kerala

സ്മാര്‍ട് സിറ്റി നിര്‍മ്മാണം ഇഴയാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട്, രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: സ്മാര്‍ട് സിറ്റി നിര്‍മ്മാണം ഇഴയാൻ കാരണം സംസ്ഥാന സര്‍ക്കാരിന്റെ കഴിവുകേട് ആണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയുമായ രാജീവ് ചന്ദ്രശേഖര്‍.

തിരുവനന്തപുരം വഴുതക്കാട് റോഡ് പണി നടക്കുന്ന സ്ഥലങ്ങള്‍ സന്ദർശിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങള്‍ അനുദിനം ബുദ്ധിമുട്ടുകയാണെന്നും പദ്ധതി ഇഴഞ്ഞുനീങ്ങുന്നത് സംസ്ഥാന സര്‍ക്കാരിന്‍റെ കഴിവുകേടുകൊണ്ടാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

തിരുവനന്തപുരം സ്മാര്‍ട് സിറ്റി പദ്ധതി നിര്‍മ്മാണം അണ്‍സ്മാര്‍ട്ട് ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പണി നടക്കുന്ന സ്ഥലം സന്ദര്‍ശിച്ച രാജീവ് ചന്ദ്രശേഖര്‍ സ്മാര്‍ട് സിറ്റി നിര്‍മ്മാണ ചുമതലയിലുള്ള ഉദ്യോഗസ്ഥരോടും ഫോണില്‍ സംസാരിച്ചു. മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയെയും വിമര്‍ശിച്ചു. മോദി സര്‍ക്കാരിന്‍റെ വികസന നേട്ടങ്ങളുടെ ക്രെഡിറ്റ് എടുക്കുകയാണ് ശശി തരൂരെന്നായിരുന്നു കുറ്റപ്പെടുത്തൽ.

വികസനത്തെക്കുറിച്ച് എല്‍ഡിഎഫും യുഡിഎഫും ഒന്നും മിണ്ടുന്നില്ല. അവര്‍ക്ക് പ്രധാനം സിഎഎയും ബീഫും മണിപ്പൂരുമൊക്കെയാണെന്നും രാജീവ് ചന്ദ്രശേഖര്‍ കുറ്റപ്പെടുത്തി.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

3 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago