kerala

ചൂടിന് ആശ്വാസം, ഈ ജില്ലകൾക്ക് മഴ മുന്നറിയിപ്പ്

തിരുവനന്തപുരം : ഉഷ്ണത്തിന് നേരിയ ആശ്വസമേകാൻ മഴ എത്തുമെന്ന് കാലാവസ്ഥ വകുപ്പ്. വ്യാഴാഴ്ച മലപ്പുറത്തും വയനാടും വെള്ളിയാഴ്ച ഇടുക്കിയിലും യെല്ലോ അലർട്ടും പ്രഖ്യാപിച്ചു.എന്നാൽ ഇന്ന് ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ‌ താപനില മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. പാലക്കാട് ഉയർ‌ന്ന താപനില 39 ഡി​ഗ്രിയോടടുത്ത് തുടരും. ആലപ്പുഴയിലും കോഴിക്കോടും രാത്രികാല താപനില ഉയരാനും സാധ്യതയുണ്ട്.

അതേസമയം, ചൂ​ട് ക​ന​ത്ത​തോ​ടെ ക​ട​ലി​ലും കാ​യ​ലി​ലും മ​ത്സ്യ​ല​ഭ്യ​ത കു​റ​ഞ്ഞ​തോ​ടെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ ദു​രി​ത​ത്തി​ൽ. ക​ട​ലി​ൽ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഏ​റെ ദു​രി​ത​ത്തി​ലാ​യ​ത്. ചൂ​ട് ക​ന​ത്ത​തോ​ടെ മ​ത്സ്യ​ങ്ങ​ൾ ഉ​പ​രി​ത​ലം വി​ട്ട് ഉ​ള്ളി​ലോ​ട്ട് വ​ലി​ഞ്ഞ​തോ​ടെ ആ​ഴ​ക്ക​ട​ലി​ലും തീ​ര​ക്ക​ട​ലി​ലും മ​ത്സ്യം ല​ഭി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ്.

ചൂ​ട് ഏ​റി​യ​തോ​ടെ ക​ട​ലി​ന്‍റെ ആ​ഴ​ങ്ങ​ളി​ൽ ക​ഴി​ച്ചു​കൂ​ട്ടു​ക​യാ​ണ് മ​ത്സ്യ​ങ്ങ​ളെ​ന്ന് മു​തി​ർ​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. കാ​യ​ലു​ക​ളു​ടെ അ​ടി​ത്ത​ട്ടി​ലേ​ക്ക് മ​ത്സ്യ​ങ്ങ​ൾ വ​ലി​ഞ്ഞി​രി​ക്ക​യാ​ണെ​ന്ന് പ​ര​മ്പ​രാ​ഗ​ത മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും പ​റ​യു​ന്നു. ര​ണ്ടു മാ​സ​ത്തോ​ള​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന ക​ടു​ത്ത ചൂ​ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ ശ​രി​ക്കും വ​ല​ക്കു​ക​യാ​ണ്.

karma News Network

Recent Posts

മമ്മൂട്ടിക്കും യൂസഫലിക്കും പിന്നാലെ 3.80 കോടി രൂപയുടെ ആഡംബര കാർ സ്വന്തമാക്കി ഷെയ്ൻ നിഗം

3.80 കോടി രൂപയുടെ അത്യാഡംബര കാർ സ്വന്തമാക്കി മലയാളികളുടെ പ്രിയ നടൻ ഷെയ്ൻ നിഗം. മെഴ്സിഡീസ് ബെൻസിന്റെ എസ്‍യുവി ജിഎൽഎസ്…

3 mins ago

കാട്ടാക്കടയിൽ പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിൽ വൻ തീപിടിത്തം

തിരുവനന്തപുരം: കാട്ടാക്കടയിൽ വൻ തീപിടിത്തം. പൂജാ സാധനങ്ങളുടെ മൊത്തവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ശനിയാഴ്ച രാത്രി ഒന്നരയോടെയാണ് തീപിടിച്ചത്. ഏഴ് അഗിനരക്ഷാസേന…

13 mins ago

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു, കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരത്ത് വഴിയോര കച്ചവടക്കാരിയിൽ നിന്ന് ഒരു കോടി രൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് തട്ടിയെടുത്ത ലോട്ടറി കച്ചവടക്കാരൻ അറസ്റ്റിൽ. പേരൂർക്കട സ്വദേശി…

46 mins ago

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസ്; ഭർത്താവ് രാജേഷ് പിടിയിൽ

ആലപ്പുഴ: ചേർത്തലയിൽ നടുറോഡിൽ വെച്ച് ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അറസ്റ്റിൽ. രാജേഷിനെ കഞ്ഞികുഴി ബാറിൽ നിന്നാണ് പൊലീസ് പിടികൂടിയത്.…

1 hour ago

അതിതീവ്രമഴ; തലസ്ഥാനത്ത് വെള്ളക്കെട്ട് രൂക്ഷം; പൊന്മുടി ഇക്കോ ടൂറിസത്തിലേക്ക് ഇന്ന് മുതൽ പ്രവേശനമില്ല

തിരുവനന്തപുരം: തലസ്ഥാനത്ത് അതിശക്തമായ മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്. അട്ടക്കുളങ്ങരയിലെ വ്യാപാരസ്ഥാപനങ്ങളിലും മുക്കോലയ്ക്കലിൽ ചില വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. അട്ടക്കുളങ്ങര…

1 hour ago

ഏത് നാട്ടിൽ പോയാലും സംഘം കാവലുണ്ട്, കുറിപ്പുമായി ദീപ നിശാന്ത്

സ്റ്റോൺഹെഞ്ച് സന്ദര്‍ശിച്ച അനുഭവം പങ്കുവെച്ച് എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത്. സഹസ്രാബ്ദങ്ങളുടെ ചരിത്രം പേറിക്കൊണ്ട് നിൽക്കുന്ന മഹാത്ഭുതമാണ് സ്റ്റോൺഹെഞ്ചെന്നും പ്രവേശനത്തിനായി…

1 hour ago