more

പകുതി വെച്ച് തിരിച്ചുവരാന്‍ പറ്റാത്തടുത്തേക്ക് അവള്‍ യാത്രയായി, ഉണ്ടായിരുന്ന ദേഷ്യവും വിഷമവും നിരാശയും എല്ലാം ജിമ്മില്‍ തീര്‍ത്തു

ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്ന് കരുതുന്നത് പെട്ടെന്ന് നഷ്ടമാകുമ്പോള്‍ തകര്‍ന്ന് പോകുന്നവരാണ് പലരും. അക്കൂട്ടത്തില്‍ ആയിരുന്നു രതീഷും. ഒപ്പമുണ്ടായിരുന്ന പ്രിയപ്പെട്ടവള്‍ പെട്ടെന്ന് നഷ്ടപ്പെട്ടപ്പോള്‍ മദ്യത്തിനും ലഹരിക്കും അടിമായായി. എന്നാല്‍ ഒടുവില്‍ ജിമ്മില്‍ എത്തുകയും ബോഡി ബിള്‍ഡര്‍ ആവുകയും ചെയ്യുകയായിരുന്നു രതീഷ്. ഫേസ്ബുക്ക് സൗഹൃദ കൂട്ടായ്മയായ ജിഎന്‍പിസിയിലാണ് മേസ്തിരി പണിക്കാരനായ രതീഷ് തന്റെ ജീവിതം പറഞ്ഞത്.

രതീഷിന്റെ കുറിപ്പ്, എന്റെ സ്വന്തം ലൈഫ് സ്റ്റോറി ആണ്.ഞാന്‍ RATHEESH G. 3 നേരം എങ്കിലും ആഹാരം കഴിക്കണം എന്ന ഒറ്റ വിചാരം മാത്രമേ ആദ്യമായി മേസ്തിരി പണിക്കു പോകുമ്പോ എനിക്ക് ഉണ്ടായിരുന്നുള്ളു.എല്ലാരെക്കാളും ഞാന്‍ മാടുപോലെ പണിയെടുക്കുമായിരുന്നു, ആരെങ്കിലും പരാതി പറഞ്ഞാല്‍ ജോലി നഷ്ട്ടപ്പെടുവോ എന്ന പേടിയായിരുന്നു,ഒന്‍പതാം ക്ലാസ്സില്‍ എത്തിയേ ഉള്ളായിരുന്നു അന്ന് ഞാന്‍.. ഇടയ്‌ക്കൊക്കെ ക്ലാസ് കട്ട് ചെയ്തും അവധി ദിവസങ്ങള്‍ മുഴുവന്‍ നേരം പണി എടുത്തും പ്ലസ് ടു വരെ പഠിക്കാന്‍ പറ്റി, അത്യാവശ്യം മാര്‍ക്ക് വാങ്ങി പാസ്സ് ആയപ്പോ സന്തോഷമാണോ സങ്കടമാണോ തോന്നിയേ എന്ന് ചോദിച്ചാല്‍.അതു അറിയില്ല.അന്നത്തെ വീട്ടിലെ അവസ്ഥ വച്ചിട്ട് ജോലി ആയിരുന്നു പ്രധാനം. ദിവസക്കൂലിക്കാരനായ എനിക്ക് അധികമൊന്നും ഇല്ലായിരുന്നു, പണിക്കു പോയില്ലെങ്കില്‍ കുടുംബം പട്ടിണി ആകും.അങ്ങനെ കൂടെ പഠിച്ചവര്‍ എല്ലാം കോളേജില്‍ പോയപ്പോ ഞാന്‍ ഫുള്‍ ടൈം വാര്‍ക്ക പണിക്കു പോയി.

