topnews

പ്രവാസി നേതാക്കള്‍ ശാപ്പാട് കഴിഞ്ഞ് അരിയാട്ടാതെ രക്ഷപെട്ടു, കാശ് വേണ്ടെന്ന് രവി പിള്ള

ലോക കേരള സഭയില്‍ പങ്കെടുത്തവര്‍ ഭക്ഷണം കഴിച്ച കണക്കും വിവാദവും പ്രവാസികളെ ആകെ നാണം കെടുത്തുകയാണ്. 500 രൂപയുടെ ഭക്ഷണം 2500 രൂപ കാണിച്ച് ബില്ല് കൊടുത്തിട്ട് ഭക്ഷണം നല്‍കിയ വ്യവസായ ഭീമന്‍ രവി പിള്ള ഇപ്പോള്‍ വീണിടത്ത് കിടന്ന് ഉരുളുകയാണ്. ഭക്ഷണത്തിനും താമസത്തിനും വേണ്ടി ഒരു കോടിയോളം രൂപ ചിലവാക്കിയത് വിവാദമായപ്പോള്‍ ആണ് തിന്ന കണക്ക് പുറത്ത് വന്നത്. വെറും 350 മുതല്‍ 500 രൂപയ്ക്ക് കാറ്ററിങ്ങ് കാര്‍ കൊടുക്കുമായിരുന്ന ഭക്ഷണമാണ് കൂറ്റന്‍ വ്യവസായി 2500 രൂപ ബില്ലിട്ട് കൊടുത്തത്. ഇത്രയുമൊക്കെ ജീവിതത്തില്‍ നേടിയ വ്യവസായി രവി പിള്ളയുടെ സ്ഥാപനം തന്നെ ഇത് ചെയ്തത് മോശമായി പോയി എന്ന വിമര്‍ശനം വന്നപ്പോള്‍ ഭക്ഷണത്തിനു കാശ് വാങ്ങുന്നില്ല എന്നും വെറുതേ കൊടുത്തിരിക്കുന്നു എന്നും ഉള്ള ന്യായവാദം പറഞ്ഞ് രവി പിള്ള രംഗത്ത് വന്നിരിക്കുന്നു. രവി പിള്ളയുടെ സ്ഥാപനമായ റാവിസ് ഗ്രൂപ്പിന്റെ പ്രതികരണം ഇങ്ങിനെ. ബില്ലില്‍ കാണിച്ചിട്ടുള്ള തുക സര്‍ക്കാറിന്‍ നിന്ന് പണം ഈടാക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. നടപടി ക്രമങ്ങളുടെ ഭാഗമായി ബില്ല് നല്‍കുക മാത്രമാണ് ചെയ്തത്. ഈ ഇനത്തില്‍ വരുന്ന 60 ലക്ഷം രുപ കമ്പനി വേണ്ടെന്ന് വയ്ക്കുകയാണെന്നുമായിരുന്നു റാവിസ് ഗ്രൂപ്പ് ചെയര്‍മാന്‍ രവി പിള്ളയുടെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

