kerala

പെരിയാർ വാലി പോപ്പുലർ ഫ്രണ്ടിൻ്റെ രാവണക്കോട്ട

നിരോധനത്തെത്തുടര്‍ന്നു പോലീസ് മുദ്രവച്ച പോപ്പുലര്‍ ഫ്രണ്ടിന്റെ ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാർ വാലി നിഗുഡതകളുടെ ദുർഗം. പോപ്പുലർ ഫ്രണ്ടിന്റെ താലിബാൻ മോഡൽ കൈവെട്ടു കേസിന്റെ തുടക്കം കുറിച്ച കുഞ്ഞുണ്ണിക്കരയിലേക്ക് മാധ്യമ ശ്രദ്ധ തിരിച്ചപ്പോൾ പുറത്തു വരുന്നത് പി ഫ് ഐ തവളത്തിലെ പരിശീലന ക്ലാസുകളിലേക്കാണ്. പ്രവർത്തകർക്ക് നൽകുന്ന വിധ്വംസക പ്രവർത്തനങ്ങളുടെ ആസൂത്രണവും പരിശീലനവും നടക്കുന്ന രാവണക്കോട്ട തന്നെ ആയിരുന്നു കുഞ്ഞുണ്ണിക്കര എന്ന് പുറം ലോകം അറിഞ്ഞത് ഞെട്ടലോടെയാണ്.

എൻ.ഐ.എ കഴിഞ്ഞ ദിവസം നടത്തിയ സർജിക്കൽ സ്ട്രൈക്കിലൂടെ ആ രാവണക്കോട്ടയെ തകർക്കുവാൻ കഴിഞ്ഞു. പെരിയാറിനാൽച്ചുറ്റപ്പെട്ട ഇവിടേക്കു കടക്കാൻ ഒരു വഴിയേ ഉള്ളൂ. അതു കൊണ്ടാവണം കുഞ്ഞുണ്ണിക്കരയെ പ്രധാന പ്രവർത്തന കേന്ദ്രമായി പോപ്പുലർ ഫ്രണ്ട് തെരഞ്ഞെടുത്തത്. മറ്റു ജില്ലകളിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവരുടെ ഒളിത്താവളം ആയിരുന്നു ഈ ദ്വീപ്. രാത്രി ഇവിടെ വന്നു പോകുന്ന ഇതര സംസ്ഥാന വാഹനങ്ങളും പല ചിന്തകളിലേക്കുമാണ് വിരൽ ചൂണ്ടുന്നത്.

പോലീസിനു പോലും പ്രവേശനമില്ലാത്ത ഇവിടെ ഓഫീസ് മാത്രം സ്ഥിതിചെയ്യുന്നത് ഒരേക്കറിലാണ്. കുഞ്ഞുണ്ണിക്കര പോപ്പുലർ ഫ്രണ്ട് അനുകൂലികളുടെ ഭൂരിപക്ഷമുള്ള പ്രദേശ മായത് രണ്ടു പതിറ്റാണ്ടുകൾ കൊണ്ടാണ്. അതിനു വേണ്ടി മാർക്കറ്റ് വിലയേക്കാൾ കൂടുതൽ പണമെറിയാനും എതിർക്കുന്നവരെ നേരിടാനും ഇവർ മടി കാണിച്ചിട്ടില്ല. അനുകൂലിക്കാത്തവർ നാടുവിട്ടു പോകുക എന്നതായി അവസാന മാർഗം. അങ്ങനെ കുഞ്ഞുണ്ണിക്കര പോപ്പുലർ ഫ്രണ്ടിൻ്റെ ശക്തികേന്ദ്രമായി. നിരോധിച്ചെങ്കിലും പെരിയാർവാലി കാമ്പസ് നിരീക്ഷിക്കാൻ ആളുകളുണ്ട്. പുറത്തു നിന്നു വരുന്നവർ ആരായാലും അവരുടെ വീഡിയോകൾ ഉൾപ്പെടെ നിരിക്ഷണത്തിലാണ്.

ആലുവ കുഞ്ഞുണ്ണിക്കരയിലെ പെരിയാര്‍വാലി ക്യാമ്പസ്ജോസഫ് മാഷിന്റെ കൈ വെട്ടു കേസിലൂടെ പോപ്പുലർ ഫ്രണ്ടിന്റെ ചങ്കായി മാറിയ കേരളത്തിലെ കുഞ്ഞുണ്ണിക്കര ,പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധ പരിശീലന കേന്ദ്രം എന്ന നിലയിലും ഒരുപാട് നിഗൂഢതകൾ ഒളിപ്പിച്ച് വച്ച് ഒടുവിൽ NIA യുടെ സജിക്കൽ സ്ട്രിക്കിന് മുന്നിൽ കീഴടങ്ങിയതോടെയാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുമ്പ് ഹിന്ദു-ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായിരുന്ന കുഞ്ഞുണ്ണിക്കര രണ്ടു പതിറ്റാണ്ടുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായത്.

