national

‘ബ്രേക് ശരിയാക്കാന്‍ പറ്റില്ല, ഹോണിന്റെ ശബ്ദം കൂട്ടിവയ്ക്കാം’; കേന്ദബജറ്റിനെ പരിഹസിച്ച്‌ ശശി തരൂര്‍

കേന്ദ്ര ബജറ്റിനെ പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. ‘ബ്രേക്ക് ശരിയാക്കാന്‍ പറ്റില്ല, ഹോണിന്റെ ശബ്ദം കൂട്ടിവയ്ച്ചുതരാം’ എന്നു പറയുന്ന മെക്കാനിക്കിനെയാണ് ബിജെപി സര്‍ക്കാര്‍ ഓര്‍മിപ്പിക്കുന്നതെന്നാണ് ബജറ്റ് പ്രസംഗത്തിനു പിന്നാലെ ശശി തരൂര്‍ എംപി പരിഹസിച്ചത്.

‘രാജ്യം ആവശ്യപ്പെടുന്നത് കരുത്തുറ്റ ബജറ്റാണ്. സമൂഹത്തില്‍ താഴേക്കിടയിലുള്ളവര്‍ക്ക് നേരിട്ട് പണമെത്തണം. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടണം,’ കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു.
‘ചെറുകിട വ്യവസായ സംരഭങ്ങള്‍, കര്‍ഷകര്‍, തൊഴിലാളികള്‍ എന്നിവര്‍ക്ക് പിന്തുണ നല്‍കുന്നതായിരിക്കും ബജറ്റ്. മനുഷ്യജീവന്‍ രക്ഷിക്കാന്‍ വേണ്ടി ആരോഗ്യരംഗത്ത് കൂടുതല്‍ പണം ചെലവഴിക്കുകയാണ് വേണ്ടത്. അതിര്‍ത്തികള്‍ സംരക്ഷിക്കാന്‍ വേണ്ടി പ്രതിരോധ രംഗത്തും കൂടുതല്‍ പണം ചെലവിടണം,’ നിര്‍മല സീതാരാമന്റെ ബജറ്റ് പ്രസംഗത്തിനു മിനിറ്റുകള്‍ക്ക് മുന്‍പ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

കേന്ദ്ര ബജറ്റിനെ ആം ആദ്മി രൂക്ഷമായി പരിഹസിച്ചു. പൊതുമേഖലകളിലെ സ്വകാര്യവല്‍ക്കരണം ചൂണ്ടിക്കാട്ടിയായിരുന്നു പരിഹാസം. പൊതുമേഖലയിലെ സ്വകാര്യ നിക്ഷേപങ്ങള്‍ക്ക് വേണ്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. റോഡുകളും വിമാനത്താവളങ്ങളും വൈദ്യുതിയുമടക്കം സ്വകാര്യ വ്യക്തികള്‍ക്ക് വില്‍ക്കുകയാണെന്ന് ആം ആദ്മി കുറ്റപ്പെടുത്തി.

കൃഷി വിറ്റത്തിന്റെ പ്രത്യാഘാതമാണ് രാജ്യത്ത് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു. വീണ്ടും സര്‍ക്കാര്‍ വില്‍പന തുടരുകയാണ്. ഈ സര്‍ക്കാരിന് വരുമാനത്തിനുള്ള ഏക മാര്‍ഗം വില്‍പനയാണ്. ഇന്ന് സര്‍ക്കാര്‍ അവതരിപ്പിച്ചതിനെ ബജറ്റെന്ന് വിളിക്കാനാവില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു.

കൊച്ചി മെട്രോ രണ്ടാം ഘട്ട വികസനത്തിന് തുക അനുവദിച്ചത് കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാനാണെന്ന് ഹൈബി ഈഡന്‍ എംപി പറഞ്ഞു. രാഷ്ട്രീയമായ ഇടപെടലാണിത്. കേന്ദ്ര സര്‍ക്കാരിന്റെ നീക്കം പൊതുസമൂഹം തിരിച്ചറിയുമെന്നും ഹൈബി പ്രതികരിച്ചു.