ഇതോടെ പ്രവാസ ലോകത്ത് കേരളാ സര്‍ക്കാരിനെതിരെ വന്‍ പ്രതിഷേധം ഉയര്‍ന്നു. ആരുടെയും സൗജന്യം തിന്നാനും, എഴ്‌ഴിലു വലിക്കാനും അല്ല സര്‍ക്കാര്‍ പ്രവാസി പ്രതിനിധികളേ വിളിച്ച് കേരള സഭ നടത്തിയത് എന്ന് വന്‍ വിമര്‍ശനം ഉയര്‍ന്നു. രവി പിള്ളയുടെ ഭക്ഷണം കഴിക്കാന്‍ ആയിരുന്നു എങ്കില്‍ സര്‍ക്കാര്‍ ഞങ്ങളേ വിളിക്കേണ്ടിയിരുന്നില്ല എന്നും ഇത് മോശമായി പോയി എന്നും പറയുന്നു. ഇതിനിടെ റാവിസിനെയും സര്‍ക്കാറിനെയും വിമര്‍ശിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം രംഗത്തെത്തി. ഇത് പിണറായിക്കാലമാണെന്നും, എംഎം മണിക്കും ആഷിക് അബുവിനും ശേഷം രവി മുതലാളിയും മാതൃക കാണിക്കുന്നു എന്നുമാണ് വിടി ബല്‍റാമിന്റെ ആരോപണം. 60 ലക്ഷത്തിന്റെ ബില്ല് അയച്ചതേ ഉള്ളൂ എന്നും അദ്ദേഹം പരിഹസിക്കുന്നു. റാവിസ് ഗ്രൂപ്പിന് പണം കൊടുത്തില്ലെങ്കിലും സര്‍ക്കാരിന്റെ കുത്തിന് പിടിച്ച് വാങ്ങാനോ അടുക്കളയില്‍ കൊണ്ടുപോയി അരിയാട്ടിക്കാനോ രവി പിള്ള ഇതുവരെ തയ്യാറായിട്ടില്ലെന്നും എംഎല്‍എ ആരോപിക്കുന്നു. ഏതായാലും ലോക കേരള സഭയ്ക്ക് ചെന്ന പ്രവാസികള്‍ രവി പിള്ളയുടെ അടുക്കളയില്‍ അരിയാട്ടാന്‍ നില്‍ക്കാതെ സ്ഥലം വിട്ടത് നന്നായി. ഭക്ഷണം കഴിച്ചിട്ട് അതിന്റെ ന്യായമായ പണം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്. രവി പിള്ള എന്ന വ്യവസായിയുടെ പണം കൊണ്ട് പ്രവാസികള്‍ക്ക് ഭക്ഷണം വാങ്ങി കൊടുക്കേണ്ട ഗതികേട് വരരുതായിരുന്നു. ഇനി വി.ടി ബല്‍റാം പറഞ്ഞത് പോലെ സര്‍ക്കാരിനെ തന്നെ രവി പിള്ള അരിയാട്ടാന്‍ ഇരുത്തുമോ എന്നും ഈ സൗജന്യം വഴി സര്‍ക്കാരിനെ ഏത് രീതിയില്‍ ഉപയോഗിക്കും എന്നൊക്കെ കണ്ടറിയണം

അതിനിടെ ലോക കേരള സഭയില്‍ പങ്കെടുത്ത വ്യവസായി സോഹന്‍ റോയി ആരുടെയും എച്ചിലും സൗജന്യവും കഴിക്കാനല്ല പരിപാടിക്ക് പോയത് എന്ന് അറിയിച്ച് കഴിച്ച ഭക്ഷണത്തിന്റെ പണം തിരിച്ചടച്ചു. 2500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കുകയായിരുന്നു. ആദ്യ ദിവസം രാത്രി നിയമസഭാ മന്ദിരത്തിനകത്തു സംഘടിപ്പിച്ച ഒത്തുചേരല്‍ വൈകിയതിനാല്‍ അവിടെ നിന്നു ഭക്ഷണം കഴിച്ചു. ആരെങ്കിലും സ്‌പോണ്‍സര്‍ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അഞ്ഞൂറില്‍ താഴെ രൂപയ്ക്ക് അതു നല്‍കാന്‍ കഴിയുന്ന കേറ്ററിങ് കമ്പനികള്‍ കേരളത്തിലുണ്ട്. 2500 രൂപയാണു ചെലവ് എന്നറിഞ്ഞിരുന്നെങ്കില്‍ അതു വേണ്ടെന്നു വയ്ക്കുമായിരുന്നു എന്നും സോഹന്‍ റോയ് പ്രതികരിച്ചിരുന്നു. ഏതായാലും പ്രവാസി നേതാക്കളേ വിളിച്ച് കേരള സര്‍ക്കാര്‍ രവി പിള്ളയുടെ സൗജന്യ ഭക്ഷണം കഴിപ്പിച്ച് വിട്ടിരിക്കുന്നു. ഭക്ഷണം കഴിച്ചവരെല്ലാം ഓര്‍ത്തോളൂ ഒരു നേരത്തേ ഭക്ഷണം ഫ്രീയായി തന്ന നല്ല മനുഷ്യുനാണ് രവി പിള്ള എന്ന്. അതിനാല്‍ തന്നെ തിന്ന ചോറിനു നന്ദിയും ഓര്‍മ്മയും വേണം

