topnews

പോളിംഗ് ദിനത്തില്‍ വോട്ടഭ്യര്‍ത്ഥിച്ച് ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും; ബിജെപി

വോട്ടഭ്യര്‍ത്ഥിച്ച് പോളിംഗ് ദിനത്തില്‍ ട്വീറ്റ് ചെയ്ത രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും എന്ന് ബിജെപി. ബിഹാര്‍ തെരഞ്ഞെടുപ്പിന്റെ പോളിംഗ് ദിനത്തില്‍ മഹാസഖ്യത്തിന് വോട്ടുചെയ്യണം എന്നാഹ്വാനം ചെയ്തുകൊണ്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്. ‘നീതി, തൊഴില്‍, കര്‍ഷക ക്ഷേമം’ എന്നിവയ്ക്കുവേണ്ടി ഈ തെരഞ്ഞെടുപ്പില്‍ നിങ്ങളുടെ വോട്ട് മഹാ സഖ്യത്തിന് തന്നെ ചെയ്യണം ‘ എന്നായിരുന്നു രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തത്. ഹിന്ദിയിലായിരുന്നു ട്വീറ്റ്. രാഹുല്‍ ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതിപ്പെടും എന്ന് ബിജെപി അറിയിച്ചു.

അതേസമയം കോവിഡ് പ്രതിസന്ധികള്‍ക്കിടെ ബിഹാറില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. കോവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചുകൊണ്ടുള്ള ആദ്യത്തെ വോട്ടടുപ്പാണ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ് നടക്കുക. കോവിഡ് പശ്ചാത്തലത്തില്‍ വോട്ടെടുപ്പിന് ഒരു മണിക്കൂര്‍ കൂടി അധികം നല്‍കിയിട്ടുണ്ട്. 71 മണ്ഡലങ്ങളിലായി രണ്ട് കോടിയിലേറെ ജനങ്ങള്‍ പോളിംഗ് സ്‌റ്റേഷനുകളിലെത്തുമെന്നാണ് കരുതുന്നത്. 1066 സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.

കോവിഡ് പ്രതിസന്ധികള്‍ നിലനില്ക്കുന്നത് കാരണം പോളിംഗ് സ്‌റ്റേഷനിലെത്തുന്ന വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രണ്ട് കോടി 15 ലക്ഷമാണ് ആകെ വോട്ടര്‍മാര്‍. ഇതില്‍ കോവിഡ് രോഗികള്‍ക്കും രോഗലക്ഷണങ്ങളുള്ളവര്‍ക്കും എണ്‍പത് വയസ്സിനു മുകളിലുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

1066 മത്സരാര്‍ത്ഥികളില്‍ 114 പേര്‍ വനിതകളാണ്. മൂന്ന് ഘട്ടങ്ങളായാണ് ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. രണ്ടാം ഘട്ടം നവംബര്‍ മൂന്നിനും മൂന്നാം ഘട്ടം നവംബര്‍ ഏഴിനും നടക്കും. എന്‍ഡിഎ സര്‍ക്കാരിലെ ആറ് മന്ത്രിമാരാണ് ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നത്. ഒന്നാംഘട്ട വോട്ടെടുപ്പിന് മുന്നോടിയായുള്ള പരസ്യപ്രചാരണം തിങ്കളാഴ്ചയാണ് അവസാനിച്ചത്.

Karma News Editorial

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

23 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

34 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago