entertainment

45 വർഷമായി മാതൃകയായി തുടരുന്നവർ, വാപ്പച്ചിയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷിക ആശംസകളുമായി ദുൽഖർ

മലയാളത്തിൻ്റെ സൂപ്പർ സ്റ്റാർ മമ്മൂട്ടിയുടെയും ഭാര്യ സുൽഫത്തിൻറെയും 45-ാം വിവാഹ വാർഷികമാണിന്ന് . വിവാഹ വാർഷികത്തിൽ, ഇവരുടെ മകനും നടനുമായ ദുൽഖർ സൽമാൻ സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകളും പങ്കുവച്ച ചിത്രങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്.

‘നിങ്ങൾ രണ്ടുപേരുടെയും 45 വർഷം ലോകത്തിന് തന്നെ ‘ഗോൾ’ ആണ്! നിങ്ങളുടേതായ രീതിയിൽ ഒരു കൊച്ചു പ്രപഞ്ചം നിങ്ങൾ സൃഷ്‌ടിച്ചു. അതിൻ്റെ ഭാഗമാകാനും എല്ലാ സ്‌നേഹവും ഊഷ്‌മളതയും ആസ്വദിക്കാൻ കഴിഞ്ഞതിലും ഞങ്ങൾ ഭാഗ്യമുള്ളവരാണ്’ മാതാപിതാക്കളുടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് ദുൽഖർ കുറിച്ചു.

മമ്മൂട്ടിയ്‌ക്കും ഭാര്യ സുൽഫത്തിനും ആശംസകൾ നേർന്നുകൊണ്ട് കമൻറ് ബോക്‌സിലേക്ക് ആരാധകർ ഒഴുകിയെത്തുകയാണ്. 1979 മെയ് 6നായിരുന്നു മമ്മൂട്ടി സുൽഫത്തിനെ ജീവിതസഖിയാക്കിയത്. അതേസമയം ദുൽഖറിൻറെ ആഘോഷങ്ങൾക്ക് ഇന്ന് ഇരട്ടി മധുരമുണ്ട്. കാരണം മകൾ മറിയത്തിൻറെ പിറന്നാൾ ദിനം കൂടിയാണിന്ന്. തൻ്റെ മകൾ മറിയത്തിന് ഏഴാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് ഒരു പോസ്റ്റും താരം പങ്കിട്ടിരുന്നു.

ഗ്യാങ്സ്റ്റർ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യാണ് താരം നായകനായി ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ ചിത്രം. വെങ്കി അറ്റ്‌ലൂരി സംവിധാനം ചെയ്‌ത ‘ലക്കി ഭാസ്‌കറാ’ണ് അടുത്തതായി റിലീസിന് ഒരുങ്ങുന്നത്. മീനാക്ഷി ചൗധരിയും അഭിനയിക്കുന്ന ഈ ചിത്രം ജൂലൈയിൽ തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രഭാസ് നായകനാകുന്ന, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ‘കൽക്കി 2898 എഡി’യിൽ ദുൽഖർ അതിഥി വേഷത്തിൽ എത്തുമെന്നും അഭ്യൂഹമുണ്ട്.

Karma News Network

Recent Posts

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടി- ശാന്തിവിള ദിനേശ്

അന്ധന്റെ കണ്ണാടിയും വെച്ച് നമ്മളെ കണ്ടാൽ പരിചയം പോലും കാണിക്കാതെ നടന്ന് പോകുന്ന മനുഷ്യനാണ് മമ്മൂട്ടിയെന്ന് സംവിധായകൻ ശാന്തിവിള ദിനേശ്.…

15 mins ago

നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലിടിച്ച് അപകടം, ദമ്പതികൾ മരിച്ചു

കാസര്‍കോട്: കുറ്റിക്കോലില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ദമ്പതികൾ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരായ ബന്തടുക്ക സ്വദേശി രാധാകൃഷ്ണന്‍(71), ഭാര്യ ചിത്രകല (58)…

18 mins ago

പത്തനംതിട്ടയിൽ കനത്ത മഴയിൽ പള്ളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു, മൃതദേഹം പെട്ടിയോടെ പുറത്ത്

കനത്ത മഴയ്ക്കിടെ പത്തനംതിട്ടയിൽ പളളി സെമിത്തേരിയുടെ ചുറ്റുമതിൽ തകർന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാർ…

51 mins ago

ഓസ്ട്രേലിയൻ പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങിൽ ഹമാസുകാരുടെ ആക്രമണം

ഓസ്ട്രേലിയയിൽ ഹമാസ് അനുകൂലികളുടെ ആക്രമണം. ആക്രമണം നടത്തിയത് ഒസ്ട്രേലിയൻ പ്രധാനമന്ത്രി അടക്കം പങ്കെടുത്ത ചടങ്ങിൽ ആയിരുന്നു. ഓസ്ട്രേലിയൻ നാഷണൽ പാർട്ടിയും…

55 mins ago

തിരുവനന്തപുരത്ത് എൽ.പി.ജി ടാങ്കർ ലോറി മറിഞ്ഞു

തിരുവനന്തപുരം: കനത്ത മഴയിൽ ടയർ മണ്ണിലേക്ക് താഴ്ന്ന് പാചകവാതകവുമായി (എൽ.പി.ജി) പോകുകയായിരുന്ന ടാങ്കർ ലോറി മറിഞ്ഞു. ഡ്രൈവറായ നാമക്കൽ സ്വദേശി…

1 hour ago

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ

ലോകത്തിലെ ഏറ്റവും വലിയ ആന പ്രതിമ ഹൂസ്റ്റണിലെ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ. ഗുരുവായൂരപ്പന്റെ അടുത്ത് നിൽക്കുന്ന ആന എന്ന് പറയുമ്പോൾ തന്നെ…

1 hour ago