രാജസ്ഥാനിൽ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് കഠിനശ്രമം നടത്തുന്നു. പാർട്ടി നേതൃത്വത്തിനെതിരെ കഴിഞ്ഞ ദിവസം രംഗത്തുവന്ന 6 എംഎൽഎമാരെ അനുനയിപ്പിച്ച ഗെലോട്ട് അവരുമായി ഉദയ്പുരിലെ റിസോർട്ടിലെത്തി. തങ്ങളുടെ എംഎൽഎമാരെ മറുകണ്ടം ചാടിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നാരോപിച്ച് അഴിമതി വിരുദ്ധ വിഭാഗത്തിനു കോൺഗ്രസ് പരാതി നൽകി.
കഴിഞ്ഞയാഴ്ച മറ്റ് എംഎൽഎമാർക്കൊപ്പം റിസോർട്ടിലേക്കു മാറാൻ ഇവർ വിസമ്മതിച്ചിരുന്നു. ജയമുറപ്പാക്കാൻ സ്വതന്ത്ര എംഎൽഎമാരുടെ പിന്തുണയും കോൺഗ്രസിനു വേണം. ഇവരുമായും ഗെലോട്ട് സമ്പർക്കത്തിലാണ്. 6 എംഎൽഎമാരിൽ 4 പേർ ബിഎസ്പിയിൽ നിന്നെത്തിയവരാണ്. തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാൻ, മഹാരാഷ്ട്ര, ഹരിയാന എന്നിവിടങ്ങളിൽ കോൺഗ്രസിന്റെ നീക്കങ്ങൾക്കു മേൽനോട്ടം വഹിക്കാൻ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി നിരീക്ഷകരെ നിയോഗിച്ചു.
ശനിയാഴ്ച രാത്രി ഇവരുമായി കൂടിക്കാഴ്ച നടത്തിയ ഗെലോട്ട് ഇന്നലെയാണ് റിസോർട്ടിലെത്തിയത്. ബിജെപി പിന്തുണയുള്ള സ്വതന്ത്രനും മാധ്യമ സ്ഥാപന ഉടമയുമായ സുഭാഷ് ചന്ദ്രയാണു പ്രമോദിന്റെ എതിരാളി. പാർട്ടി എംഎൽഎമാർ മുഴുവൻ റിസോർട്ടിലുണ്ടെന്നും സ്ഥാനാർഥിയായ പ്രമോദ് തിവാരിയെ ജയിപ്പിക്കാൻ തങ്ങൾക്കാകുമെന്നും കോൺഗ്രസ് അവകാശപ്പെട്ടു.
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…
"ജയ് പാലസ്തീൻ, തക്ബീർ" മുഴക്കി പാർലമെന്റിൽ സത്യപ്രതിജ്ഞാ ചെയ്ത AIMIM അദ്ധ്യക്ഷൻ അസദുദ്ദീൻ ഒവൈസിക്കെതിരെ കടുത്ത വിമർശനം. 18-ാമത് ലോക്സഭയിൽ…
മലയാളികളുടെ പ്രീയപ്പെട്ട നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ 65-ാം പിറന്നാളാണ് ഇന്ന്. വ്യക്തിജീവിതത്തിലും രാഷ്ട്രീയത്തിലും ശോഭിച്ചുനില്ക്കുന്ന വേളയിലാണ് അദ്ദേഹത്തിന്റെ ഇത്തവണത്തെ…