തിരുവനന്തപുരം/ കൽപ്പറ്റയിലെ രാഹുല്‍ ഗാന്ധിയുടെ എംപി ഓഫീസില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമം നടത്തിയത് സിപിഎം വയനാട് ജില്ലാ കമ്മിറ്റിയുടെ അറിവോടെയാരുന്നെന്നു
ആക്ഷേപം. ജില്ലാ കമ്മിറ്റി അറിയാതെ അക്രമം നടക്കില്ല. അക്രമം നടക്കുന്നതിനു തലേ ദിവസവും അക്രമത്തിനു തൊട്ടു മുൻപും എസ്എഫ്ഐ വയനാട് ജില്ലാ വൈസ് പ്രസിഡന്റ് കെആർ അവിഷിത്ത് ഉൾപ്പടെയുള്ള നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസുമായി നിരന്തരം ബന്ധപെട്ടു വന്നിരുന്നു.
ജില്ലാ കമ്മിറ്റി അറിയാതെ അക്രമം നടക്കില്ലെന്നും അക്രമത്തിന് ജില്ലാ കമ്മിറ്റിക്ക് ഉത്തരവാദിത്വമുണ്ടെന്നും സി പി എം സംസ്ഥാന കമ്മിറ്റിയില്‍ വരെ വിമര്‍ശനമുണ്ടായി. സിപിഎം വയനാട് ജില്ലാ കമ്മിറ്റിക്ക് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി യോഗത്തിലാണ് വിമര്‍ശനം ഉണ്ടായത്. പാര്‍ട്ടി ജില്ലാ കമ്മിറ്റി അറിയാതെ എങ്ങനെ അക്രമം നടന്നുവെന്നാണ് യോഗത്തിൽ വിമര്‍ശനം ഉയര്‍ന്നത്.
മാര്‍ച്ച് നടത്തുന്ന വിവരം മാത്രമേ അറിഞ്ഞിരുന്നുള്ളു എന്നാണ് ജില്ലാ സെക്രട്ടറി പി ഗഗാറിന് പ്രതികരിച്ചിരിക്കുന്നത്. അക്രമം യുവാക്കളുടെ ആവേശത്തില്‍ സംഭവിച്ചതാണെന്നും ഗഗാറിന് പറഞ്ഞിട്ടുണ്ട്. നേരത്തെ, എസ് എഫ് ഐ യുടെ അക്രമത്തെ സംസ്ഥാന നേതൃത്വവും ജില്ലാ ഘടകവും തള്ളിയിരുന്നു. സംഭവത്തിൽ എസ്എഫ്ഐ സംസ്ഥാന നേതാക്കളെ എകെജി സെന്ററിലേക്ക് വിളിച്ചു വരുത്തിയാണ് സിപിഎം വിശദീകരണം തേടിയത്.
വിഷയത്തില്‍ അക്രമത്തില്‍ ഏര്‍പ്പെട്ടവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരാനിരിക്കുകയാണ്. സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണ് യോഗം ചേരുന്നത്. ജില്ലാ കമ്മിറ്റിയുടെ വിശദീകരണം കൂടി കേട്ട ശേഷം അക്രമം കാട്ടിയവർക്കെതിരെ നടപടി എടുക്കും. അക്രമത്തെ തുടർന്ന് എസ്എഫ്ഐ ജില്ലാ സെക്രട്ടറിയും പ്രസിഡന്റും അടക്കം ഇപ്പോൾ ജയിലിലാണ്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…