entertainment

ഞാന്‍ ഭയങ്കര തോന്ന്യാവാസി ആയിരുന്നു,കൂട്ടുക്കെട്ട്, കമ്പനി, കറക്കം, അങ്ങനെ ഇന്ദ്രീയ നിയന്ത്രണം ഇല്ലായിരുന്നു-രജിത് കുമാര്‍

ബിഗ് ബോസ് രണ്ടാം സീസണിലെ മത്സരാര്‍ഥിയായിരിക്കെ സഹമത്സരാര്‍ഥിയുടെ കണ്ണില്‍ മുളക് തേച്ചതിനെത്തുടര്‍ന്ന് ഷോയില്‍ നിന്ന് പുറത്തായ വ്യക്തിയാണ് രജിത് കുമാര്‍. ഷോയില്‍ എല്ലാവരും രജിത് കുമാറിന് എതിരായിരുന്നുവെങ്കിലും ഷോയുടെ പുറത്ത് രജിത് കുമാറിന് വന്‍ ആരാധക വൃന്ദമാണ് ഉണ്ടായിരുന്നത്. ഇപ്പോള്‍ ബിഗ്‌ബോസിനു ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് രജിത്കുമാര്‍. ഒരു സിനിമ സംവിധാനം ചെയ്യാന്‍ ആഗ്രഹമുണ്ടെന്ന് രജിത്കുമാര്‍ പറഞ്ഞു.

‘പണ്ട് അഭിനയ മോഹവുമായി നടന്ന വ്യക്തിയാണ് ഞാന്‍. കോളേജില്‍ പഠിക്കുമ്പോള്‍ അഭിനയിക്കാനുള്ള പല ശ്രമങ്ങളും നടത്തി. പക്ഷേ എനിക്ക് അതിനുള്ള അവസരങ്ങള്‍ ലഭിച്ചിട്ടില്ല. ഭാവിയില്‍ എനിക്കൊരു സംവിധായകനാവാന്‍ ആഗ്രഹമുണ്ട്. ഞാനൊരു സിനിമ സംവിധാനം ചെയ്യും, സീരിയല്‍ സംവിധാനം ചെയ്യും. ചാടി ഇറങ്ങി സിനിമ സംവിധാനം ചെയ്യാന്‍ പോയാല്‍ പറ്റത്തില്ല. അതിന് മുന്നോടിയായി ഒരു മ്യൂസിക്കല്‍ ആല്‍ബം തുടങ്ങാന്‍ പോവുകയാണ്. ഒന്ന് രണ്ട് മ്യൂസിക്കല്‍ ആല്‍ബങ്ങള്‍ എനിക്ക് തന്നെ സംവിധാനം ചെയ്ത് നിര്‍മ്മിക്കണം. എങ്ങനെ പോയാലും അതില്‍ അഞ്ചാറ് പേര്‍ക്ക് വേഷം കൊടുക്കാന്‍ പറ്റും. ആല്‍ബം എടുത്തതിന് ശേഷം ഷോര്‍ട്ട് ഫിലിം ചെയ്യും.

ഇതൊക്കെ പൈസ പൊട്ടുന്ന കാര്യമാണ്. തിരിച്ച് കിട്ടുക ഒന്നുമില്ല. എങ്കിലും നമുക്ക് പഠിക്കാനും കുറച്ച് പേര്‍ക്ക് അഭിനയിക്കാനും അവസരം ലഭിക്കും. ഇത്രയും അനുഭവങ്ങള്‍ മതിയാകും എനിക്കൊരു സീരിയല്‍ സംവിധാനം ചെയ്യാന്‍. കുറച്ച് പ്ലാനുകള്‍ നേരത്തെ തന്നെയുണ്ട്. സിനിമ കുറച്ച് കൂടി കഴിഞ്ഞിട്ടേ ഉണ്ടാവുകയുള്ളു. എന്തായാലും ജോലി പോയി. ശമ്പളമില്ല. വെറുതേ ഇരിക്കുന്ന സമയമാണ്. കര്‍മ്മം ചെയ്ത് കൊണ്ടേ ഇരിക്കുക. ഏത് മേഖലയിലാണ് തിളങ്ങാന്‍ പറ്റുക എന്ന് അറിയില്ല. 2005 ന് മുന്നെ ഞാന്‍ ഭയങ്കര തോന്ന്യാവാസി ആയിരുന്നു.

