topnews

യുവതികളുടെ പീഡനപരതി; സിഐയ്ക്കായി തിരച്ചില്‍; ഭാര്യയ്ക്കും മകള്‍ക്കും എതിരേ കേസെടുത്തു

നെടുമങ്ങാട്: പീഡനപരാതിയിൽ പോലീസുദ്യോഗസ്ഥന്‍ എ.വി.സൈജുവിനുവേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കി. പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം ഇയാളുടെ ഭാര്യക്കും മകള്‍ക്കുമെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. ഇയാൾ രണ്ട് സ്ത്രീകളെ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതി.

പരാതിക്കാരിയെ മര്‍ദിച്ചെന്ന കേസില്‍ കഴിഞ്ഞദിവസം ഇയാളുടെ ഭാര്യക്കും മകള്‍ ക്കുമെതിരേ നെടുമങ്ങാട് പോലീസ് കേസെടുത്തിരുന്നു. സസ്‌പെന്‍ഷനിലായ സൈജു ഒളിവിലാണ്. കൊച്ചി കണ്‍ട്രോള്‍ റൂം സി.ഐ. ആയ സൈജു, നെടുമങ്ങാട്, മലയിന്‍കീഴ് സ്റ്റേഷനുകളില്‍ എസ്.എച്ച്.ഒ. ആയിരിക്കവെയാണ് പീഡനക്കേസില്‍ പ്രതിയായത്. നെടുമങ്ങാട് ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലാണ് കേസിന്റെ അന്വേഷണം.

പ്രതിയായ ഉദ്യോഗസ്ഥൻ ഒളിവില്‍ ഇരുന്നുകൊണ്ടുതന്നെ നെടുമങ്ങാട് സ്റ്റേഷനിലെ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിക്കുന്നതായും അന്വേഷണസംഘം മനസ്സിലാക്കിയിട്ടുണ്ട്. പനവൂര്‍ സ്വദേശിനിയാണ് നെടുമങ്ങാട് സ്റ്റേഷനില്‍ സൈജുവിനെതിരേ കേസ് നല്‍കിയിരിക്കുന്നത്. സമാനമായി മലയിന്‍കീഴ് സ്റ്റേഷനിലും കേസുണ്ട്.

ഇതില്‍ മുന്‍കൂര്‍ ജാമ്യമെടുത്തപ്പോഴാണ് നെടുമങ്ങാട് സ്റ്റേഷനിലും പീഡനക്കേസ് രജിസ്റ്റര്‍ ചെയ്തത്. മലയിന്‍കീഴ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് വനിതാഡോക്ടറെ പീഡിപ്പിച്ചെന്ന കേസുണ്ടായത്. ഈ കേസില്‍ ഏപ്രില്‍ മാസത്തില്‍ സൈജു ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ ജാമ്യം നേടി. ഇതിനെതിരേ വനിതാ ഡോക്ടര്‍ സുപ്രീംകോടതിയില്‍ കേസ് നല്‍കിയിരിക്കുകയാണ്.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

7 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

8 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

8 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

9 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

9 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

10 hours ago