world

മഴയ്ക്ക് ശമനം, യു എയി ഇയിൽ ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചു, റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു

ദുബായ്: യുഎഇയിൽ മഴയ്ക്ക് ശമനം. മഴയെ തുടർന്ന് നിർത്തിവെച്ചിരുന്ന ചെക്ക് ഇൻ നടപടികൾ പുനരാരംഭിച്ചതായി എമിറേറ്റ്‌സ് എയർലൈൻസ് അറിയിച്ചു. ദുബായ് വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർണതോതിൽ ഇനിയും പുനരാരംഭിക്കാനായിട്ടില്ല. ടെർമിനൽ ഒന്നിലേക്കുള്ള സർവീസുകൾ തുടങ്ങി. ദുബായിൽ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സർവീസുകൾക്കും തടസ്സം നേരിട്ടിരുന്നു. ദുബായിൽ നിന്ന് കൊച്ചിയിലേക്കുള്ള രണ്ട് വിമാനങ്ങളും റദ്ദാക്കി. അതിനിടെ പ്രശ്‌നങ്ങൾ പരിഹരിച്ച് അതിവേഗത്തിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് എയർപോർട്ട് അധികൃതർ അറിയിച്ചു.

റോഡുകളിലുൾപ്പെടെ കയറിയ വെളളം നീക്കം ചെയ്യുന്ന നടപടികൾ ആരംഭിച്ചു. പതിനായിരക്കണക്കിന് വാഹനങ്ങൾ വെള്ളം കയറി നശിച്ചു.
മിക്ക റോഡുകളിലും മഴവെള്ളം കെട്ടിനിൽക്കുന്നതിനാൽ പലയിടത്തും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

ഷാർജയിൽ വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾക്ക് കേടുപാട് സംഭവിച്ചു. സ്‌കൂളുകളിൽ ക്‌ളാസുകൾ ഇന്നും ഓൺലൈനായിട്ടാണ് നടന്നത്. സർക്കാർ ജീവനക്കാർക്ക് വർ്ക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. വിവിധ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാരോട് വർക്ക് ഫ്രം ഹോം സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു.

അതേസമയം രാജ്യത്ത് പെയ്ത മഴ ക്‌ളൗഡ് സീഡിങ്ങ് മൂലമാണെന്ന റിപ്പോർട്ടുകൾ തെറ്റാണെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. ഒരു വർഷം പെയ്യേണ്ട മഴയാണ് ചൊവ്വാഴ്ച മാത്രം യുഎഇയിൽ പെയ്തിറങ്ങിയത്. 24 മണിക്കൂറിൽ 254 മില്ലിമീറ്റർ. 75 വർഷത്തിനിടെ രാജ്യം കണ്ട ഏറ്റവും വലിയ മഴ. 200 മില്ലിമീറ്ററാണ് ഒരു വർഷം സാധാരണ ലഭിക്കാറുള്ളത്. അൽ ഐനിൽ 254 മില്ലി മീറ്റർ മഴയാണ് ചൊവ്വാഴ്‌ച്ച രേഖപ്പെടുത്തിയത്.

Karma News Network

Recent Posts

കാട്ടാന ആക്രമണം, ഓട്ടോയും ബൈക്കും തകര്‍ത്തു, സംഭവം അട്ടപ്പാടിയില്‍

അഗളി : വീട്ടില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയും, ബൈക്കും കാട്ടാന തകര്‍ത്തു. പാലക്കാട് അട്ടപ്പാടി ചിറ്റൂര്‍ മിനര്‍വയില്‍ സംഭവം. മിനര്‍വ സ്വദേശി…

15 mins ago

പ്രവർത്തകർ ആവേശത്തിൽ, നാമനിർദേശ പ്രതിക സമർപ്പിച്ച് പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്ര മോദി ജനവിധി തേടാൻ നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് പത്രിക സമർപ്പിക്കാൻ…

19 mins ago

കുഞ്ഞനുജത്തിയെപ്പോലെ ചേർത്തു നിർത്തുന്ന പ്രിയപ്പെട്ടയാൾ, വാണി വിശ്വനാഥിന് പിറന്നാളാശംസകളുമായി സുരഭി

മലയാള സിനിമയിലേക്ക് വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം വാണി വിശ്വനാഥ് മടങ്ങി എത്തുകയാണ്. ഒരുകാലത്ത് ആക്ഷന്‍ നായികയായി വെള്ളിത്തിരയില്‍ തിളങ്ങി നിന്ന…

37 mins ago

വീട്ടില്‍ വിളിച്ചു വരുത്തി ചികില്‍സ, കളക്ടർ ചെയ്തതിൽ തെറ്റില്ല, കുറ്റക്കാരന്‍ ഡോക്ടര്‍ എന്ന് സർക്കാർ

കുഴിനഖ ചികില്‍സാ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികില്‍സ വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍.…

56 mins ago

കെഎസ്എഫ്ഇ ചിട്ടിയിൽ ചേരല്ലേ തൊല്ലയാണ്, ദുരനുഭവം വെളിപ്പെടുത്തി യുവാവ്

കെഎസ്എഫ്ഇ ചിട്ടി അടിച്ചാൽ പിന്നെ തലവേദന തുടങ്ങുമെന്ന് യുവാവ്. സുഹൃത്തിന്റെ നിർദേശ പ്രകാരമാണ് ചിട്ടിയിൽ ചേർന്നത്. നിർഭാ​ഗ്യവശാൽ ആദ്യ തവണ…

1 hour ago

സ്വർണം പണയ ഇടപാടിൽ കോടികളുടെ തട്ടിപ്പ്, ബാങ്ക് സെക്രട്ടറിയെ പുറത്താക്കി സിപിഎം

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറൽ വെൽഫെയർ കോ ഓപ്പറേറ്റിവ് സൊസൈറ്റിയിൽ തട്ടിപ്പ്. സ്വർണപ്പണയ ഇടപാടിലെ കോടികളുടെ തുകയുമായി സഹകരണസംഘം സെക്രട്ടറി മുങ്ങി.…

1 hour ago