topnews

നിയമലംഘകരായ പ്രവാസികളെകണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു

കുവൈത്ത് സിറ്റി: കുവൈത്തില്‍ നിയമലംഘകരായ പ്രവാസികളെകണ്ടെത്താനായി വ്യാപക പരിശോധന തുടരുന്നു. ശുവൈഖിലെ ഫ്രൈഡേ മാര്‍ക്കറ്റില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയില്‍ 62 പ്രവാസികളാണ് അറസ്റ്റിലായത്. തുടര്‍ നടപടികള്‍ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറി.

അനധികൃത താമസക്കാരെ കണ്ടെത്താനുള്ള പരിശോധനകള്‍ കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുരോഗമിക്കുകയാണ്. ഓരോ ദിവസവും നിരവധിപ്പേരാണ് അധികൃതരുടെ പിടിയിലാവുന്നത്. തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച് ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവരും പിടിയിലായിട്ടുണ്ട്. പരിശോധനകളില്‍ പിടിക്കപ്പെടുന്നവരെ പിന്നീട് കുവൈത്തില്‍ പ്രവേശിക്കാന്‍ സാധിക്കാത്ത തരത്തില്‍ വിലക്കേര്‍പ്പെടുത്തി നാടുകടത്തുകയാണ് ചെയ്യുന്നത്.

Karma News Network

Recent Posts

പാനൂർ ബോംബ് സ്ഫോടനം, രണ്ടാംപ്രതിയെ സിപിഎം നിയന്ത്രണത്തിലുള്ള ആശുപത്രിലേക്ക് മാറ്റി

കണ്ണൂർ : പാനൂരിൽ ബോംബ് സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടാംപ്രതി വലിയപറമ്പത്ത് വി.പി.വിനീഷിനെ (37) സി.പി.എം. നിയന്ത്രണത്തിലുള്ള തലശ്ശേരി സഹകരണ…

20 seconds ago

മാസപ്പടി കേസ്, മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ല, മാത്യു കുഴല്‍നാടന്റെ ഹർജി തള്ളി

മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെയും മകൾ വീണ വിജയനെതിരെയും അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് നേതാവ് മാത്യു കുഴൽനാടൻ നൽകിയ…

16 mins ago

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; പ്രതി പിടിയിൽ

വീട്ടിൽ അതിക്രമിച്ചു കയറി സ്ത്രീക്ക് നേരെ വടിവാൾ വീശി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. മുട്ടിൽ മാണ്ടാട് സ്വദേശിയായ നായ്ക്കൊല്ലി വീട്ടിൽ…

34 mins ago

പണി നടക്കുന്നതിനിടെ കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം, ഒരു മരണം, നിരവധി പേർക്ക് പരിക്ക്

കൊച്ചി : കൊച്ചി സ്മാര്‍ട് സിറ്റിയില്‍ അപകടം. ഗുരുതരമായി പരുക്കേറ്റ ഒരാൾ മരിച്ചു. ബീഹാർ സ്വദേശി ഉത്തം ആണ് മരിച്ചത്.…

48 mins ago

മൂന്നാം വന്ദേ ഭാരത് ട്രാക്കിലേക്ക്, ജൂണിൽ സർവീസ് ആരഭിച്ചേക്കും

ആദ്യ വന്ദേ ഭാരത് സർവീസ് ആരംഭിച്ച് ഒരുവർഷം പൂർത്തിയാകുമ്പോൾ ഏറെ കാത്തിരുന്ന മറ്റൊരു വാർത്തയാണ് പുറത്ത് വരുന്നത്. കേരളത്തിൽ മൂന്നാം…

1 hour ago

സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി ദുബായിലേക്ക്, പൊതുപരിപാടികൾ മാറ്റിവെച്ചു

കൊച്ചി : സ്വകാര്യ സന്ദർശനത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിലേക്ക് പോയി. രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക്…

1 hour ago