more

കളരിച്ചുവടുമായി ബി.ജെ.പി. സ്ഥാനാർഥി രേഷ്മ, പോസ്റ്റർ‌‍ വൈറൽ

തദ്ദേശ തിരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. എല്ലാ പാർട്ടിക്കാരും പ്രചരണത്തിൽ മുഴുകിയിരിക്കുകയാണ്. സ്ഥാനാർത്ഥികളുടെ പോസ്റ്ററുകൾ ടൗണിലും പരിസര പ്രദേശങ്ങളിലും നിറഞ്ഞു. കളരിച്ചുവട് ഉറപ്പിച്ചു നിൽക്കുന്ന ഒരു പെൺകുട്ടിയുടെ തിരഞ്ഞെടുപ്പ് പോസ്റ്റർ കാണുന്നവരിൽ കൊതുകമുണർത്തുന്നു. നൂറനാട് പടനിലം ഡിവിഷനിൽനിന്നു ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്തിലേക്കു മത്സരിക്കുന്ന ബി.ജെ.പി. സ്ഥാനാർഥി രേഷ്മയുടേതാണ് പോസ്റ്റർ.

പടനിലം നടുവിലെമുറി മിനി ഭവനത്തിൽ രാജൻ-മിനി ദമ്പതികളുടെ മകളാണ് 23 വയസുകാരി രേഷ്മ. നിലപാടുതറയിൽ കളരി അഭ്യാസിയായി നിൽക്കുന്ന ബഹുവർണ പോസ്റ്ററാണ് പ്രചാരണത്തിനായി ഉപയോഗിച്ചിട്ടുള്ളത്. കണ്ണൂർ കടത്തനാട് കെ.പി.സി.സി.ജി.എം. കളരി സംഘത്തിന്റെ ശാഖയായ പടനിലം കളരിയിലാണ് റെക്കോഡ് നേടിയ പ്രകടനം നടത്തിയത്. രാമചന്ദ്രൻ ഗുരുക്കളായിരുന്നു പരിശീലകൻ. മൂന്നു വർഷമായി ആരോമൽ ഗുരുക്കളുടെ ശിക്ഷണത്തിലാണ്.

ഇപ്പോൾ കളരിപ്പയറ്റ്-യോഗയിൽ ഗവേഷണം നടത്തുന്ന രേഷ്മയാണ് ലോകത്താദ്യമായി കളരിപ്പയറ്റിൽ റെക്കോഡിട്ടത്. കളരിപ്പയറ്റിലെ കോൽത്താരിയിൽ വടി വീശൽ ഇനത്തിൽ തുടർച്ചയായി മൂന്നു മണിക്കൂർ 50 മിനിറ്റ് പ്രകടനം കാഴ്ചവച്ചാണ് ലിംക ബുക്സ് ഓഫ് റെക്കോഡിൽ ഇടംനേടിയത്.പടനിലം ഹയർ സെക്കൻഡറി സ്‌കൂളിലെ പഠനശേഷം തോട്ടക്കോണം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽനിന്നു പ്ലസ് ടു പൂർത്തിയാക്കി. തുടർന്ന് ബി.കോം ബിരുദം നേടി.

Karma News Network

Recent Posts

എസ്‌‌എഫ്‌ഐയ്ക്ക് ക്ലാസെടുക്കാൻ വരരുത്, ബിനോയ് വിശ്വത്തിന് സിപിഎം പ്രവർത്തകന്റെ ഭീഷണി

കോഴിക്കോട്: നാദാപുരത്തെ സിപിഎം പ്രവർത്തകരുടെ ആത്മസമർപ്പണത്തിന്റെ ഭാഗമായി എംഎൽഎയും മന്ത്രിയുമായ ബിനോയ് വിശ്വം എസ്എഫ്ഐക്ക് ക്ലാസെടുക്കാൻ വരരുത്. സിപിഐ സംസ്ഥാന…

3 mins ago

മമതയ്ക്ക് വീണ്ടും പ്രഹരം, ഇനി ആനന്ദബോസിന്റെ സമയം, ക്രുപ്രസിദ്ധ ഗുണ്ട ഷാജഹാനേ പൂട്ടാൻ സുപ്രീം കോടതി

ഇനി ആനന്ദബോസിന്റെ സമയമാണ്. കഴിഞ്ഞ ദിവസം ഗവർണർക്കെതിരെ ഏറ്റുമുട്ടിയ സീനിയർ IPSകാരുടെ കസേര തെറിപ്പിച്ച നടപടിക്ക് പിന്നാലെ  ഗുണ്ടകൾക്കെതിരെ സുപ്രീം…

27 mins ago

ടി20 ലോകകപ്പ് 125 കോടി രൂപ ലഭിക്കുക സപ്പോർട്ട് സ്റ്റാഫ് ഉൾപ്പെടെ 42 പേർക്ക്

20-20 ലോകകപ്പ് 2024ലെ ടീം ഇന്ത്യയുടെ വിജയികൾക്കുള്ള സമ്മാനതുകയായ 125 കോടി രൂപ കളിച്ചവർക്ക് മാത്രമല്ല ടീമിൽ ഉണ്ടായിരുന്ന എല്ലാവർക്കും…

41 mins ago

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം, ആചാരലംഘനം എക്‌സിക്യൂട്ടീവ് ഓഫീസർ വക, പ്രതിഷേധവുമായി ഹൈന്ദവ സംഘടനകള്‍

തിരുവനന്തപുരം: ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം. ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം. ക്ഷേത്രം…

2 hours ago

പാലക്കാട് ജോലിക്ക് പോകുന്നതിനിടെ ട്രെയിൻ ഇടിച്ച് യുവതിക്ക് ദാരുണാന്ത്യം

പാലക്കാട് പട്ടാമ്പിയില്‍ ട്രെയിന്‍ തട്ടി യുവതി മരിച്ചു. തമിഴ്‌നാട് വില്ലുപുരം സ്വദേശിനി മൂപ്പന്നൂര്‍ കോവിലില്‍ സുമതിയാണ് മരിച്ചത്. രാവിലെ ആറുമണിയോടെ…

2 hours ago

ഭർത്താവിനെ കത്രികകൊണ്ട് കൊലപ്പെടുത്തി, മൃതദേഹം ഒളിപ്പിച്ചു, യുവതിയും കാമുകനും അറസ്റ്റിൽ

ഉത്തർപ്രദേശ് ∙ ഭാര്യയുടെ മറ്റൊരു ബന്ധം കണ്ടെത്തി, കത്രിക ഉപോയാ​ഗിച്ച് ഭർത്താവിനെ കൊലപ്പെടുത്തി. യുവതിയും കാമുകനും അറസ്റ്റിൽ. ജൂലൈ ഒന്നിനു…

2 hours ago