കോട്ടയം: കെവിന് വധക്കേസില്‍ അഞ്ചു പേര്‍കൂടി അറസ്റ്റില്‍. കേസില്‍ ഇനി നീനുവിന്റെ മാതാവിനെ കൂടി പിടികൂടാനുണ്ട്. ഇവര്‍ക്കായുള്ള തെരച്ചില്‍ പോലീസ് ഊര്ജിതമാക്കിയെന്നാണ് റിപ്പോര്‍ട്ട്. അതേസമയം അവര്‍ കസ്റ്റഡിയില്‍ ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്.
ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു, റമീസ്, ഹസന് എന്നിവരെയാണു ഇന്നലെ രാത്രിയോടെ അറസ്റ്റ് ചെയ്തത്. ഒളിവിലായിരുന്ന ഷാനു, ഷിനു, വിഷ്ണു, എന്നിവരെ കോയമ്പത്തൂരില്‍ നിന്നും റമീസ്, ഹസന് എന്നിവരെ പുനലൂരില്‍ നിന്നുമാണ് കൊല്ലം പോലീസ് പിടികൂടിയത്.
കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നവരാണ് അഞ്ചുപേരും. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം പതിനാലായി. കേസില്‍ പിടിയിലായവരെ കൊല്ലത്തേക്ക് ഇന്നലെ രാത്രിയോടെ എത്തിച്ചു. കോട്ടയത്തു നിന്നുള്ള അന്വേഷണ സംഘം പ്രതികളെ ഇന്നു പ്രതികളെ ഏറ്റു വാങ്ങി കോടതിയില്‍ ഹാജരാക്കും.
കേസിലെ പ്രധാനപ്രതി ഷാനു ചാക്കോയും അയാളുടെ കൂട്ടുകാരും ബന്ധുക്കളുമാണ് കേസില്‍ പങ്കാളികളായിരിക്കുന്നതെന്നും പോലീസ് പറയുന്നു. നേരത്തേ ഒന്നര ലക്ഷത്തിന്റെ ക്വട്ടേഷന്‍ ആണ് ഇതെന്ന് സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗം പറയുന്നത് കേട്ടിരുന്നതായി അനീഷ് നേരത്തേ പോലീസിന് മൊഴി നല്‍കിയിരുന്നു. വെള്ളിയാഴ്ച അക്രമിസംഘം സഞ്ചരിച്ച വാഹനത്തില്‍ നിന്നും വടിവാള്‍ കണ്ടെടുത്തിരുന്നു.
ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…
കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…
9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…
കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…
ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…