വീടിന്റെ രണ്ടാം നിലയും കടന്ന് മഴവെള്ളം ഇരച്ച് കയറി, ഒരു പ്രതിഹാരദാഹിയെ പോലെ..

ചെങ്ങന്നൂര്‍: പ്രളയക്കെടുതിയില്‍ കേരളത്തിന്‍ നഷ്ടമായത് നിരവധി വിലപ്പെട്ട ജീവനുകളാണ്. എന്നാല്‍ രക്ഷപ്പെട്ടവര്‍ക്ക് തിരികെ ലഭിച്ചത് രണ്ടാം ജന്മം ആണെന്ന് അവര്‍ പറയുന്നു. പ്രളയക്കെടുതിയില്‍ വീടിന്റെ രണ്ടാം നിലയും കടന്ന് വെള്ളം പൊങ്ങിയപ്പോള്‍ പലരും കരുതി തങ്ങളുടെ ആയുസ്സ് ഇതാ ഇവിടെ തീരുന്നുവെന്ന്. മരണമുഖത്ത് നിന്നാണ് പലരെയും രക്ഷാപ്രവര്‍ത്തകര്‍ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

എന്നാല്‍ ജീവന്‍ തിരികെക്കിട്ടിയവര്‍ ദൈവത്തിനോട് നന്ദി പറഞ്ഞു. തങ്ങള്‍ രക്ഷപെട്ടുവെന്ന് പോലും ആര്‍ക്കും വിശ്വസിക്കനാകുന്നില്ലെന്നാണ് പലരും പറയുന്നത്. മരണത്തെ മുന്നില്‍ കണ്ട നിമിഷങ്ങളെ കുറിച്ച് പലരും അനുഭവം തുറന്ന് പറഞ്ഞു. അവര്‍ക്കൊപ്പം ദൈവത്തോടും രക്ഷാപ്രവര്‍ത്തകരോടും നിറ കണ്ണുകളോടെ നന്ദി പറയുകയാണ് രശ്മി.

വീടിന്റെ രണ്ടാം നിലയും കടന്ന് മഴവെള്ളം ഒരു പ്രതികാരദാഹിയെ പോലെ ഇരച്ച് കയറി. കൈക്കുഞ്ഞിനെ മാറോട് ചേര്‍ത്തുപിടിച്ച് മരണത്തെ നേരിടാന്‍ തയ്യാറായി. വിധിക്കുമുന്നില്‍ പകച്ചുനിന്നപ്പോഴും മകനെ കുറിച്ച് മാത്രമായിരുന്നു ചിന്ത. അനുഭവം പങ്ക് വെച്ച് രശ്മി.

‘വെള്ളം കയറാന്‍ തുടങ്ങിയിട്ട് മൂന്നു ദിവസമായിരുന്നു, രണ്ടാം നിലയിലേക്കും വെള്ളം ഇരച്ചെത്തുന്നു. ഞങ്ങളെല്ലാവരും മുങ്ങിപ്പോകുമെന്ന് ഉറപ്പായി. എന്റെ മോന് 11 മാസമേ ആയിട്ടുള്ളൂ. അവനെ ഒരു പാത്രത്തില്‍ ഇരുത്തി വെള്ളത്തിലേക്ക് ഇറക്കിവിടാമെന്നു തോന്നി. അവനെങ്കിലും രക്ഷപ്പെടട്ടെ എന്നായിരുന്നു അപ്പോഴത്തെ വിചാരം’. തന്റെ പൊന്നോമനയായ കുഞ്ഞു ദര്‍ശനെ മാറോട് ചേര്‍ത്ത് നിറ കണ്ണുകളോടെ രശ്മി പറയുന്ന വാക്കുകളാണിവ.

15നു രാവിലെ വീടിനുള്ളിലേക്കു വെള്ളം കയറിത്തുടങ്ങിയപ്പോള്‍ അടുത്ത വീടിന്റെ ഒന്നാംനിലയിലേക്ക് അച്ഛന്‍ രാധാകൃഷ്ണപിള്ളയ്ക്കും അമ്മ സുഷമയ്ക്കുമൊപ്പം മാറിയതാണു രശ്മിയും മകനും. ഭര്‍ത്താവ് അജിത്ത് വിദേശത്താണ്. 14 കുടുംബങ്ങളില്‍ നിന്നായി 58 പേരാണു കെട്ടിടത്തിന്റെ ഒന്നാം നിലയിലുണ്ടായിരുന്നത്. ഇവരില്‍ പത്തു പേര്‍ കുട്ടികളായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെയാണു നാവികസേന നദിയിലൂടെയെത്തി ഇവരെ രക്ഷപ്പെടുത്തിയത്. രക്ഷപ്പെട്ടവര്‍ എവിടെയെന്നറിയാതെ പരക്കം പായുകയായിരുന്നു ബന്ധുക്കള്‍. ഒടുവില്‍ പരുമല പള്ളിയോടു ചേര്‍ന്ന ക്യാംപിലെത്തി അന്വേഷിച്ചപ്പോഴാണു ബന്ധുക്കള്‍ക്ക് ഇവരെ കണ്ടെത്താനായത്.

Karma News Network

Recent Posts

ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ 24 ജീവനക്കാരെയും വിട്ടയച്ചു, ഇറാൻ വിദേശകാര്യമന്ത്രാലയം

ടെഹ്‌റാന്‍∙ ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്‍…

45 mins ago

അബുദാബിയിൽ ഒരു മാസത്തിലേറെയായി കാണാതായ ചാവക്കാട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി

അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…

1 hour ago

പിൻസീറ്റിലായതിനാൽ ഒന്നും കണ്ടിട്ടില്ല, ഡ്രൈവർ-മേയർ തർക്കത്തിൽ കണ്ടക്ടറുടെ മൊഴി

തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്‌ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…

2 hours ago

തലയോട്ടി പൊട്ടിയത് മരണ കാരണം, വാഹനം കയറിയിറങ്ങി, കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി:  പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…

3 hours ago

മോദിക്ക് 400ലേറെ സീറ്റ് അമേരിക്കയിലും ഫ്രാൻസിലും മോദി ഫാൻസുകാർ കാവിയിൽ നിരന്നു

ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…

3 hours ago

ഇടുക്കിയിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞു, അമ്മയും 4 വയസുള്ള മകളുമടക്കം 3 പേർ മരിച്ചു

ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…

4 hours ago