അതേസമയം, ഇന്ത്യയുടെ സമ്ബദ്വ്യവസ്ഥയെ കൂടുതല്‍ ശക്തിപ്പെടുത്തുകയും ആത്മനിര്‍ഭര്‍ ഭാരതിന് ഊന്നല്‍ നല്‍കുകയും ചെയ്യുന്ന ബജറ്റാണ് നിര്‍മല സീതാരാമന്‍ അവതരിപ്പിച്ചതെന്ന് ബിജെപി നേതാവും പ്രതിരോധമന്ത്രിയുമായ രാജ്നാഥ് സിങ് പറഞ്ഞു.

ആരോഗ്യ-കാര്‍ഷിക മേഖലകള്‍ക്ക് ഊന്നല്‍ നല്‍കിയ ബജറ്റില്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വിദേശ നിക്ഷേപ പരിധി 75% ആയി ഉയര്‍ത്തി. കൂടാതെ പെട്രോള്‍, ഡീസല്‍, സ്വര്‍ണം, വെള്ളി തുടങ്ങിയവയ്ക്കു മേല്‍ കാര്‍ഷിക സെസും ഏര്‍പ്പെടുത്തി. ഒമ്ബതു ശതമാമായി ഉയര്‍ന്ന ധനക്കമ്മി 6.8 ശതമാനമായി കുറയ്ക്കാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ഓഹരി വിറ്റഴിക്കല്‍, കടമെടുക്കല്‍ തുടങ്ങിയവയും നടപ്പാക്കും.

Karma News Network

Recent Posts

കള്ളത്തരം പറഞ്ഞു, എനിക്ക് കുറച്ച് കാര്യങ്ങള്‍ ഇഷ്ടപ്പെട്ടില്ല‌, കൂട്ടുക്കെട്ട് വിടാനുള്ള കാരണം പറഞ്ഞ് ശ്വേത മേനോന്

മലയാള സിനിമയിലെ ശ്രദ്ധേയയായ താരമാണ് ശ്വേത മേനോൻ. മികച്ച അഭിനയത്രി എന്നതിലുപരി ‍ഡാൻസർ, മോഡൽ, അവതാരക എന്നീ മേഖലകളിലും ശ്വേത…

10 mins ago

പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരിൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത ഓട്ടോ ഡ്രൈവർ കുഴഞ്ഞുവീണ് മരിച്ചു. ചിറക്കൽ സ്വദേശി സൂരജ് (47) ആണ് മരിച്ചത്. കഴിഞ്ഞ…

46 mins ago

വിവാഹ ശേഷം പുത്തൻ സന്തോഷം പങ്കിട്ട് മീര വാസുദേവ്, ലൈക്കടിച്ച് ഭർത്താവ്

മോഹൻലാൽ നായകനായി ബ്ലസി ഒരുക്കിയ തന്മാത്രയിലെ ലേഖ രമേശൻ മലയാളികൾക്ക് ഇന്നും പ്രിയങ്കരിയാണ്. മോഹൻലാലിന്റെ കഥാപാത്രമായ രമേശൻ നായരുടെ ഭാര്യയായ…

1 hour ago

500കോടിയുടെ നിക്ഷേപ തട്ടിപ്പ്, നെടുംപറമ്പിൽ രാജുവിനും ഭാര്യക്കും മക്കൾക്കും ജാമ്യം ഇല്ല

500കോടിയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ നെടും പറമ്പിൽ(Nedumparambil) ഫിനാൻസിന്റെ ഉടമ എം എം രാജുവിനും ഭാര്യക്കും 2 ആൺ മക്കൾക്കും…

2 hours ago

റെയിന്‍ കോട്ട് ധരിച്ചെത്തി ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ് സിപിഐഎം പ്രവര്‍ത്തകന്‍

കണ്ണൂര്‍ ന്യൂ മാഹി ചാലക്കരയിലെ ബോംബേറിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ കഴിഞ്ഞ ഞായറാഴ്ചയാണ് ബോംബേറുണ്ടായത്. സ്റ്റീല്…

2 hours ago

ലൂർദ് മാതാവിന് സ്വർണ കൊന്ത സമർപ്പിച്ച് സുരേഷ് ഗോപി

തൃശൂർ: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ലൂർദ് മാതാ പള്ളിയിൽ എത്തി ലൂർദ് മാതാവിന് സ്വർണ്ണ കൊന്ത സമർപ്പിച്ചു. സുരേഷ്…

3 hours ago