രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്കു വൻ തിരിച്ചടി. വാശിയേറിയ പോരാട്ടം നടന്ന രാജസ്ഥാനിൽ കോൺഗ്രസ് മൂന്നു സീറ്റിൽ വിജയിച്ചു. ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കോൺഗ്രസിന്റെ മുകുൾ വാസ്നിക്, രൺദീപ് സുർജേവാല എന്നിവർക്കൊപ്പം പ്രമോദ് തിവാരിയും ജയിച്ചുകയറി. ഇവിടെ ബിജെപി എംഎൽഎ ശോഭ റാണി ഖുശ്വാഹ കോൺഗ്രസിന് വോട്ടു ചെയ്തു.
കോണ്‍ഗ്രസിന്റെ പ്രമോദ് തിവാരിയും ബിജെപി പിന്തുണയോടെയുള്ള സ്വതന്ത്രന് സുഭാഷ് ചന്ദ്രയും തമ്മിലായിരുന്നു രാജസ്ഥാനിൽ ഭാഗ്യപരീക്ഷണം. സുഭാഷ് ചന്ദ്ര പരാജയപ്പെട്ടു. കർണാടകയിൽ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ നിർമല സീതാരാമൻ, കോൺഗ്രസിന്റെ മുതിർന്ന നേതാവ് ജയറാം രമേഷ് എന്നിവരും വിജയിച്ചു.
രാജസ്ഥാനിൽ മൂന്നു സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർഥികൾ വിജയിച്ചത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. ‘കോൺഗ്രസിന് മൂന്നു സ്ഥാനാർഥികളേയും വിജയിപ്പിക്കാനുള്ള ഭൂരിപക്ഷമുണ്ടെന്ന് ആദ്യം മുതലേ വ്യക്തമായിരുന്നു. പക്ഷേ, ഒരു സ്വതന്ത്രനെ നിർത്തി ബിജെപിയാണ് കുതിരക്കച്ചവടം നടത്തിയത്. പക്ഷേ, കോൺഗ്രസ് എംഎൽഎമാരുടെ ഒറ്റക്കെട്ടായുള്ള പ്രവർത്തനം അവർക്കുള്ള തക്ക മറുപടിയായി. ഇനി 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി സമാനമായ തോൽവി നേരിടും’ – ഗെഹ്ലോട്ട് പറഞ്ഞു.
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…
സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…
തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…