ശരീര വേദന കാരണം ഉറങ്ങാന്‍ പറ്റാത്ത രാത്രികളില്‍ നല്ലൊരു ജോലിക്കുപോകുന്നതും ജോലി ചെയ്തു ക്യാഷ് ഉണ്ടാക്കി എന്നെങ്കിലും രക്ഷപ്പെടുന്നതും സ്വപ്നം കണ്ടു കിടന്നു.ആദ്യമായി അവളെ കണ്ടപ്പോഴാണ് എന്റെ സ്വപ്നങ്ങള്‍ക്ക് നിറം വയ്ക്കാന്‍ തുടങ്ങിയത്. സ്‌നേഹിക്കാനുള്ള മനസ് മാത്രമേ സ്വന്തമായുള്ളു എന്ന് അറിഞ്ഞിട്ടും, എന്റെ കൈയും പിടിച്ചു ജീവിതത്തിലേക്ക് കയറി വന്ന അവളെ പട്ടിണിക്ക് ഇടേണ്ടി വരരുതെന്ന ഒറ്റ പ്രാര്‍ത്ഥന മാത്രമേ പിന്നെ എനിക്ക് ഉണ്ടായിരുന്നുള്ളു.പക്ഷെ പെട്ടെന്ന് ഒരു ദിവസം ഒന്നും പറയാതെ മിണ്ടാതെ അവള് എന്നെയും ഈ ലോകത്തെയും വിട്ടു പോയപ്പോ അതുമാത്രം സഹിക്കാന്‍ എനിക്കു പറ്റിയില്ല.ഓര്‍മ്മകള്‍ ഭ്രാന്ത് പിടിപ്പിക്കാന്‍ തുടങ്ങിയപ്പോ, ആത്മാവില്‍ ഏറ്റ മുറിവുകള്‍ പിന്നെയും പിന്നെയും കുത്തി നോവിച്ചപ്പോ എല്ലാത്തില്‍നിന്നും രക്ഷപെടാന്‍ പല നിറത്തിലും ആകൃതിയിലും ഉള്ള മദ്യക്കുപ്പികളെയും പുകയിലഉത്പന്നങ്ങളും കൂട്ടുകാരാക്കി.നേരായ വഴി കാണിക്കാന്‍ വന്നവരെ ഒന്നും അടുപ്പിച്ചില്ല.

പക്ഷെ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട എന്നെ ഒരാള്‍ മാത്രം കൈ വിട്ടില്ല.. എന്താ ആരാ എന്നൊക്കെ ചോദിച്ചാല്‍. ഫ്രണ്ട് എന്ന് വിളിക്കണോ ചങ്ക് എന്ന് വിളിക്കണോ കോച്ച് എന്ന് വിളിക്കണോ. എന്താ വിളിക്കണ്ടേന്നു അറിയാത്തോണ്ടു എല്ലാവരെയും പോലെ ഞാനും റിനോ എന്ന് വിളിക്കാന്‍ തുടങ്ങി. ലഹരിയുമായി കൂട്ടുകെട്ടുള്ളപ്പോള്‍ തന്നെ എന്നെ ജിമ്മില്‍ കൂടെ കൂട്ടി ട്രെയിനിങ് തന്നു.. ഉണ്ടായിരുന്ന ദേഷ്യവും വിഷമവും നിരാശയും എല്ലാം ജിമ്മില്‍ തീര്‍ത്തു.പകല്‍ വാര്‍ക്ക പണിക്കു പോയി രാത്രി വര്‍ക്ഔട് ചെയ്തു. ആഹാരത്തിനുവേണ്ടി മാറ്റാന്‍ അധികം വരുമാനം ഒന്നും എനിക്കു ഇല്ലാത്തതുകൊണ്ട് തന്നെ നുട്രീഷനിസ്‌റ് കൂടിയായ Rino N Palode എനിക്ക് കഴിയുന്ന തരത്തില്‍ ഒരു ആഹാരക്രമം ഉണ്ടാക്കി തന്നു അതിനു അനുസരിച്ചു ഞാന്‍ മുന്നോട്ട് പോയി.ഒരുപാടു കഷ്ടപ്പാടിന്റേം വിയര്‍പ്പിന്റേം റിസള്‍ട്ട് ആണ് ഇന്ന് നിങ്ങള്‍ കാണുന്ന ഈ ബോഡി. ഇനി കുറച്ചു കോംപെറ്റിഷന്‍ മോഡലിംഗ് എല്ലാമായി മുന്നോട്ടു പോകണം എന്നാണ് ആഗ്രഹം. നല്ലൊരു ജോലി കിട്ടുന്ന വരെ കണ്‍സ്ട്രക്ഷന്‍ വര്‍ക്ക് തന്നെ തുടരണം.എന്നെപോലെ ജോലി നോക്കുന്ന എല്ലാ ചങ്കുകള്‍ക്കും GNPC ചങ്കുകള്‍ക്കും ഞാന്‍ നിറവേറ്റിയ എന്റെ ചെറിയൊരു സ്വപ്നം സമര്‍പ്പിക്കുന്നു.എല്ലാവരുടെയും സപ്പോര്‍ട്ട് പ്രതീക്ഷിക്കുന്നു

Karma News Network

Recent Posts

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

5 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

19 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

28 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

47 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

48 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

1 hour ago