entertainment

ശുദ്ധ പോക്രിത്തരമാണിത്, വാസു അണ്ണന്‍ ട്രോളുകളോട് പ്രതികരിച്ച് രേവതി സമ്പത്ത്

കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയകളിലെ ട്രോള്‍ നായകനാണ് കുഞ്ഞിക്കൂനന്‍ എന്ന ചിത്രത്തിലെ സായികുമാര്‍ അവതരിപ്പിച്ച് വാസു എന്ന കഥാപാത്രം. വളരെ കുറച്ച് സമയം കൊണ്ട് വാസു ട്രോളന്മാര്‍ക്ക് ഇടയില്‍ നിറഞ്ഞു.ചിത്രത്തില്‍ നടി മന്യ അവതരിപ്പിച്ച് ലക്ഷ്മി എന്ന കഥാപാത്രവും വാസുവും തമ്മിലുള്ള വിവാഹം എന്ന നിലയിലാണ് ട്രോളന്മാര്‍ പോസ്റ്റുകളുമായി രംഗത്ത് എത്തിയത്.മന്യയുടെ വിവാഹ ഫോട്ടോ എഡിറ്റ് ചെയ്ത് എതില്‍ സായികുമാറിന്റെ മുഖം വയ്ക്കുകയായിരുന്നു.സംഭവം വൈറലായതോടെ പ്രതികരണവുമായി മന്യ തന്നെ രംഗത്ത് എത്തി.തന്റെ ഭര്‍ത്താവ് വികാസ് ആണെന്നും വാസുവിനെ സൂക്ഷിക്കണമെന്നും മന്യ കുറിച്ചു.വാസു ട്രോളുകള്‍ക്ക് എതിരെ പ്രതിക്ഷേധവും ഉയരുന്നുണ്ട്. പ്രതികരണവുമായി നടി രേവതി സമ്പത്തും രംഗത്ത് എത്തി.വാസു അണ്ണന്റെ ഫാമിലി എന്ന തരത്തില്‍ പ്രചരിക്കുന്ന ട്രോളുകളും മറ്റും ശുദ്ധ പോക്രിത്തരമാണെന്ന് രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു.ഇതിനെ ഗ്രോറിഫൈ ചെയ്യുന്നവര്‍ റേപ്പിസ്റ്റുകള്‍ തന്നെയാണെന്നും രേവതി പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം;

വാസു അണ്ണന്റെ ഫാമിലി” എന്ന അശ്ലീലം ആണിപ്പോൾ എവിടെയും. കുഞ്ഞിക്കൂനൻ എന്ന സിനിമയിലെ വാസു എന്ന കഥാപാത്രം ലക്ഷ്മി എന്ന കഥാപാത്രത്തിനോട് ചെയ്യുന്നത് പീഡനമാണ്. ലക്ഷ്മി എന്ന സ്ത്രീയെ കൊലപ്പെടുത്തുന്നവനാണ് “ഗരുഡൻ വാസു”. വാക്കിലും നോട്ടത്തിലും സ്ത്രീവിരുദ്ധത നിറഞ്ഞ കഥാപാത്രം. സമൂഹമാധ്യമങ്ങളിൽ വാസു അണ്ണൻ മാസ്സ് ഡാ, വാസു അണ്ണൻ ഹീറോ ഡാ എന്ന പേരിലുള്ള വൃത്തികേടുകൾ ആഘോഷിക്കപ്പെടുകയാണ്. എന്തൊരു പോക്രിത്തരം ആണിത് !!
റേപ്പ് കൾച്ചർ ആഘോഷമാക്കുന്ന സാമൂഹിക പശ്ചാത്തലത്തിൽ നിന്നു വരുന്ന ഈ ഗ്ലോറിഫൈഡ് റേപ്പ് ജോക്കുകളുടെ അപകടം എന്ത് മാത്രം ഹീനവും നികൃഷ്ടവുമാണ്. പീഡിപ്പിക്കാൻ വന്ന ആളിൽ പ്രണയം കുത്തിനിറക്കുക, കല്യാണത്തിലും , കുട്ടികളിലും വരെ എത്തിച്ചു ട്രോൾ ഉണ്ടാക്കിയ ആ വിഭാഗം ആണ് നിസ്സംശയം റേപ്പിസ്റ്റുകൾ. പെട്ടെന്നൊരു ദിവസം ആകാശത്തുനിന്ന് താഴേക്ക് വീണതല്ല ഈ പോക്രിത്തരങ്ങൾ. മുകളിൽ പറഞ്ഞ വിഭാഗത്തിന്റെ തലയിലും മനസിലുമുള്ള വിഷമാണിതൊക്കെയും. സിനിമയെ സിനിമയായി കാണണമെന്നും, ട്രോളുകളെ ട്രോളുകൾ ആയി കണ്ടങ്ങ് ചിരിച്ചു വിടണമെന്ന നിസാരവത്കരണം എന്തിനും ഏതിനും സ്ഥിരം ആക്കി കൈയ്യടിച്ച് പാസാക്കി വിടുന്ന കുറേ അലവലാതികളും കൂടെ.
എന്ത് കൊണ്ടാണ് പീഡനങ്ങൾ ഇവിടെ നോർമലൈസ് ചെയ്യപ്പെടുന്നത്, റേപ്പ് സർവൈവേഴ്‌സിനു മുകളിൽ കുറ്റങ്ങൾ ചാർത്തപ്പെടുന്നത്, സ്ത്രീ ക്രൂശിക്കപ്പെടുന്നത് എന്നതിന് ഇതിൽപരം സംശയമില്ല. എത്രയധികം കണക്കിൽ വരുന്ന ആളുകളാണ് ഇതിനെ “തഗ് ലൈഫ് “ആക്കി ആഘോഷമാക്കിയത് എന്നത് ചൂണ്ടികാണിക്കുന്നത് ഈ സമൂഹം പീഢനങ്ങളെ തിരിച്ചറിയാൻ പോലുമാകാത്ത തരത്തിൽ എത്രമേൽ ജീർണിച്ചുപോയി എന്നതാണ്. ഇതിനെ ഗ്ലോറിഫൈ ചെയ്യുന്നവർ റേപ്പിസ്റ്റുകളെ പോലെ തന്നെ കുറ്റവാളികളാണ്. അവർ റേപ്പിസ്റ്റുകൾ തന്നെയാണ്… അലവലാതികളെ അലവലാതികൾ എന്ന് അഭിസംബോധന ചെയ്യാനേ സൗകര്യമുള്ളൂ !!
Karma News Network

