entertainment

കെ സുരേന്ദ്രന്റെ കൈയിൽ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല- രാമസിംഹൻ

രാമസിംഹൻ അബൂബക്കർ സംവിധാനം ചെയ്ത പുഴ മുതൽ പുഴ വരെ പ്രഖ്യാപനം മുതൽ ചർച്ചയായ സിനിമയാണ്. ‘പുഴ മുതൽ പുഴ വരെ’ എന്ന തന്റെ പുതിയ സിനിമയ്ക്ക് ബിജെപി ഉൾപ്പടെയുള്ള ഒരു രാഷ്ട്രീയ പാർട്ടിയുടെയും സഹായം ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് രാമസിംഹൻ. കെ സുരേന്ദ്രൻ തനിക്ക് ഒരു സഹായവും നൽകിയിട്ടില്ല. കഴിഞ്ഞ ദിവസം മാത്രമാണ് തന്റെ സിനിമ കാണണമെന്ന് സുരേന്ദ്രൻ ആഹ്വാനം ചെയ്തത് എന്നും കോഴിക്കോട് വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.’കെ സുരേന്ദ്രന്റെ കൈയിൽ നിന്നും പത്തിന്റെ പൈസ എന്റെ അക്കൗണ്ടിലേക്ക് വന്നിട്ടില്ല. പാർട്ടി അനുഭാവികൾ സംഭാവന നൽകിയിട്ടുണ്ടാകാം. മിനിഞ്ഞാന്ന് മാത്രമാണ് സുരേന്ദ്രൻ ഈ സിനിമ കാണണമെന്ന് ആഹ്വാനം ചെയ്തത്’.

‘ഒരു ബിജെപിക്കാരനും രാഷ്ട്രീയ നേതാവും ഈ സിനിമയുടെ പിന്നിൽ ഇല്ല. സംഘപരിവാർ സംഘടനകൾ ചിലപ്പോൾ സഹായിക്കണം എന്ന് പറഞ്ഞിട്ടുണ്ടാകും. എന്നാൽ സംഘത്തിന്റെ ഒരു പൈസ പോലും വന്നിട്ടില്ല’, രാമസിംഹൻ പറഞ്ഞു.മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്രീകരിച്ചുകൊണ്ടാണ് രാമസിംഹൻ ‘പുഴ മുതൽ പുഴ വരെ’ എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

നടൻ തലൈവാസൽ വിജയ് ആണ് ചിത്രത്തിൽ വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആർഎൽവി രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. മമധർമ്മ എന്ന പ്രൊഡക്ഷൻ കമ്പനിയുടെ ബാനറിൽ പൊതു ജനങ്ങളിൽ നിന്നും പണം സ്വീകരിച്ചായിരുന്നു ചിത്രം ഒരുക്കിയത്.

Karma News Network

Recent Posts

പടക്ക നിർമാണശാലയിൽ സ്ഫോടനം, എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

14 mins ago

പടക്ക നിർമാണശാലയിൽ സ്ഫോടനം; എട്ട് മരണം, 12 പേർക്ക് പരിക്ക്

ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. വിരുദന​ഗർ ജില്ലയിൽ ശിവകാശിക്ക് സമീപം ചെങ്കമലപ്പട്ടിയിലാണ് സംഭവം. മരിച്ചവരിൽ അഞ്ചുപേർ…

23 mins ago

റഷ്യക്ക് യുദ്ധം ചെയ്യാൻ ചാവേറുകൾ, മലയാളികളേ സി ബി ഐ അറസ്റ്റ് ചെയ്തു

റഷ്യ ഉക്രയിൽ യുദ്ധത്തിൽ റഷ്യക്ക് വേണ്ടി യുദ്ധ മുഖത്ത് മുന്നിൽ നിന്ന് പോരാടാൻ ആളുകളേ റിക്രൂട്ട് ചെയ്യുന്ന സംഘത്തേ സി…

24 mins ago

പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം, പതിവാകുന്നതായി പരാതി

തിരുവനന്തപുരം : പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ തേങ്ങാ മോഷണം പതിവാകുന്നതായി പരാതി. ക്ഷേത്രത്തിൽ ഉടയ്ക്കാൻ വഴിവാണിഭക്കാർ വിൽപനക്ക് എത്തിക്കുന്ന ചാക്കുകണക്കിന്…

40 mins ago

യുവമോര്‍ച്ച നേതാവ് പെരിയമ്പലം മണികണ്ഠന്‍ കൊലക്കേസ്, രണ്ടാംപ്രതി പിടിയില്‍

വടക്കേകാട്: യുവമോർച്ച നേതാവ് പെരിയമ്പലം മണികണ്ഠൻ കൊലക്കേസിൽ രണ്ടാം പ്രതി അറസ്റ്റിൽ. നിരോധിത സംഘടനായ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ ചാവക്കാട്…

40 mins ago

പിണറായി പോയത് അനുഗ്രഹം മഴപെയ്യാൻ തുടങ്ങി

പിണറായി വിജയൻ കേരളത്തിൽ നിന്നും പോയത് മലയാളികൾക്ക് ഒരു അനുഗ്രഹമായി. കേരളത്തിൽ അനേകം സ്ഥലത്ത് മഴ തുടങ്ങി. തിളച്ച് മറിയുന്ന…

1 hour ago