topnews

ശിവശങ്കര്‍ മനസാക്ഷി സൂക്ഷിപ്പുകാരന്‍; മുഖ്യമന്ത്രി പ്രതിക്കൂട്ടിലായി, ജനവികാരം മാനിച്ച് രാജി വയ്ക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ ശിവശങ്കറിന്റെ അറസ്‌റ്റോടുകൂടി മുഖ്യമന്ത്രി പ്രതിക്കൂട്ടിലായെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. തുടക്കം മുതല്‍ ശിവശങ്കറിനെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സ്പ്രിഗഌ കേസ് വന്നപ്പോള്‍ ശിവശങ്കറെ മാറ്റണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും മുഖ്യമന്ത്രി ചെവിക്കൊണ്ടില്ല. ഉദ്യോഗസ്ഥരുടെ മനോവീര്യം തകരുമെന്നാണ് അന്ന് മുഖ്യമന്ത്രി കാരണം പറഞ്ഞത്. ശിവശങ്കര്‍ മുഖ്യന്ത്രിയുടെ മനസാക്ഷി സുക്ഷിപ്പുകാരനായിരുന്നു. അതുകൊണ്ടാണ് കാനം രാജേന്ദ്രന്‍ ആവശ്യപ്പെട്ടപ്പോഴും മാറ്റാതിരുന്നത്.

ഞങ്ങള്‍ ശിവശങ്കറിനെ മാറ്റിനിര്‍ത്തിയില്ലേയെന്നാണ് ഇപ്പോള്‍ സിപിഎം ചോദിക്കുന്നത്. നേരത്തെ പറഞ്ഞതൊന്നും ഓര്‍മ്മയില്ലെന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ പറയുന്നത്. മുഖ്യമന്ത്രിക്ക് എങ്ങനെയാണ് പീലാത്തോസിനെ പോലെ കൈ കഴുകാനാകുന്നത്. ശിവശങ്കറിനെ അഞ്ചാം പ്രതിയാക്കിയതോടെ മുഖ്യമന്ത്രിയിലേക്ക് കൂടുതല്‍ അടുത്തു. മുഖ്യമന്ത്രിയുടെ ഓഫീസിലെ മറ്റുള്ളവരിലേക്കും അന്വേഷണം നീളും. നിയമപരമായും ധാര്‍മ്മികമായും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാന്‍ മുഖ്യന്ത്രിക്ക് ഇനി യോഗ്യതയില്ല. ജനവികാരം മാനിച്ച് ഉടന്‍ രാജിവയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

ശിവശങ്കര്‍ രോഗലക്ഷണം മാത്രമാണ് മുഖ്യമന്ത്രിയാണ് രോഗിയെന്ന്് ചെന്നിത്തല കഴിഞ്ഞ ദിവസവും പ്രതികരിച്ചിരുന്നു. ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതോടെ ക്രമക്കേടുകളിലെ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പങ്ക് വ്യക്തമായി. അഴിമതി ചെയ്തത് മുഖ്യമന്ത്രിയാണ്. മുഖ്യമന്ത്രിക്ക് ഇനി അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അഴിമതി നടത്തിയ മുഖ്യമന്ത്രി ഉടന്‍ രാജി വെയ്ക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സ്പ്രിംങ്കഌ മുതല്‍ എല്ലാ അഴിമതിയും തുടങ്ങിയതും കള്ളക്കടത്തിന് വേണ്ട എല്ലാ സഹായവും ചെയ്ത് കൊടുത്തതും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹായത്തോടെ എന്ന് പറയുമ്പോള്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്നാല്‍ മുഖ്യമന്ത്രി തന്നെയാണ്. ഇനി അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ല. ഇനി പറയാന്‍ മുഖ്യമന്ത്രിക്ക് ന്യായീകരണങ്ങളില്ലെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഉളുപ്പുണ്ടെങ്കില്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിസ്ഥാനം രാജി വെയ്ക്കണമെന്നും ആവശ്യപ്പെട്ടു.

ഇടതുപക്ഷ സര്‍ക്കാരിനു കീഴില്‍ ഇന്ന് നടക്കുന്നത് സ്വര്‍ണക്കള്ളക്കടത്തും ഡോളര്‍ കടത്തും നാടുകടത്തലുമാണ്. ഹവാല ഇടപാടുകള്‍ക്കും സ്വര്‍ണക്കടത്തിനും മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിനെ നഗ്‌നമായി ദുരുപയോഗപ്പെത്തിയിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. ഇത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഇനിയുള്ള ദിവസങ്ങളില്‍ കൂടുതല്‍ വാര്‍ത്തകളും തെളിവുകളും മൊഴികളും പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം. എന്നിട്ടാണ് മുഖ്യമന്ത്രി പതിവ് പത്രസമ്മേളനത്തില്‍ ഗിരിപ്രഭാഷണങ്ങള്‍ മുഴുവന്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ആരെ കബളിപ്പിക്കാനാണ് ഈ ഗിരിപ്രസംഗമെന്നാണ് മുഖ്യമന്ത്രിയോട് തനിക്ക് ചോദിക്കാനുള്ളതെന്നും ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.

Karma News Editorial

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

40 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

51 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago