topnews

സിൽവർ ലൈൻ; ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല

സിൽവർ ലൈൻ പദ്ധതിക്ക് ഫ്രഞ്ച് കൺസൾട്ടൻസിയെ നിയമിച്ചതിൽ അഴിമതിയെന്ന് രമേശ് ചെന്നിത്തല. അഞ്ച് ശതമാനം കമ്മിഷനിലാണ് കൺസൾട്ടൻസിയെ നിയമിച്ചത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനിയെ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് നിയമിച്ചതെന്ന് അദ്ദേഹം പറഞ്ഞു.ഇതിനിടെ സിൽവർ ലൈൻ പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവർത്തിച്ചു. ഭാവി തലമുറയെ മുന്നിൽ കണ്ടാണ് വികസനം. പശ്ചാത്തല സൗകര്യങ്ങൾ വർധിക്കണം. ജനങ്ങളെ കബളിപ്പിക്കുന്ന വാഗ്‌ദാനങ്ങൾ സർക്കാർ നൽകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം നാടിൻറെ വികസന പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ട് പോകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും വ്യക്തമാക്കി. കേരളത്തിൽ നന്ദിഗ്രാം സൃഷ്ടിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കമെന്ന് കോടിയേരി പറഞ്ഞു. സിൽവർ ലൈൻ പ്രതിഷേധ സമരത്തിൽ കോൺഗ്രസ് പ്രവർത്തകരെ ഇരകളാക്കാനാണ് നീക്കം. സിൽവർലൈൻ പദ്ധതിക്കെതിരായ പ്രതിപക്ഷ സമരം രാഷ്ട്രീയമാണെന്ന് കോടിയേരി ആരോപിച്ചു.

യുഡിഎഫും ബി ജെ പിയും ഒന്നിച്ചു ചേർന്നാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. കുഞ്ഞുങ്ങളെ സമരരംഗത്തേക്ക് ബോധപൂർവം കൊണ്ടുപോകുന്നത് നാലാൾ പ്രവണതയല്ല. സ്ത്രീകളെ അറസ്റ്റ് ചെയ്യുന്നത് കേരളത്തിൽ പുതിയ കാര്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനിടെ ചില പദ്ധതികൾക്ക് വിദേശസഹായം അനിവാര്യമാണെന്ന് കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കേന്ദ്രസഹായം കുറഞ്ഞ പശ്ചാത്തലത്തിൽ ബദൽ മാർഗം തേടും. സംസ്ഥാന താത്പര്യം ഹനിക്കാത്ത മൂലധനം സ്വീകരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

Karma News Network

Recent Posts

നടി മീര നന്ദന്‍ വിവാഹിതയായി, താലികെട്ട് ഗുരുവായൂരില്‍ നടന്നു

നടി മീരാനന്ദന്‍ വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…

3 mins ago

മൂന്ന് വയസുകാരനെ പൊള്ളലേൽപ്പിച്ചത് മുത്തച്ഛൻ അല്ല, നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…

19 mins ago

കുട്ടികൾക്ക് മേൽ മതില്‍ തകര്‍ന്നു വീണു, മൂന്ന് മരണം, അഞ്ച് കുട്ടികള്‍ക്ക് പരിക്ക്

ഗ്രേറ്റര്‍ നോയിഡ : മതില്‍ തകര്‍ന്നുവീണ് മൂന്ന് കുട്ടികള്‍ മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്പുരില്‍ വെള്ളിയാഴ്ച രാത്രി 7.45-നാണ് സംഭവം.…

43 mins ago

വിസി നിയമനവുമായി ഗവർണർ, 6 യൂണിവേഴ്സിറ്റികളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു

തിരുവനന്തപുരം : സർവകലാശാലകളിൽ വിസി നിയമനവുമായി ഗവർണർ ആരിഫ് മുഹമ്മദ് മുന്നോട്ട്. 6 സർവ്വകലാശാലകളിൽ സെർച്ച് കമ്മിറ്റി രൂപീകരിച്ചു. കേരള,…

58 mins ago

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

1 hour ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

2 hours ago