topnews

‘ഭാരത് ജോഡോ യാത്ര’ക്കിടെ രാഹുലിന് കല്യാണ ആലോചന

കന്യാകുമാരി. ‘ഭാരത് ജോഡോ യാത്ര’ക്കിടെ രാഹുലിന് കല്യാണ ആലോചനയും എത്തി. കോൺഗ്രസിന്റെ ‘ഭാരത് ജോഡോ യാത്ര’ പുരോഗമിക്കുകയാണ്. രാഹുൽ ഗാന്ധിക്ക് തമിഴ് നാട്ടിൽ നിന്നുള്ള കല്യാണ ആലോചന സോഷ്യൽ മീഡിയയിൽ മുഖ്യ വാർത്തയായിരിക്കുകയാണ്. തമാശയാണെന്ന് കരുതേണ്ട സംഗതി സത്യവും ഏറെ ഗൗരവവും ഉള്ളതാണ്. രാഹുലിന് കല്യാണം ആലോചിക്കുന്ന തമിഴ് സ്ത്രീ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ താരം ആയിരിക്കുകയാണ്. യാത്രയുടെ മൂന്നാം ദിവസം കന്യാകുമാരിയിൽവച്ച് നടന്ന രസകരമായ ഒരു സംഭവത്തെക്കുറിച്ച് സോഷ്യൽ മീഡിയയിലൂടെ കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് പങ്കു വെച്ചിരിക്കുന്നത്.

ശനിയാഴ്ച ഉച്ചയ്ക്ക് കന്യാകുമാരിയിലെ മാർത്താണ്ഡത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീകളുമായി സംസാരിക്കുകയുണ്ടായി. ഇതിനിടെ രാഹുൽ ഗാന്ധി തമിഴ്‌നാടിനെ സ്‌നേഹിക്കുന്നുണ്ടെന്ന് തങ്ങൾക്ക് അറിയാമെന്ന് സ്ത്രീകൾ പറഞ്ഞു.
ഒപ്പം ഒരു തമിഴ് പെൺകുട്ടിയെ വിവാഹം ചെയ്തുതരാമെന്നു സ്ത്രീകൾ രാഹുൽ ഗാന്ധിയോട് പറയുകയായിരുന്നു. ഇതിന്റെ ചിത്രങ്ങളാണ് ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ചിരിച്ചുകൊണ്ട് സ്ത്രീകളോട് സംസാരിക്കുന്ന രാഹുൽ ഗാന്ധിയെ ചിത്രത്തിൽ കാണാം.

രാഹുൽ ഗാന്ധിയോട് ‘പെണ്ണ് ആലോചിക്കട്ടെ?’ എന്ന് ഒരു സ്ത്രീ ചോദിച്ചെന്ന് കോണ്‍ഗ്രസ് നേതാവ് ജയ്റാം രമേശ് ട്വീറ്റ് ചെയ്തിരിക്കുന്നു.
കല്യാണം കഴിക്കുന്നില്ലേ, തമിഴ്നാട്ടിൽ നിന്നും ഞങ്ങൾ ഒരു പെൺകുട്ടിയെ കാട്ടിത്തരാം’ – ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലൂടെ പര്യടനം നടത്തുമ്പോൾ തൊഴിലുറപ്പ് തൊഴിലാളികളുടെ സ്നേഹാന്വേഷണം കേട്ട് രാഹുൽ ഗാന്ധി ആദ്യം ഒന്ന് അമ്പരന്നു. പിന്നീട്, മറുപടി സ്വതസിദ്ധമായ ചിരിയിലൊതുക്കി തൊഴിലാളികളോട് കുശലാന്വേഷണങ്ങളിലേക്ക് നീങ്ങി. കഴിഞ്ഞ ദിവസം ഭാരത് ജോഡോ യാത്ര തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് എത്തിയപ്പോഴായിരുന്നു തൊഴിലാളികളുടെ വക രാഹുലിന് വിവാഹാലോചന ഉണ്ടായത്.

‘രാഹുൽ ഗാന്ധിക്ക് തമിഴ്നാടിനെ ഏറെ ഇഷ്ടമാണെന്ന് ഞങ്ങൾക്ക് അറിയാം. തമിഴ്നാട്ടിൽ നിന്നുതന്നെ ഒരു പെൺകുട്ടിയെ കണ്ടെത്തിത്തരാം’ – ഇതായിരുന്നു ചുറ്റും കൂടിയ തൊഴിലാളികൾ പറഞ്ഞ വാക്കുകൾ. ഭാരത് ജോഡോ യാത്രക്കൊപ്പമുള്ള കോൺഗ്രസ് നേതാവ് ജയ്റാം രമേശാണ് കല്യാണക്കാര്യം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്. തൊഴിലാളികളുടെ ചോദ്യം കേട്ട രാഹുൽ അമ്പരന്ന് നിൽക്കുന്നത് കാണുന്നില്ലേയെന്നും ഫോട്ടോ പങ്കുവെച്ചുകൊണ്ട് അദ്ദേഹം ചോദിക്കുന്നുണ്ട്. തമിഴ്നാടിനെ രാഹുല്‍ ഗാന്ധി ഏറെ സ്നേഹിക്കുന്നുവെന്ന് അറിയാം. ഒരു തമിഴ് പെണ്‍കുട്ടിയുമായി രാഹുലിന്‍റെ വിവാഹം നടത്താന്‍ തയാറാണ്, ആലോചിക്കട്ടെയെന്നായിരുന്നു സ്ത്രീയുടെ ചോദ്യം. രാഹുലിനെ ഈ ചോദ്യം വളരെ ചിരിപ്പിച്ചു. അത് ചിത്രം കണ്ടാല്‍ മനസിലാകും’, രമേശ് ട്വീറ്റ് ചെയ്തു.

