ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാളെ എന്‍.ഐ.എ കസ്റ്റഡിയിലെടുത്തു.സയിദ് ഷാബിര്‍ എന്ന പേരുള്ള ആളെയാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ബെല്ലാരിയില്‍വെച്ച് പ്രതിയെന്ന് സംശയിക്കുന്ന ആളുമായി ഇയാൾ ഇടപഴകിയെന്ന കണ്ടെത്തലിനെത്തുടർന്നാണ് എന്‍ഐഎ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ബെംഗളൂരുവിലെ സ്ഫോടനത്തിന് ശേഷം പ്രതി രണ്ട് അന്തര്‍ സംസ്ഥാന ബസുകളിലായി യാത്ര ചെയ്താണ് ബെല്ലാരിയിലെത്തിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഷാബിറിനെ ബെല്ലാരി ബസ് സ്റ്റാന്‍ഡില്‍ അവസാനമായി സിസിടിവിയില്‍ കണ്ടത് സ്ഫോടനം നടന്ന് എട്ട് മണിക്കൂറിന് ശേഷം രാത്രി 8.58 ഓടെയാണ് . ബെല്ലാരിയിലെത്തിയ ശേഷം പ്രതി എങ്ങോട്ട് പോയെന്ന് അന്വേഷണ സംഘത്തിന് കണ്ടെത്താനായിട്ടില്ല. ബെല്ലാരിയിലെത്തിയപ്പോള്‍ ഷാബിര്‍ പ്രതിയുമായി ഇടപഴകിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
സ്ഫോടനം നടത്തിയ രാമേശ്വരം കഫേയുടെ മൂന്ന് കിലോമീറ്റര്‍ പരിധിയില്‍വെച്ച് ഇയാള്‍ ഷര്‍ട്ടും തൊപ്പിയും മാറ്റി ടി ഷര്‍ട്ട് ധരിച്ച് പുറത്തിറങ്ങിയതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…
തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…
കൊച്ചി: പെരുമ്പാവൂരിൽ എക്സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…
ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…
തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്ക്ക് ശേഷം മൂന്നു മുതല്‍ നാല്…
കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…