ഒരു വ്യാഴവട്ടം മുമ്പ് പോപ്പുലര്‍ ഫ്രണ്ടിന്റെ താലിബാന്‍ മോഡലിനു തുടക്കം കുറിച്ച കൈവെട്ടു കേസിലാണ് കുഞ്ഞുണ്ണിക്കരയിലേക്കു മാധ്യമ ശ്രദ്ധയെത്തുന്നത്. കൈ വെട്ടാന്‍ പ്രതികള്‍ പരിശീലനം നേടിയത് പെരിയാറിലെ ഈ ദ്വീപിലുള്ള പിഎഫ്‌ഐ താവളത്തിലായിരുന്നു. പിന്നീട് പല വിധ്വംസക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും പരിശീലനവും ഇവിടെ നടന്നെങ്കിലും ആ രാവണന്‍കോട്ടയ്ക്കു സീല്‍ വയ്ക്കാന്‍ കഴിഞ്ഞത് എന്‍ഐഎ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിലൂടെ മാത്രം.

പാരമ്പര്യ മുസ്‌ലിംകളുടെ പൈതൃക ഭൂമികയാണ് ആലുവയുടേത്. എങ്കിലും കേരള മുസ്‌ലിംകൾക്കിടയിൽ ഛിദ്രതയുടെ വിഷവിത്തു പാകിയ ഐക്യസംഘത്തിന്റെ ആദ്യകാല പ്രവർത്തനകേന്ദ്രവും ഇതുതന്നെ. ധനാഢ്യരും ഭൂപ്രഭുക്കളും സുഖവാസത്തിന് തിരഞ്ഞെടുത്തിരുന്ന പ്രദേശമായതിനാൽ ഇവിടെ നിരവധി ബംഗ്ലാവുകളുണ്ടായിരുന്നു. ഇവ കേന്ദ്രീകരിച്ചായിരുന്നു മതപരിഷ്‌കരണ വാദികളുടെ നിഗൂഢ നീക്കങ്ങൾ നടന്നിരുന്നത്. 1924ൽ ആലുവയിൽ നടന്ന ഐക്യസംഘത്തി ന്റെ രണ്ടാം വാർഷികത്തിൽ വെച്ചാണ് വഹാബീ പ്രമാണിമാർ കേരള ജംഇയ്യത്തുൽ ഉലമക്ക് രൂപം നൽകുന്നത്.

അതിനു മുമ്പേ അവർ സമുദായത്തിൽ സാംസ്‌കാരിക അധിനിവേശത്തിനു തുടക്കം കുറിച്ചിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിച്ച് വിദ്യാർഥികളെ സ്വാധീനിക്കുകയായിരുന്നു ആദ്യലക്ഷ്യം. ആലുവയിൽ അലീഗഡ് മാതൃകയിൽ മത-ഭൗതിക സമന്വയ വിദ്യാഭ്യാസ സമുച്ചയം നിർമിക്കാൻ അവർ പദ്ധതി ആവിഷ്‌കരിച്ചു.

ഭൂമിശാസ്ത്രപരമായ പ്രത്യേകതയാണ് കുഞ്ഞുണ്ണിക്കരയെ പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാനത്തെ പ്രധാന പ്രവര്‍ത്തന കേന്ദ്രമായി സൂക്ഷിക്കാന്‍ കാരണം. പെരിയാറിനാല്‍ ചുറ്റപ്പെട്ട ഇവിടേക്കു കടക്കാന്‍ ഒരു വഴിയേയുള്ളൂ. കുഞ്ഞുണ്ണിക്കര ഉള്‍ക്കൊള്ളുന്ന ദ്വീപിലേക്കു പ്രവേശിക്കാന്‍ രണ്ടു പാലമുണ്ടെങ്കിലും അതിലൊന്നിലൂടെയേ അവിടെയെത്താനാകൂ. രണ്ടാമത്തേതു ദ്വീപിന്റെ മറ്റൊരു പ്രദേശത്തേക്കാണു പോകുന്നത്. ഈ രണ്ടു ദേശങ്ങളും തമ്മില്‍ സുഗമമായ റോഡ് ഗതാഗതമില്ല. മറ്റു ജില്ലകളിലും സംസ്ഥാനങ്ങളിലും കുറ്റകൃത്യങ്ങളില്‍പ്പെട്ടവരുടെ ഒളിത്താവളം കൂടിയായിരുന്നു ഈ ദ്വീപ്. രാത്രിയുടെ മറവില്‍ ഇവിടെ വന്നുപോയിരുന്ന ഇതര സംസ്ഥാന വാഹനങ്ങള്‍ നിരവധി.