അതേസമയം, വിദ്വേഷ പ്രസംഗത്തെതുടർന്ന് നേരത്തെ അറസ്റ്റിലായ കന്യാകുമാരിയിലെ വൈദികന്‍ ജോർജ് പൊന്നയ്യയെ രാഹുൽ ഗാന്ധി സന്ദർശിച്ചതും ഏറെ വിവാദമായിരിക്കുകയാണ്. രാഹുലും വൈദികനും തമ്മിലുള്ള കൂടിക്കാഴ്ചയിൽ ‘ജീസസ് ഒരേയൊരു ദൈവമെന്ന്’ വൈദികന്‍ പറഞ്ഞിരുന്നു. കേരളത്തില്‍ എത്തിയ ജോ‍ഡോ യാത്രയെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എന്നിവരുടെ നേതൃത്വത്തിൽ അതിർത്തിയിൽ സ്വീകരിക്കുകയുണ്ടായി.

Karma News Network

Recent Posts

മരുമകനെതിരെ നിരന്തരം വിമർശനം, കടകംപള്ളിക്ക് പിണറായി വിജയന്റെ ശാസന

തിരുവനന്തപുരം : കടകംപള്ളി സുരേന്ദ്രനെയും സിപിഐയിലെ വാഴൂർ സോമനെയും കടുത്ത ഭാഷയിൽ ശാസിച്ച് പിണറയി വിജയൻ. നിയമസഭയിൽ ടൂറിസം, വനം…

22 mins ago

മത്സരയോട്ടം, പെരുമ്പാവൂരിൽ ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD, ഡ്രൈവർക്ക് പരിശീലനം നൽകും

പെരുമ്പാവൂര്‍ : മത്സരയോട്ടം നടത്തിയ 'സല്‍മാന്‍' എന്ന ബസിന്റെ ഫിറ്റ്‌നസ് റദ്ദാക്കി MVD. കോതമംഗലം-പെരുമ്പാവൂര്‍-ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന ബസ്…

50 mins ago

ഭരണമുറപ്പിച്ച് ലേബർ പാർട്ടി, കേവലഭൂരിപക്ഷം മറികടന്നു, കെയ്ർ സ്റ്റാർമർക്ക് ആശംസകൾ നേർന്ന് ഋഷി സുനക്

ലണ്ടൻ∙ 14 വര്‍ഷത്തെ കണ്‍സര്‍വേറ്റിവ് പാര്‍ട്ടി ഭരണം അവസാനിപ്പിച്ച് ലേബര്‍ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ബ്രിട്ടനിൽ അധികാരത്തിലേക്ക്. 650 അംഗ…

1 hour ago

തൃശ്ശൂരിൽ താമരവിരിയിച്ചവർക്കുള്ള മോദിയുടെ സമ്മാനം, 393 കോടി രൂപയുടെ വികസന പദ്ധതി

കേരളത്തിൽ ആദ്യമായി താമര വിരിയിച്ചവർക്കുള്ള സമ്മാനം എത്തുന്നു. കേരളത്തിലെ നമ്പര്‍ വണ്‍ റെയില്‍വേ സ്റ്റേഷനാകാന്‍ ഒരുങ്ങി തൃശൂര്‍. അമൃത് ഭാരത്…

2 hours ago

സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗം ബി.ജെ.പി.യില്‍ ചേര്‍ന്നു

പാലക്കാട് : സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും തച്ചമ്പാറ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ ജോര്‍ജ് തച്ചമ്പാറ പഞ്ചായത്തംഗത്വവും പാര്‍ട്ടി അംഗത്വവും രാജിവെച്ചു. വ്യാഴാഴ്ച…

2 hours ago

ഓടിക്കൊടിരിക്കെ കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു, സംഭവം മുക്കത്ത്

കോഴിക്കോട് : മുക്കത്ത് കെഎസ്ആർടിസി ബസിന്റെ ടയറിനു തീപിടിച്ചു. മുക്കം പൊലീസ് സ്റ്റേഷനു സമീപമാണ് സംഭവം. താമരശേരിയിൽനിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു…

3 hours ago