടതിന് ശേഷം നയതന്ത്ര പാസ്‌പോർട്ട് സറണ്ടർ ചെയ്തതിന് പിന്നാലെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റിനായിഗാന്ധി കോടതിയെ സമീപിച്ചിരുന്നു.കോടതി പറയുന്നത് ഇങ്ങിനെ..രാഹുൽ ഗാന്ധിയുടെ അപേക്ഷ പൂർണ്ണമായി അംഗീകരിക്കാൻ ആകില്ല. കേസുകൾ ഉള്ളതിനാൽ 10 വർഷത്തേ പാസ്പോർട്ട് എന്ന സാധാരണ ഇന്ത്യൻ പൗരന്റെ ആനുകൂല്യം നല്കുവാൻ ആകില്ല.അപേക്ഷ ഭാഗികമായി അനുവദിക്കുകയാണ്. 10 വർഷത്തേക്കല്ല, മൂന്ന് വർഷത്തേക്കാണ്,“ ജഡ്ജി രാഹുൽ ഗാന്ധിയുടെ അഭിഭാഷകനോട് പറഞ്ഞു.

കേസിൽ ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി തടസവാദം ഉന്നയിച്ചിരുന്നു. കള്ളപ്പണം വെളുപ്പിക്കലും ഫണ്ട് ദുരുപയോഗവും ഉൾപ്പെട്ട നാഷണൽ ഹെറാൾഡ് കേസിലും പ്രതിയായതിനാൽ രാഹുൽ ഗാന്ധിക്ക് പാസ്പോർട്ട് നല്കരുത് എന്നായിരുന്നു ആവശ്യം.കേസുതിനാൽ പാസ്പോർട്ട് അനുവദിക്കാൻ കോടതിയുടെ അനുമതിയും ആവശ്യമായിരുന്നു.

നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള ഗാന്ധിയുടെ അപേക്ഷയിൽ വെള്ളിയാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് മുൻ ബിജെപി എംപിയായ സ്വാമിയോട് കോടതി ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.യാത്ര ചെയ്യാനുള്ള അവകാശം മൗലികാവകാശമാണെന്ന് അഡീഷണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് വൈഭവ് മേത്ത നിരീക്ഷിച്ചിരുന്നു. എന്നാൽ അനുമതി വാങ്ങാതെ നിരവധി തവണ യാത്ര ചെയ്ത കോൺഗ്രസ് നേതാവിന്റെ നീക്കത്തിന് കോടതികൾ യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ല എന്ന് സുബ്രഹ്മണ്യ സ്വാമി ബോധിപ്പിച്ചു. എന്നാൽ 2015 ഡിസംബറിൽ ഗാന്ധിക്ക് ജാമ്യം അനുവദിച്ചപ്പോൾ, അദ്ദേഹത്തിന്റെ യാത്രയ്ക്ക് കോടതി യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നില്ലെന്നും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സ്വാമിയുടെ അപേക്ഷ അന്ന് നിരസിച്ചതായും മജിസ്‌ട്രേറ്റ് പറഞ്ഞു.

വഞ്ചന, ഗൂഢാലോചന, ക്രിമിനൽ വിശ്വാസ വഞ്ചന എന്നിവ ആരോപിച്ച് സോണിയാ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും മറ്റുള്ളവർക്കുമെതിരെ സ്വാമി നൽകിയ സ്വകാര്യ ക്രിമിനൽ പരാതിയുടെ അടിസ്ഥാനത്തിലാണ് നാഷണൽ ഹെറാൾഡ് കേസ്.

 

Main Desk

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

24 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

58 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago