entertainment

എന്നെ സ്‌നേഹിക്കുന്നവര്‍ മോഹന്‍ലാലിലെ അപമാനിക്കുന്നത് താങ്ങാനാവുന്നില്ല; രജിത് കുമാര്‍

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറ്റവുംമധധികം പ്രശസ്തി നേടിയതാരമാണ് രജിത് കുമാര്‍. അദ്ദേഹത്തിന്റെ റിയാലിറ്റി ഷോയിലെ പ്രകടനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേര്‍ രംഗത്തെത്തി. തന്റെ ആരാധകര്‍ക്ക് മുന്നില്‍ അപേക്ഷയുമായി എത്തിയിരിക്കുകയാണ് താരം. തന്റെ പേരില്‍ നടന്ന ചില കാര്യങ്ങള്‍ ഏറെ വിഷമം ഉണ്ടാക്കിയെന്നും ഇനി അത്തരം സംഭവങ്ങളുണ്ടാകരുതെന്നും രജിത് കുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു. ഒരു ഗെയിം ഷോയുടെ പേരില്‍ മോഹന്‍ലാലിനെ പോലുള്ള ഒരു വലിയ വ്യക്തിയെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യരുതെന്നും അത് തനിക്ക് താങ്ങാനാവുന്നില്ലെന്നും രജിത് വീഡിയോയില്‍ പറയുന്നു.

‘എന്നെ സ്‌നേഹിക്കുന്നവര്‍ ഞാന്‍ പോലും അറിയാതെ മറ്റ് ചില മത്സരാര്‍ത്ഥികളേയും ഞാന്‍ ഏറെ ബഹുമാനിക്കുന്ന പത്മശ്രീ മോഹന്‍ലാലിനേയും അപമാനിക്കുന്നത് എനിക്ക് താങ്ങാന്‍ സാധിക്കുന്നില്ല. കാരണം 40 വര്‍ഷം കൊണ്ട് അദ്ദേഹം സമൂഹത്തിന് സംഭാവന ചെയ്ത കലയും കഴിവുമെല്ലാം എത്രയോ ഉയരത്തിലാണ്. അദ്ദേഹത്തിന്റെ മുന്നില്‍ ഞാന്‍ ഒന്നുമല്ല. ഞാന്‍ കുറച്ച് കാണാപ്പാഠം പഠിച്ച് കുറച്ച് ഡിഗ്രി എടുത്തു എന്ന് മാത്രമേ ഉളളൂ. അദ്ദേഹം നാല്‍പത് വര്‍ഷം കൊണ്ട് നേടിയെടുത്ത അംഗീകാരങ്ങളെയൊന്നും ഒരു വാക്ക് കൊണ്ട് പോലും അപമാനിക്കാന്‍ പാടില്ല.’

‘എന്നെ സ്‌നേഹിക്കുന്നവര്‍ അങ്ങനെ ചെയ്യരുത്. ഞാന്‍ പറഞ്ഞാല്‍ അനുസരിക്കുമെങ്കില്‍ ദയവ് ചെയ്ത് ലാലേട്ടനെ ഇതിനകത്തേക്ക് വലിച്ചിഴക്കുകയോ വിഷമിപ്പിക്കുകയോ ചെയ്യരുത്.’ വീഡിയോയില്‍ രജിത് കുമാര്‍ പറഞ്ഞു. ബിഗ് ബോസില്‍ നിന്നും രജിത് കുമാര്‍ പുറത്താക്കപ്പെട്ടതോടെ മോഹന്‍ലാലിനെതിരെ വലിയ തോതില്‍ സൈബര്‍ ആക്രമണം നടന്നിരുന്നു.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

20 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

50 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago