Categories: live

റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയം ഒക്ടോബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ആധാര്‍ ലിങ്ക് ചെയ്യാനുള്ള സമയം ഈ മാസം 31 (ഒക്ടോബര്‍ 31) വരെ നീട്ടി. സെപ്റ്റംബര്‍ 30വരെയാണ് ആധാര്‍ ബന്ധിപ്പിക്കാന്‍ കേന്ദ്രം അനുവദിച്ചിരുന്ന സമയം. എന്നാല്‍, സമയപരിധി കഴിഞ്ഞിട്ടും ബന്ധിപ്പിക്കാത്തവര്‍ ഏറെയുണ്ട്. സംസ്ഥാനത്ത് കിടപ്പുരോഗികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആധാര്‍ ബന്ധിപ്പിക്കാനായിട്ടില്ല. സംസ്ഥാനത്ത് 35 ലക്ഷത്തോളം പേര്‍ ഇനിയും ആധാറും റേഷന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചിട്ടില്ലെന്നാണ് കണക്ക്. ഇവര്‍ക്ക് അതിനുള്ള അവസരം നല്‍കാനാണ് തീയതി നീട്ടിയത്.

ആധാറും റേഷന്‍ കാര്‍ഡുമായി റേഷന്‍ കടയില്‍ എത്തി ഇ-പോസ് മെഷീന്‍ വഴി ലിങ്ക് ചെയ്യാം.ആധാര്‍ നമ്പരും ഫോണ്‍ നമ്പരും ചേര്‍ക്കാന്‍ താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ് എന്നിവിടങ്ങളില്‍ ആധാര്‍, റേഷന്‍ കാര്‍ഡുകള്‍ ഹാജരാക്കുക. ഫോണ്‍ നമ്പര്‍ ലിങ്ക് ചെയ്താല്‍ റേഷന്‍ വിഹിതത്തെക്കുറിച്ച്‌ എസ്‌എംഎസ് ലഭിക്കും. www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി ലിങ്ക് ചെയ്യാം.

കാര്‍ഡിലെ ഒരു അംഗം എങ്കിലും ആധാര്‍ ലിങ്ക് ചെയ്തിട്ടുണ്ടെങ്കില്‍ മാത്രമേ ഈ സൗകര്യം ലഭ്യമാകുകയുള്ളൂ. 2016ല്‍ ഭക്ഷ്യഭദ്രത നിയമം ബാധകമാക്കിയപ്പോള്‍ മുതല്‍ ആധാര്‍ ലിങ്ക് ചെയ്യണമെന്ന നിബന്ധന ഉണ്ട്. ഭക്ഷ്യധാന്യങ്ങള്‍ യഥാര്‍ഥ അവകാശിക്കു ലഭിക്കുന്നെന്ന് ഉറപ്പാക്കാനാണിത്. ആധാര്‍ ബന്ധിപ്പിച്ചില്ലെങ്കില്‍ റേഷന്‍ മുടങ്ങില്ലെന്ന് ഇതിനിടെ സിവില്‍ സപ്ലൈസ് വകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്‌ ആധാര്‍ ബന്ധിപ്പിക്കുന്നതില്‍ കേരളം മുന്നിലാണ്.

Karma News Network

Recent Posts

കപ്പലിടിച്ച് മത്സ്യത്തൊഴിലാളികൾ മരിച്ച സംഭവം, മൂന്ന് പേർക്കെതിരെ കേസെടുത്തു

പൊന്നാനി : കപ്പൽ ബോട്ടിൽ ഇടിച്ച് രണ്ട് മത്സ്യതൊഴിലാളികൾ മരിച്ച സംഭവത്തിൽ മൂന്ന് പേർക്കെതിരെ കേസെടുത്തു. മത്സ്യത്തൊഴിലാളികളുടെ ജീവനെടുത്ത കപ്പലിലെ…

27 mins ago

നവവധുവിനെ മർദിച്ച സംഭവം, അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു

കോഴിക്കോട് : കോഴിക്കോട് പന്തീരങ്കാവില്‍ നവവധുവിനെ മര്‍ദിച്ച കേസില്‍ യുവതിയുടെ ഭര്‍ത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. അന്വേഷണത്തിന് പ്രത്യേക…

51 mins ago

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തി അച്ഛനും മകനും, നാട്ടുകാരുടെ സംശയത്തിൽ അറസ്റ്റ്

വാ​ഗമണ്ണിൽ വീട്ടുവളപ്പിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടിയും കഞ്ചാവും പിടികൂടി. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായി. വാഗമൺ പാറക്കെട്ട് മരുതുംമൂട്ടിൽ വിജയകുമാർ…

1 hour ago

മലയാളത്തിൽ ഈയിടെ ഇറങ്ങിയ പല മെഗാ സ്റ്റാർ സിനിമകളും അജണ്ടകൾ വച്ചുള്ളത്, ഇതിനെതിരെ അന്വേഷണം നടക്കുക തന്നെ വേണം- ജിതിൻ ജേക്കബ്

സിനിമയെ ഉപയോഗിച്ചുള്ള മത തീവ്രവാദത്തിന് എതിരെ അന്വേഷണം നടന്നാൽ മാമൂട്ടയുടെ മാത്തേരാമുഖം അഴിഞ്ഞു വേണു വികൃതമുഖം കാണാം എന്ന് ജിതിൻ…

1 hour ago

മഹാരാജാസ് കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

നാടന്‍പാട്ട് കലാകാരിയും മഹാരാജാസ് കോളജ് വിദ്യാര്‍ഥിനിയുമായ ആര്യ ശിവജിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കുമ്പളങ്ങി സ്വദേശിയാണ്. വാതില്‍ തുറക്കാതിരുന്നതോടെ…

2 hours ago

രാഹുൽ വിവാഹതട്ടിപ്പ് വീരൻ, മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി രാഹുൽ മുൻപും വിവാഹങ്ങൾ രജിസ്റ്റർ ചെയ്തിരുന്നതായി തെളിവുകൾ. ഇയാൾ വിവാഹത്തട്ടിപ്പ് വീരനാണെന്ന് വ്യക്തമാക്കുന്ന തെളിവുകൾ…

2 hours ago