ഇക്കഴിഞ്ഞ ഐ.പി.എല്ലില്‍ തകര്‍പ്പന്‍ പ്രകടനമാണ് സഞ്ജു സാംസണ് നയിച്ച രാജസ്ഥാന് റോയല്‍സ് പുറത്തെടുത്തത്. ഫെെനലില്‍ ഗുജറാത്തിനോട് പരാജയപ്പെട്ടെങ്കിലും രാജസ്ഥാന് കായിക പ്രേമികള്‍ നിറഞ്ഞ കെെയടി നല്‍കിയിരുന്നു. ഇപ്പോഴിതാ സഞ്ജുവിന്റെ ടീമിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും മുന്‍ എം.പിയുമായ സുരേഷ് ഗോപി. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
താരത്തിന് രാജസ്ഥാന് റോയല്‍സ് തങ്ങളുടെ ജഴ്സി അയച്ചുകൊടുത്തിരുന്നു. രാജസ്ഥാന് ഫ്രാഞ്ചെെസിക്കുള്ള നന്ദിയും നടന് അറിയിച്ചു. ടീമിന്റെ ഭാവിക്ക് എല്ലാവിധ ഭാവുകങ്ങളും നേര്‍ന്ന താരം ജേഴ്സിയുടെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. എസ്.ജി 250 എന്നാണ് ജേഴ്സിയില്‍ എഴുതിയിരിക്കുന്നത്.
സിനിമാ ജീവിതത്തില്‍ 250 ചിത്രങ്ങള്‍ പിന്നിട്ടിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനോടുള്ള ആദരസൂചകമാണ് എസ്.ജി 250. ടോമിച്ചന് മുളകുപാടം നിര്‍മ്മിക്കുന്ന ‘ഒറ്റക്കൊമ്ബന്‍’ ആണ് സുരേഷ് ഗോപിയുടെ 250ആം ചിത്രം. എസ്.ജി 250 എന്ന പേരിലാണ് ചിത്രം ശ്രദ്ധ നേടിയത്. മാത്യൂസ് തോമസാണ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഷിബിന്‍ ഫ്രാന്‍സ് ആണ്.
പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
തൃശൂർ: ചാവക്കാട് അയിനിപ്പുള്ളിയിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് 14കാരൻ മരിച്ചു. ബൈക്ക് യാത്രക്കാരനായ കുരഞ്ഞിയൂർ സ്വദേശി നാസിമാണ് മരിച്ചത്. അപകടത്തിൽ…
കുവൈറ്റ് ലേബർ ക്യാമ്പിലെ തീപിടുത്തത്തിൽ മരിച്ച മലയാളികളിൽ മൂന്ന് പേരുടെ സംസ്കാരം ഇന്ന് നടക്കും. പത്തനംതിട്ട സ്വദേശി തോമസ് സി…
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ സുരേഷ് ഗോപി ഇന്നലെ ലൂർദ് മാതാവിന് നന്ദി സൂചകമായി സ്വർണ കൊന്ത സമർപ്പിച്ചിരുന്നു. നിരവധി…
തൃശൂർ: കുന്നംകുളത്തിന്റെ വിവിധ ഭാഗങ്ങളിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഞായറാഴ്ച പുലർച്ച 3.55നാണ് സംഭവം. കുന്നംകുളം, കാണിപ്പയ്യൂർ, ആനയ്ക്കൽ,…
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…