topnews

മൂന്നുമണിക്കൂറില്‍ കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാദ്ധ്യത, നാല് ജില്ലകളില്‍ അലര്‍ട്ട്

തെക്കന്‍ കേരളത്തിലും മദ്ധ്യകേരളത്തിലും ഇന്നലെ രാത്രിമുതല്‍ ഇടതടവില്ലാതെ പെയ്യുന്നമഴയില്‍ താഴ്ന്ന സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീതി. തിരുവനന്തപുരം ജില്ലയില്‍ കരമനയാര്‍ കരകവിഞ്ഞതോടെ വീടുകളും താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി. നെയ്യാറിലെ ജലനിരപ്പും ക്രമാതീതമായി ഉയ‌ര്‍ന്നുതുടങ്ങിയിട്ടുണ്ട്. വരുന്ന മൂന്നുമണിക്കൂറിനുള്ളില്‍ തെക്കന്‍ ജില്ലകളില്‍ ഇടിയോട് കൂടിയ കനത്ത മഴയ്ക്കും മണിക്കൂറില്‍ 45 കി.മീവേഗത്തില്‍ കാറ്റിനും സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നി‌ര്‍ദേശിച്ചിട്ടുണ്ട്. അഞ്ചുദിവസം ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. അടുത്ത മൂന്ന് മണിക്കൂറില്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ ഇടിമിന്നലോടെ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്‌. രണ്ട് ദിവസമായി തുടരുന്ന ശക്തമായ മഴയില്‍ ആലപ്പുഴ ജില്ലയിലെ കുട്ടനാട് പ്രദേശത്ത് വെള്ളപ്പൊക്ക ഭീതിയെ തുടര്‍‌ന്ന് തോട്ടപ്പള്ളി സ്പില്‍വേ മുറിച്ച്‌ വിടാനുള്ള നടപടികള്‍ തുടങ്ങി.

സ്പില്‍വേയില്‍ അടിഞ്ഞുകൂടിയ മണല്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ന് രാവിലെ തീരദേശത്തെ ആയിരത്തോളം കാറ്റാടി മരങ്ങള്‍ മുറിച്ച്‌ നീക്കിയത് പ്രദേശത്ത് സംഘര്‍ഷാന്തരീക്ഷം സൃഷ്ടിച്ചു. കടലാക്രമണം തടയാനായി നട്ടുവള‌ര്‍ത്തിയ കാറ്റാടി മരങ്ങള്‍ മുറിച്ച്‌ നീക്കുന്നത് പരിസ്ഥിതി പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നാരോപിച്ച്‌ ധീവരസഭയും കോണ്‍ഗ്രസുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

പ്രതിഷേധത്തെ തുട‌ര്‍ന്ന് ശക്തമായ പൊലീസ് ബന്തവസില്‍ നൂറ് കണക്കിന് തൊഴിലാളികളുടെ സഹായത്തോടെ കാറ്റാടി മരങ്ങള്‍ മുറിച്ച്‌ നീക്കുകയായിരുന്നു. സ്പില്‍വേയിലെ മെയിന്‍കനാലിലെ നീരൊഴുക്കിന് കാറ്റാടിമരങ്ങള്‍ തടസമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവ കൂട്ടത്തോടെ മുറിച്ച്‌ മാറ്റിയത്.

Karma News Network

Recent Posts

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

12 mins ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

19 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

34 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

45 mins ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

1 hour ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

1 hour ago