entertainment

എനിക്കങ്ങനെ മറക്കാൻ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ, വൈകാരിക കുറിപ്പുമായി കൊല്ലം സുധിയുടെ ഭാര്യ

കൊല്ലം സുധി മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരം ആയിരുന്നു. സുധിയുടെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിൽ നിന്നും സുധിയുടെ കുടുംബവും ആരാധകരും സഹപ്രവർത്തകരും ഇതുവരെയും മോചിതരായിട്ടില്ല. ജീവിത പ്രതിസന്ധികളെ മുഴുവൻ തരണം ചെയ്താണ് സുധി എന്ന അതുല്യ കലാകാരൻ ജീവിതം കരപിടിപിടിപ്പിക്കാൻ ഓടിക്കൊണ്ടിരുന്നത്. കൈക്കുഞ്ഞായിരുന്ന മകനെ ഉപേക്ഷിച്ചു ആദ്യ ഭാര്യ പോയപ്പോൾ തളരാതെ സുധി പിടിച്ചു നിന്നത് ആ മകന് വേണ്ടി ആയിരുന്നു. കിച്ചു എന്ന് വിളിക്കുന്ന രാഹുൽ ആയിരുന്നു സുധിയുടെ ജീവിതം എന്ന് തന്നെ പറയാം.

സുധിയുടെ മരണശേഷം അദേഹത്തിന്റെ ഓർമ്മകളിലാണ് ഭാര്യ രേണുവും രണ്ടു മക്കളും ഇപ്പോൾ ജീവിക്കുന്നത്. സുധിക്കൊപ്പമുള്ള പഴയ സന്തോഷനിമിഷങ്ങളെല്ലാം രേണുവും മൂത്തമകൻ കിച്ചുവും ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കാറുണ്ട്. അതിനിടെ സുധിയുടെ വീട് എന്ന സ്വപ്നവും യാഥാർഥ്യമായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ രേണു പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധനേടുകയാണ്. സുധി കൂടെയുണ്ടായിരുന്ന സമയത്തെ ചിത്രങ്ങളും വീഡിയോകളുമെല്ലാം രേണു ഇടയ്ക്കിടെ പോസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചിരിക്കുന്നത്.

സ്റ്റാർ മാജിക്ക് ഷോയിൽ നിന്നുള്ള ചില ചിത്രങ്ങളാണ് രേണു പങ്കുവെച്ചത്. ചിരിച്ച മുഖത്തോടെ ടാസ്‌ക്ക് ചെയ്യുന്ന സുധിയാണ് ചിത്രങ്ങളിൽ. “മറന്നോ ഈ ചിരിയും മുഖവും. എനിക്കങ്ങനെ മറക്കാൻ പറ്റുമോ, എന്റെ ജീവന്റെ പാതിയല്ലേ. സുധിച്ചേട്ടാ, എനിക്ക് മറക്കാൻ പറ്റില്ലല്ലോ ഏട്ടാ. ലവ് യൂ പൊന്നേ, മിസ്സ് യൂ. എനിക്ക് കരച്ചിൽ വരുന്നു. ദൈവമേ എന്തിനാ എന്നോട് ഇങ്ങനെ ചെയ്തത്” എന്ന കുറിപ്പോടെ ആയിരുന്നു രേണുവിന്റെ പോസ്റ്റ്.

അടുത്ത മാസം ക്രിസ്മസാണ്. ക്രിസ്മസിന് നമുക്ക് പുതിയ റെഡ് ഡ്രസ് വാങ്ങിക്കണ്ടേ, ഇങ്ങനെ ചോദിക്കാനും പുതിയ ഡ്രസ് എടുത്ത് തരാനും ഇത്തവണ എനിക്ക് എന്റെ ഏട്ടനില്ല. ഓണവും ക്രിസ്മസുമൊക്കെയാവുമ്പോൾ ഏട്ടനെ ശരിക്കും മിസ്സ് ചെയ്യും എന്നും മറ്റൊരു ചിത്രം പങ്കുവെച്ച് രേണു കുറിച്ചിരുന്നു.

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

7 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

24 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

38 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

44 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

1 hour ago