എന്റെ ശരീരം, എന്റെ ഇഷ്ടം, എന്റെ ജീവിതം എനിക്ക് തോന്നിയത് പോലെ ജീവിക്കും എന്ന് ഇപ്പോഴത്തെ പിള്ളേര് പറയുന്നത് പോലെയായിരുന്നു ഞാനും. നന്നായി പഠിച്ചു. പക്ഷേ തോന്നിയത് പോലെ കറങ്ങി നടക്കുന്ന ആളായിരുന്നു. കൂട്ടുക്കെട്ട്, കമ്പനി, കറക്കം, അങ്ങനെ ഇന്ദ്രീയ നിയന്ത്രണം ഇല്ലായിരുന്നു. വേദഗ്രന്ഥം പഠിച്ചതിന് ശേഷം എവിടെ പോകുമ്പോഴും എന്തെങ്കിലും ചെയ്യുമ്പോഴുമെല്ലാം ആലോചിട്ടേ ചെയ്യാറുള്ളു. പട്ടാളക്കാര്‍ക്ക് കിട്ടുന്നത് പോലൊരു നിയന്ത്രണം എനിക്ക് കിട്ടി. ഇതാണ് അതിന്റെ വ്യത്യാസം.’ രജിത്കുമാര്‍ പറയുന്നു.

Karma News Editorial

Recent Posts

മദ്യനയ അഴിമതിക്കേസ്, അരവിന്ദ് കെജ്രിവാളിനേയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേർച്ച് ഇ.ഡി കുറ്റപത്രം

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ആംആദ്മി പാര്‍ട്ടിയെയും പ്രതിചേര്‍ത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് അധിക കുറ്റപത്രം സമര്‍പ്പിച്ചു.…

40 mins ago

നീല​ഗിരി മേഖലയിൽ കനത്ത മഴ; മേയ് 20 വരെ ഇവിടേക്കുള്ള യാത്ര ഒഴിവാക്കണം

നീലഗിരി: ഊട്ടിയടക്കമുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണം. തമിഴ്നാടിന്റെ തെക്കൻ ജില്ലകളിൽ കനത്ത മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്താണ് നിർദേശം. മേയ് 20…

1 hour ago

സമരം അവസാനിപ്പിക്കാൻ ഇരുമുന്നണികൾക്കും ആ​ഗ്രഹമുണ്ടായിരുന്നു, തിരുവഞ്ചൂരിന്റെ വീട്ടില്‍ പോയത് ഞാനും ബ്രിട്ടാസും ഒന്നിച്ച്, ചെറിയാന്‍ ഫിലിപ്പ്

തിരുവനന്തപുരം: തിരുവഞ്ചൂരിന്റെ വീട്ടില്‍ വെച്ച് സോളാര്‍ വിഷയം സംസാരിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കി ചെറിയാന്‍ ഫിലിപ്പ്. സമരം അവസാനിപ്പിക്കണമെന്ന് ഇരുമുന്നണികള്‍ക്കും ആഗ്രഹമുണ്ടായിരുന്നെന്നും തിരുവഞ്ചൂരിന്റെ…

2 hours ago

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയ്ക്ക് സസ്‌പെന്‍ഷന്‍

ക്നാനായ യാക്കോബായ സഭാ സമുദായ മെത്രാപ്പോലീത്ത ബിഷപ് കുര്യാക്കോസ് മാർ സേവേറിയോസിനെ സസ്പെൻ്റ് ചെയ്തു. ക്നാനാനായ സഭ അന്ത്യോക്യാ പാത്രിയർക്കീസിന്റേതാണ്…

2 hours ago

മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനങ്ങൾ നടത്താത്തത്, പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മാധ്യമങ്ങള്‍ ഒരു രീതിയില്‍ മാത്രം പ്രവര്‍ത്തിക്കുന്നതിനാലാണ് വാർത്താസമ്മേളനത്തിൽ പങ്കെടുക്കാത്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ആയതിന് ശേഷം വാര്‍ത്താസമ്മേളനങ്ങൾ നടത്താത്തതെന്തെന്ന…

3 hours ago

മുണ്ടിനീരിന് കൊടുത്തത് പ്രെഷറിനുള്ള മരുന്ന്, തൃശ്ശൂരിൽ അഞ്ചുവയസുകാരന് മരുന്ന് മാറി നല്കിയതായി പരാതി

തൃശൂർ: അഞ്ച് വയസുകാരന് മരുന്ന് മാറിനൽകിയെന്ന പരാതി. മുണ്ടിനീരിന് പകരം നല്കിയത് പ്രെഷറിനുള്ള മരുന്ന്. വരന്തരപ്പിള്ളി കുടുംബാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റിനെതിരെയാണ് പരാതി.…

3 hours ago