Karma News Network

Recent Posts

അന്യസംഥാന തൊഴിലാളി ആലപ്പുഴയിൽ കുത്തേറ്റ് മരിച്ചു, ഒരാൾ കസ്റ്റഡിയിൽ

ആലപ്പുഴ: ഹരിപ്പാട് ഡാണാപ്പടിയിൽ അന്യസംഥാന തൊഴിലാളി കുത്തേറ്റ് മരിച്ചു. ബംഗാൾ മാൾഡ സ്വദേശി ഓം പ്രകാശാണ് മരിച്ചത്. ഇയാളെ കുത്തിയെന്ന്…

5 hours ago

എന്റെ പേരിനൊപ്പമുള്ളത് മേനേൻ ആണ്, പക്ഷെ എല്ലാവരും എന്നെ ‘മേനോൻ’ എന്ന് വിളിക്കും- നിത്യ

മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവമാണ് നിത്യ മേനോൻ. തന്റെ പേരിന്റെ കൂടെയുള്ളത് ജാതിപ്പേരല്ലെന്നും അത് ന്യൂമറോളജി നോക്കി ഇട്ടതാണെന്നും…

5 hours ago

ജഗതി ശ്രീകുമാറിന് വീട്ടിലെത്തി അവാർഡ് സമ്മാനിച്ച് ഗവർണ്ണർ ആനന്ദബോസ്

നടൻ ജഗതി ശ്രീകുമാറിന് പശ്ചിമ ബംഗാൾ രാജ്ഭവന്റെ ഗവർണേഴ്‌സ് അവാർഡ് ഓഫ് എക്സലൻസ് ഗവർണർ ഡോ സി.വി.ആനന്ദബോസ് തിരുവനന്തപുരത്ത് ജഗതിയുടെ…

6 hours ago

ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് നഴ്സിങ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം വെള്ളൂപ്പറമ്പിൽ ബൈക്ക് നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ച് യുവാവ് മരിച്ചു. നട്ടാശ്ശേരി സ്വദേശി അക്ഷയ് കുമാർ (21)…

6 hours ago

അറസ്റ്റ് രാഷ്ട്രീയപ്രേരിതം, കള്ളപ്പണമായി ഒരുരൂപ പോലും കണ്ടെത്തിയിട്ടില്ല- അരവിന്ദ് കെജ്‌രിവാൾ

അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ കേന്ദ്രസർക്കാർ നേരിടുന്നതിന്റെ ഭാഗമാണ് തന്റെ അറസ്റ്റെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. ഇ…

7 hours ago

തായ്‌ലൻഡിൽ വച്ച് പാരാഗ്ലൈഡിങ്ങിനിടെ അപകടം, ഗുരുതരമായി പരിക്കേറ്റ പ്രധാന അധ്യാപിക മരിച്ചു

പാരാഗ്ലൈഡിങ്ങിനിടെ പരിക്കേറ്റ ചികിത്സയിലിരുന്ന പ്രധാന അധ്യാപിക മരിച്ചു. ചീരഞ്ചിറ ഗവ. യുപി സ്‌കൂളിലെ പ്രധാന അധ്യാപിക റാണി മാത്യു ആണ്…

8 hours ago