topnews

കുഞ്ഞിനെ ഇല്ലാതാക്കിയത് ആസുത്രിതമായി, അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളി, കരട് കുറ്റപത്രം തയ്യാർ

ഒരു നാടിനെയാകെ വേദനിപ്പിച്ച ദാരുണ സംഭവമായിരുന്നു ആലുവയിലെ അ‍ഞ്ച് വയസുകാരിയുടെ കൊല. ബിഹാ‍‍ർ സ്വദേശി അസഫാക് അലമാണ് പിഞ്ചു കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയത്. റേഞ്ച് ഡിഐജിയുടെ മേൽനോട്ടത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർ കേസിൽ കരട് കുറ്റപത്രം പരിശോധിക്കുകയാണ്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കൂടി പരിശോധിച്ച ശേഷം പഴുതടച്ച കുറ്റപത്രം സെപ്റ്റംബർ ആദ്യം കോടതിയിൽ സമർപ്പിക്കും.

അസ്ഫാക് ആലം സ്ഥിരം ലൈംഗിക കുറ്റവാളിയാണെന്നും, ആസൂത്രിതമായാണ് പെൺകുഞ്ഞിനെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി മൃതദേഹം ഒളിപ്പിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന് 15 ദിവസത്തിനുള്ളിൽ പ്രധാന തെളിവുകളും, മൊഴികളും ശേഖരിച്ചുള്ള അന്വേഷണവും പൂർത്തിയായി. സാക്ഷികൾ തിരിച്ചറിയൽ പരേഡിൽ പ്രതി അസ്ഫാക് ആലത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ടും, ഫോറൻസിക് വിദഗ്ദരുടെ കണ്ടെത്തലുകളും കേസിൽ നിർണായകമാകും.

കുട്ടിയുടെ ടീ ഷർട്ട് ഉപയോഗിച്ച് കഴുത്തിൽ കെട്ടിവരിഞ്ഞ് ശ്വാസം മുട്ടിച്ചായിരുന്നു കൊലപാതകമെന്നും, സാധാരണ പീഡന കൊലപാതകങ്ങളിൽ കാണാത്ത ക്രൂരമായ മുറിവുകൾ മൃതദേഹത്തിലുണ്ടായിരുന്നതായും കണ്ടെത്തിയിരുന്നു. കൊലപാതക സമയം കുട്ടി ധരിച്ചിരുന്ന വസ്ത്രങ്ങൾ മാതാപിതാക്കളും തിരിച്ചറിഞ്ഞു. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്ക് പങ്കില്ലെന്നാണ് കണ്ടെത്തൽ. പ്രതിയുടെ കുറ്റസമ്മത മൊഴിയും പ്രധാനമാണ്. അന്വേഷണത്തിലും, അന്തിമ കുറ്റപത്രത്തിലും പാളിച്ചകളുണ്ടാകാതിരിക്കാൻ ഉന്നത ഉദ്യോഗസ്ഥർ തന്നെ കേസിന്റെ എല്ലാ ഘട്ടത്തിലും മേൽനോട്ടം വഹിച്ചിരുന്നു.

ജൂലൈ 28ന് വൈകിട്ട് മൂന്ന് മണിയോടെയാണ് അഫ്‌സാക് കുട്ടിയെ വീട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയത്. പിന്നീട് കുട്ടിയെ ആലുവ മാർക്കറ്റിന്റെ പിന്നിലായുള്ള ആളൊഴിഞ്ഞ ഭാഗത്തേക്ക് എത്തിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ രാത്രി 10 മണിയോടെ തോട്ടയ്ക്കാട്ടുകരയിൽ നിന്ന് പ്രതിയെ കണ്ടെത്തിയിരുന്നെങ്കിലും മദ്യലഹരിയിലായതിനാൽ ചോദ്യം ചെയ്യാൻ കഴിഞ്ഞിരുന്നില്ല. കുട്ടിയുടെ ചിത്രങ്ങൾ മാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ ഇരുവരെയും മാർക്കറ്റിൽ വച്ച് കണ്ടെന്ന ഒരു ചുമട്ടുതൊഴിലാളിയുടെ മൊഴിയാണ് അന്വേഷണത്തിൽ നിർണായകമായത്. പിന്നീടുള്ള ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

Karma News Network

Recent Posts

സുരേഷ് ഗോപി ഫിറ്റ് ,ഇടത് പാർട്ടിയെ വകവയ്ക്കാതെ തൃശ്ശൂർ മേയർ, പാർട്ടിയിലെ വിരട്ടലും ഭയപ്പെടുത്താലും ഇനി ഏൽക്കില്ല

പാർട്ടിയിലെ വിരട്ടലും ഭയപ്പാടും ഒക്കെ നമ്മുടെ തൃശ്ശൂർ മേയർ എം.കെ. വർഗീസ് ഇടതു പാർട്ടിയെ അങ്ങ് മറന്നു, ഇപ്പോൾ ഇതാ…

25 mins ago

പൊലീസ് കുറ്റപത്രം സമർപ്പിച്ചില്ല, പാനൂര്‍ സ്ഫോടന കേസില്‍ സിപിഎം പ്രവര്‍ത്തകരായ പ്രതികള്‍ക്ക് ജാമ്യം

കണ്ണൂർ; പൊലീസ് കുറ്റപത്രം സമര്‍പ്പിക്കാത്തതിനാൽ പാനൂര്‍ ബോംബ് സ്ഫോടന കേസില്‍ സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകരായ മൂന്ന് പ്രതികള്‍ക്ക് ജാമ്യം. അരുണ്‍,…

1 hour ago

എയർ ഹോസ്റ്റസിനെ പോലെ ‘ബസ് ഹോസ്റ്റസ്, റോഡിലോടുന്ന വിമാനം വരുന്നു ,പ്രഖ്യാപനവുമായി കേന്ദ്ര ​ഗതാ​ഗതമന്ത്രി

മലിനീകരണ രഹിതമായി ​ഗതാ​ഗതത്തെ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ റോഡ് ​ഗതാ​ഗതത്തിൽ വമ്പൻ മാറ്റങ്ങൾ ഉടനെന്ന് ​കേന്ദ്ര ​ഗതാ​ഗതമന്ത്രി നിതിൻ ​ഗഡ്കരി.…

1 hour ago

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

2 hours ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

3 hours ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

3 hours ago