ഓഫിസ് മാത്രം ഒരേക്കറോളം സ്ഥലത്താണ്. പോലീസിനു പോലും പ്രവേശിക്കാന്‍ അനുവാദമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിന്ദു-ക്രിസ്ത്യന്‍ ഭൂരിപക്ഷ പ്രദേശമായിരുന്ന കുഞ്ഞുണ്ണിക്കര രണ്ടു പതിറ്റാണ്ടുകൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് അനുകൂലികള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശമായത്. ഭൂരിപക്ഷമാകുന്നതു വരെ മറ്റു സമുദായങ്ങളില്‍നിന്നു മാര്‍ക്കറ്റ് വിലയെക്കാള്‍ ഉന്നത തുകയ്ക്കു ഭൂമി വാങ്ങിക്കൂട്ടി. ഭൂരിപക്ഷമായതോടെ ഭീഷണിപ്പെടുത്തി സ്ഥലം കൈക്കലാക്കിത്തുടങ്ങി. ഇവരെ അനുകൂലിക്കാത്തവര്‍ക്ക് നാടുവിട്ടു പോകുകയോ നിശ്ശബ്ദരാകുകയോ ചെയ്യാതെ വയ്യെന്നായി. നിരോധിച്ചെ ങ്കിലും പെരിയാര്‍വാലി ക്യാമ്പസ് നിരീക്ഷിക്കാനാളുണ്ട്. പുറത്തുനിന്നെത്തു ന്നവരുടെ വീഡിയോയും അവര്‍ എടുക്കുന്നു.

 

Karma News Network

Recent Posts

മാവേലിക്കരയിൽ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

മാവേലിക്കര: യുവതിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. താമരക്കുളം പച്ചക്കാട് രശ്മി നിവാസില്‍ രാമചന്ദ്രന്റെയും സുലഭയുടെയും മകള്‍ രശ്മി…

3 hours ago

റെയ്സിയുടെ തലയെടുത്തത്തോടെ അടുത്തത് ആരെന്ന ആശങ്കയിൽ അറബ് ലോകം

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണം അറേബ്യൻ രാജ്യങ്ങളിൽ ഉണ്ടാക്കിയ നടുക്കം ചെറുതല്ല. പ്രത്യേകിച്ച് ഇസ്ലാമിക രാജ്യങ്ങളുടെ ഒരു നെടും…

3 hours ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ്, യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. രാഹുൽ നടത്തിയത് വിവാഹത്തട്ടിപ്പാണെന്നും ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്നും യുവതിയുടെ കുടുംബം…

4 hours ago

കേരളത്തിലെ ഭീകരന്മാരേ തുടച്ച് നീക്കും- വി.എച്.പി

ഹിന്ദുക്കൾ ഒന്നിച്ചു നില്ക്കണം, അല്ലാത്തപക്ഷം പാർശ്വവത്ക്കരിക്കപ്പെടും വിജി തമ്പി. ഹിന്ദുക്കളെ ഒന്നിച്ചു നിർത്തുക എന്നതാണ് വിഎച്ച്പിയുടെ ലക്ഷ്യം. അതിന്റെ ആവശ്യകത…

5 hours ago

കുറഞ്ഞ സമയത്തിനുള്ളിൽ വലിയ മഴ, മലവെള്ളപ്പാച്ചിൽ, മിന്നൽ പ്രളയ സാധ്യത, ജാ​ഗ്രത വേണം

തിരുവനന്തപുരം: കേരളത്തിൽ അതി തീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നു പ്രവചിച്ച സാഹചര്യത്തിൽ ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കുറഞ്ഞ…

5 hours ago

ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നു, സ്വാതി മലിവാൾ

ന്യൂഡൽഹി: ബൈഭവ് കുമാർ തന്നെ ആക്രമിക്കുമ്പോൾ അരവിന്ദ് കെജ്‌രിവാൾ വീട്ടിലുണ്ടായിരുന്നുവെന്ന് ആംആദ്മി പാർട്ടി രാജ്യസഭാംഗം സ്വാതി മലിവാൾ. വിഷയത്തിൽ കൃത്യമായ…

6 hours ago