entertainment

മഷൂറയെ ബഷീർ നിയമപരമായി വിവാഹം കഴിച്ചതാണോ? വീഡിയോ ചർച്ചയാക്കി സോഷ്യൽ മീഡിയ

മലയാളികൾക്ക് സുപരിചിതനാണ് ബഷീർ ബഷി. ബിഗ് ബോസ് ഷോയിൽ എത്തിയതോടെയാണ് താരം ഏറെ ശ്രദ്ധിക്കപ്പെടുന്നത്. ബിഗ്‌ബോസ് അവസാനിച്ച ശേഷം യൂട്യൂബ് ചാനലിലൂടെ താരം വിശേഷങ്ങളുമായി എത്തി. താരത്തിന്റെ ഭാര്യമാരും കുട്ടികളും എല്ലാം ഇപ്പോൾ മലയാളികൾക്ക് സുപരിചിതരാണ്. കുടുംബത്തിലെ എല്ലാവർക്കും യൂട്യൂബ് ചാനലുണ്ട്. ബഷീറിന്റെ ഭാര്യ മഷൂറ ഡെയ്‌ലി വ്‌ളോഗുകളുമായി സജീവമാണ്. മഷൂറ അടുത്തിടെയാണ് അമ്മയായത്.

എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ബഷീറോ കു‍ടുംബത്തിലെ മറ്റ് അം​ഗങ്ങളോ വ്ലോ​ഗുകളൊന്നും തന്നെ പങ്കുവെച്ചിരുന്നില്ല. എന്തെങ്കിലും വിശേഷങ്ങൾ സ്ഥിരമായി പങ്കുവെക്കാറുള്ള മഷൂറയും കുറച്ച് ദിവസങ്ങളായി വ്ലോ​ഗുകൾ ചെയ്യുന്നതിൽ നിന്നും വിട്ടുനിൽക്കുകയാണ്.

അതിന് പിന്നിലെ കാരണമെന്തെന്ന് ആരാധകർ തിരക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി ഡെ ഇൻ മൈ ലൈഫ് വീഡിയോയുമായി ബഷീറിന്റെ ആദ്യ ഭാര്യ സുഹാന എത്തിയത്. കുറച്ച് ദിവസങ്ങളായി കല്ലുമ്മക്കായ സീരിസ് തിരിച്ച് വരുന്നതിന്റെ ഭാ​ഗമായുള്ള ഷൂട്ടും മറ്റ് ബിസിനസ് തിരക്കളും യാത്രകളും എല്ലാമായി വീഡിയോ ചെയ്യാൻ ആർക്കും സമയം കിട്ടിയിരുന്നില്ലെന്നാണ് വീഡിയോയുടെ തുടക്കത്തിൽ തന്നെ കാരണം വ്യക്തമാക്കി സു​ഹാന പറഞ്ഞത്.

കുടുംബത്തോടൊപ്പം അക്വ ഷോ കാണാൻ വേണ്ടി പോകുന്നതിന് മുമ്പ് വഴിമധ്യേ നടന്ന കാര്യങ്ങളും മറ്റുമാണ് സുഹാനയുടെ വ്ലോ​ഗിൽ ഉണ്ടായിരുന്നത്. മഷൂറയാണ് അക്വ ഷോയുടെ വിശേഷങ്ങൾ ഉൾപ്പെട്ട വ്ലോ​ഗ് പങ്കിട്ടത്.

അതേസമയം സുഹാനയുടെ വ‍ീഡിയോ ട്രെന്റിങായതോടെ കമന്റുകളും നിറയുന്നു. ഏറെയും കമന്റുകൾ സുഹാനയുടെ വ്ലോ​ഗിൽ പ്രത്യക്ഷപ്പെടുമ്പോൾ മഷൂറയുടെ സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ചുള്ളതാണ്. സുഹാനയുടെ വീഡിയോയിൽ മഷൂറ അത്ര ആക്റ്റീവ് അല്ല എന്ന് തുടങ്ങി മഷുവിന്റെയും ബഷിയുടെയും വിവാഹം നിയമപരമാണോ എന്നുള്ള സംശയങ്ങൾ പോലും ചിലർ കമന്റിലൂടെ ചോദിച്ചിട്ടുണ്ട്. മഷൂറയുടെ മുഖം വീർത്തിരിക്കുന്നു, സന്തോഷത്തോടെ പെരുമാറുന്നില്ല, മഷൂറ വളരെ കൗശലക്കാരിയാണ്, സോനുവിനെ പരിഹസിക്കാൻ കിട്ടുന്ന അവസരങ്ങൾ നോക്കി മഷൂറ സംസാരിക്കുന്നു എന്നിങ്ങനെ എല്ലാം കമന്റുകളുണ്ട്.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago