മഥുര : തൊണ്ടിമുതലായ 500 കിലോ കഞ്ചാവ് എലി തിന്നെന്ന വാദവുമായി പോലീസ് കോടതിയിൽ. നേരത്തെ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന മദ്യം എലി കുടിച്ചു എന്നും പോലീസ് ആരോപിച്ചിരുന്നു. പൊലീസ് സ്റ്റേഷനിൽ പിടികൂടി സൂക്ഷിച്ചിരുന്ന കഞ്ചാവ് എലി കഴിച്ചെന്നാണ് പോലീസ് പറയുന്നത്. രണ്ട് സ്റ്റേഷനുകളിലായി സൂക്ഷിച്ചിരുന്ന 500 കിലോ കഞ്ചാവാണ് എലികൾ നശിപ്പിച്ച് തീർത്തത് എന്നാണ് പൊലീസ് പറയുന്നത്.
മഥുര ജില്ലയിലെ ഹൈവേ, ഷെർഗാഡ് പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരുന്ന കഞ്ചാവാണ് എലികൾ നശിപ്പിച്ചത്. മഥുരയിലെ ഒരു കോടതിയിലാണ് പൊലീസ് ഇക്കാര്യം പറഞ്ഞത്. ഈ വർഷം ആദ്യമാണ് മഥുരയിലെ കോടതി സിറ്റി പൊലീസിനോട് നാർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് ആക്ട് 1985 പ്രകാരം പിടിച്ചെടുത്ത വസ്തുക്കൾ ഹാജരാക്കാൻ കോടതിയോട് ആവശ്യപ്പെട്ടത്.
പൊലീസ് സ്റ്റേഷനുകളിലെ ഗോഡൗണുകളിൽ സൂക്ഷിച്ചിരുന്നത് 60 ലക്ഷത്തോളം വിലവരുന്ന 581 കിലോഗ്രാം കഞ്ചാവാണ്. കഞ്ചാവ് എലി നശിപ്പിച്ചു എന്ന് പറഞ്ഞതിനെ തുടർന്ന് മഥുര എസ്എസ്പി അഭിഷേക് യാദവിനോട് അവിടം എലിവിമുക്തമാക്കണമെന്നും കൂടാതെ ഈ 581 കിലോ കഞ്ചാവ് എലി കഴിച്ചുവെന്നതിന് തെളിവ് ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. പൊലീസിന് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറും കഞ്ചാവ് എലി നശിപ്പിച്ചു എന്ന് കോടതിയിൽ പറഞ്ഞു.
ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…
ലക്നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…
കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…
ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…
ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്. സുപ്രീംകോടതി…
കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല് വഴുതി വീണ് നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്റ്…