entertainment

ഭർത്താവുമായുള്ള പ്രശ്‌നങ്ങൾ പരിഹരിച്ചു; സന്തുഷ്ട കുടുംബ ജീവിതമാണ്- രംഭ

മലയാളം ഉള്‍പ്പെടെ നിരവധി ഭാഷകളില്‍ തിളങ്ങി നിന്നിരുന്ന നടിയായിരുന്നു രംഭ. വിജയലക്ഷ്മി എന്നാണ് രംഭയുടെ യഥാര്‍ഥ പേര്. ആന്ധ്രാപ്രദേശിലെ വിജയവാഡയാണ് നടിയുടെ സ്ഥലം. ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ നടി സ്‌കൂള്‍ കലോത്സവങ്ങളില്‍ പങ്കെടുത്തുവരുന്നു. അങ്ങനെ ഒരു സ്‌കൂള്‍ പരിപാടിയില്‍ വെച്ച് രംഭയുടെ പ്രകടനം കണ്ട ഹരിഹരനാണ് രംഭയെ സിനിമയിലേക്ക് ക്ഷണിക്കുന്നത്.

തുടര്‍ന്ന് അദ്ദേഹം സംവിധാനം ചെയ്ത ക്ലാസിക്ക് സിനിമ സര്‍ഗത്തില്‍ രംഭയെ നായികയാക്കി. ആ സിനിമയില്‍ നായികയായി അഭിനിയിക്കുമ്പോള്‍ ചെറിയ കുട്ടിയായിരുന്നു രംഭ. വിനീത് ആയിരുന്നു ചിത്രത്തിലെ നായകന്‍. മനോജ് കെ ജയന്‍ അടക്കമുള്ളവരും സിനിമയുടെ ഭാഗമായിരുന്നു. മനോഹരമായ ഗാനങ്ങളുടെ പേരിലും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സര്‍ഗം. അതേവര്‍ഷം തന്നെ കമല്‍ സംവിധാനം ചെയ്ത ചമ്പക്കുളം തച്ചനെന്ന സിനിമയിലും രംഭ നായികയായി. മലയാളത്തില്‍ രംഭ ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. രണ്ട് സിനിമകള്‍ മലയാളത്തില്‍ ചെയ്ത ശേഷം രംഭയ്ക്ക് മറ്റ് ഭാഷകളില്‍ നിന്നും അവസരങ്ങള്‍ ലഭിക്കാന്‍ തുടങ്ങി.

അപ്പോഴേക്കും നാടന്‍ ശൈലി വിട്ട് മോഡേണ്‍ ലുക്കും രംഭ പരീക്ഷിച്ച് തുടങ്ങിയിരുന്നു. നിരവധി ഗ്ലാമറസ് ലുക്കുകള്‍ പരീക്ഷിച്ചിട്ടുള്ള നടി കൂടിയാണ് രംഭ. അരുണാചലം, കാതലര്‍ ദിനം, മിന്‍സാരകണ്ണ, മിലിട്ടറി, അഴകിയ തീയെ തുടങ്ങിയവയാണ് രംഭ അഭിനയിച്ച് ശ്രദ്ധനേടിയ തമിഴ് സിനിമകള്‍. വിവിധ ഭാഷകളിലായി നൂറോളം സിനിമകളില്‍ രംഭ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലൊട്ടാകെ നിരവധി ആരാധകരുണ്ടായിരുന്ന നടി വിവാഹത്തോടെ അഭിനയവും മോഡലിങുമെല്ലാം അവസാനിപ്പിച്ച് കുടുംബിനിയായി മാറി.

2010ലായിരുന്നു രംഭയുടെ വിവാഹം നടന്നത്. മൂന്ന് മക്കളാണ് രംഭയ്ക്കുള്ളത്. ഇപ്പോഴിത തന്റെ ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പമുള്ള വീഡിയോയുമായി എത്തിയിരിക്കുകയാണ് രംഭ. ബിസിനസുകാരനായ ഇന്ദ്രന്‍ പത്മനാഭനെയാണ് രംഭ ജീവിതപങ്കാളിയാക്കിയത്. താരം പങ്കുവെച്ച പുതിയ വീഡിയോയും ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. വിവാഹ സമയത്തെ ഫോട്ടോകളടക്കം കോര്‍ത്തിണക്കിയാണ് രംഭ വീഡിയോ ചെയ്തിരിക്കുന്നത്. രംഭയുടേയും കുടുംബത്തിന്റേയും പുതിയ വീഡിയോ ആരാധകരും ഏറ്റെടുത്തു.

ഒരിടയ്ക്ക് രംഭയും ഭര്‍ത്താവും വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന തരത്തില്‍ നിരവധി വാര്‍ത്തകളും റിപ്പോര്‍ട്ടുകളും വന്നിരുന്നു. തന്നെ ഭര്‍ത്താവില്‍ നിന്നും പിരിക്കരുതെന്നാവശ്യപ്പെട്ട് രംഭ കോടതിയെ സമീപിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്സ് വേണമെന്നും ഭര്‍ത്താവ് ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ശേഷം കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോവാനായി തീരുമാനിക്കുകയായിരുന്നു.

സന്തുഷ്ട കുടുബജീവിതമാണ് തങ്ങളുടേതെന്ന് ഇരുവരും പിന്നീട് വ്യക്തമാക്കിയിരുന്നു. സിനിമകളില്‍ അഭിനയിക്കുന്നില്ലെങ്കിലും രംഭ 2017 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തില്‍ ടെലിവിഷന്‍ പരിപാടികളിലെ സ്ഥിരം സാന്നിധ്യമായിരുന്നു. 1992ല്‍ രണ്ട് സിനിമകള്‍ ചെയ്ത് അന്യ ഭാഷയിലേക്ക് പോയ രംഭ 1998ല്‍ മമ്മൂട്ടി ചിത്രം സിദ്ധാര്‍ഥയില്‍ നായികയായാണ് മലയാളത്തിലേക്ക് തിരിച്ചെത്തിയത്.

Karma News Network

Recent Posts

പെരിയ കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു, 4 മുതിർന്ന നേതാക്കളെ കോൺഗ്രസ് പുറത്താക്കി

കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…

7 mins ago

ഉപ്പുചാക്കുകളില്‍ കടത്താന്‍ ശ്രമിച്ചത് നാലരക്കോടിയുടെ ബിരിയാണി അരി

കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…

17 mins ago

ജനറൽ ആശുപത്രി കാന്റീനിൽ ബിരിയാണിയില്‍ പുഴു, അടച്ചുപൂട്ടി

കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…

36 mins ago

45ലക്ഷം ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം,15മിനുട്ട് ലേറ്റായാൽ ലീവ് രേഖപ്പെടുത്തും

മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…

39 mins ago

തലസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാർത്ഥി തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി, കൈകൾ തുണിയുപയോഗിച്ച് പിന്നിൽ കെട്ടിയ നിലയിൽ

തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…

1 hour ago

രാമ ക്ഷേത്ര പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് അന്തരിച്ചു

അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…

1 hour ago