Recent Posts

കുളത്തിലേക്ക് ചാടുന്നതിനിടെ തലക്ക് പരുക്കേറ്റു, വിദ്യാര്‍ഥി മുങ്ങി മരിച്ചു

കൂട്ടുകാരോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. കുളത്തിലേക്ക് ചാടുന്നതിനിടെ തലക്ക് പരുക്കേറ്റ് മുങ്ങുകയായിരുന്നു. കോഴിക്കോട് മാങ്കാവ് തറക്കല്‍ ക്ഷേത്രത്തിന്…

13 mins ago

ലോക്സഭ തെരഞ്ഞെടുപ്പ്, ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കും, യോ​ഗേന്ദ്ര യാദവ്

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിൽ ബിജെപി അവിസ്മരണീയമായ ‌വിജയം കൈവരിക്കുമെന്ന് തെരഞ്ഞെടുപ്പ് വിദ​ഗ്ധനായ യോ​ഗേന്ദ്ര യാദവ്. തെരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റം ഉണ്ടാക്കാമെന്ന…

25 mins ago

നഷ്ട പരിഹാരം പരി​ഗണനയിൽ,ആവശ്യം പരിഗണിക്കാൻ സമയം വേണം, നമ്പി രാജേഷിന്റെ മരണത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്

വിമാനം റദ്ദാക്കിയതിനെ തുടർന്ന് നാട്ടിലെത്താൻ കഴിയാതെ മരിച്ച പ്രവാസി നമ്പി രാജേഷിന്റെ കുടുംബത്തോട് പ്രതികരിച്ച് എയർ ഇന്ത്യ. നഷ്ടപരിഹാരമടക്കമുള്ള കാര്യങ്ങൾക്ക്…

48 mins ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്, ഓരോ വോട്ടും രാജ്യത്തിന്റെ നന്മയ്ക്ക്, മനോജ് തിവാരി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലക്ഷ്യം പൂർത്തീകരിക്കാനായാണ് ജനങ്ങൾ പരിശ്രമിക്കുന്നത്. അവരുടെ ഓരോ വോട്ടുകളും രാജ്യത്തിന്റെ നന്മയ്‌ക്കായുള്ളതാണ്, നരേന്ദ്രമോദിക്കായുള്ളതാണെന്ന് ഡൽഹിയിൽ വോട്ട്…

51 mins ago

കൂട്ടുകാരാ ഈ സ്നേഹത്തിന് നന്ദി, ആന്റണിയുടെ പിറന്നാൾ ആഘോഷമാക്കി മോഹൻലാൽ

മോഹൻലാലിൻറെ സന്തത സഹചാരിയാണ് ആൻറണി പെരുമ്പാവൂർ. മോഹൻലാലിന്റെ ഡ്രൈവറായി എത്തി പിൽക്കാലത്ത് നിർമാതാവും നടനും ബിസിനസ് പാർട്ണറുമൊക്കെയായി മാറുകയായിരുന്നു ആന്റണി.…

1 hour ago

അയോധ്യ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്, വിഐപികൾക്കും വിവിഐപികൾക്കും വിലക്ക് ബാധകം

ലക്നൗ: അയോധ്യയിലെ രാമക്ഷേത്രത്തിൽ മൊബൈൽ ഫോണിന് സമ്പൂർണ വിലക്ക്. വിഐപികൾക്കും വിവിഐപികൾക്കും ദർശനത്തിനായി ക്ഷേത്രത്തിൽ പ്രവേശിക്കുമ്പോൾ ഫോൺ ഒപ്പം കൊണ്ടുപോകാൻ…

2 hours ago