Categories: kerala

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെടുത്തത് സര്‍വകലാശാല ഉത്തരക്കടലാസ് തന്നെ, സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും

യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയായ എസ്എഫ്ഐ നേതാവ് ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് സര്‍വകലാശാലയിലെ ഉത്തരക്കടലാസ് തന്നെയെന്ന് കണ്ടെത്തല്‍. ഇതുസംബന്ധിച്ച് പരീക്ഷ കണ്‍ട്രോളര്‍ സിന്‍ഡിക്കേറ്റിന് റിപ്പോര്‍ട്ട് നല്‍കി. ഈ ഉത്തരക്കടലാസുകള്‍ യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസുകളാണെന്നും പരീക്ഷ കണ്‍ട്രോളര്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം ഉത്തരക്കടലാസ് ചോര്‍ച്ചയില്‍ സിന്‍ഡിക്കേറ്റ് അന്വേഷണം പ്രഖ്യാപിച്ചു. വിഷയം സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും.

ഈ ഉത്തരകടലാസുകള്‍ യൂണിവേഴ്‌സിറ്റി കോളേജിന് സര്‍വകലാശാല നല്‍കിയതാണ്. ഇതാണ് ശിവരഞ്ജിതിന്റെ വീട്ടില്‍ എത്തിയത്. 320, 548 എന്നീ നമ്ബറുകളിലുള്ള ഉത്തരകടലാസുകള്‍ 1/4/2015, 5/11/2015, എന്നീ തീയതികളിലും, 359, 467 എന്നീ നമ്ബറുകളിലുള്ള ഉത്തരക്കടലാസുകള്‍ 1/4/2016 എന്ന തീയതിയിലും യൂണിവേഴ്‌സിറ്റി കോളേജ് അധികൃതര്‍ കൈപറ്റിയതാണെന്നും കണ്ടെത്തി. കോളേജിലെ എസ്.എഫ്.ഐ യൂണിറ്റ് റൂമില്‍ നിന്നും കണ്ടെത്തിയ ഉത്തരക്കടലാസുകളിലെ പരിശോധന നടന്നുവരികയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ തന്നെയാണ് സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ തീരുമാനം.

ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്ന് കേരള സര്‍വകലാശാലാ പരീക്ഷയ്ക്ക് ഉത്തരം എഴുതാനുള്ള 180 ഓളം അഡിഷണല്‍ ഷീറ്റുകളും ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ സീലും പൊലീസ് പിടിച്ചെടുത്തിരുന്നു. യൂണിവേഴ്സിറ്റിയുടെ സീല്‍ പതിച്ച പതിനാറ് ബുക്ക്‌ലെറ്റ് ഉത്തരക്കടലാസുകളാണ് പൊലീസ് കണ്ടെത്തിരുന്നത്. ഒരു ബുക്ക്‌ലെറ്റില്‍ രജിസ്റ്റര്‍ നമ്ബര്‍ എഴുതുന്ന ഒന്നാം പേജ് അടക്കം പതിനൊന്ന് കടലാസുകളാണുള്ളത്. ഇവയെല്ലാം കൂടി ആകെ 350 ഓളം പേജ് വരും. നിയമപ്രകാരം പരീക്ഷാ ഹാളില്‍ മാത്രം ഉപയോഗിക്കേണ്ട ഉത്തരക്കടലാസുകളാണിവ. ഫിസിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ റൗണ്ട് ഓഫീസ് സീലാണ് ശിവരഞ്ജിതിന്റെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെടുത്തത്.

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

6 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

7 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

8 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

9 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

9 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

10 hours ago