kerala

3 കുഞ്ഞുങ്ങളേ ഉപേക്ഷിച്ച് ഒളിച്ചോടിയ കാമുകരെ അറസ്റ്റ് ചെയ്തു

മാവേലിക്കര. 2 മക്കളേ ഉപേക്ഷിച്ച് ഒളിച്ചോടിയ യുവതിയേയും, ഒരു കുഞ്ഞിനെ ഉപേക്ഷിച്ച് യുവതിക്കൊപ്പം ഉണ്ടായിരുന്നു യുവാവിനെയും അറസ്റ്റ് ചെയ്തു.ഭാര്യയേ നിരന്തിരം പീഢിപ്പിച്ച് ഒരു വർഷമായി കാമുകിയുമായി സല്ലാപം നടത്തുകയും വഴിവിട്ട ജീവിതം നയിക്കുകയും ചെയ്ത മാവേലിക്കര പോലീസ് സ്റ്റേഷനു സമീപം താമസിക്കുന്ന മംഗളയായി വിഷ്ണു പ്രസാദ് എന്നയാളേയും നൂറനാട് സ്വദേശിനിയായ ദീപ്തിയേയുമാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.ദീപ്തിക്ക് 2 കുട്ടികളും ഭർത്താവും വിഷ്ണു പ്രസാദിനു 1 കുട്ടിയും ഭാര്യയും ഉണ്ട്.

ഇവർ 2 പേരും ഒരേ സമയം തകർത്തത് 2 കുടുംബങ്ങൾ ആയിരുന്നു. 3 ദിവസത്തോളം ഒളിവിൽ ആയിരുന്ന ഇവർക്കെതിരെ വിഷ്ണുവിന്റെ ഭാര്യ അഷിത നല്കിയ പരാതിയിലാണ്‌ അറസ്റ്റ് ചെയ്തിരിക്കുന്നത്.കുഞ്ഞുങ്ങളേ ഉപേക്ഷിച്ചതും മറ്റും ചുമത്തി ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

വിഷ്ണു 1 വർഷമായി ദീപ്തിയുമായി രഹസ്യ ബന്ധം തുടങ്ങിയിട്ട്. താൻ വീട്ടിൽ ഇല്ലാതിരുന്ന സമയത്ത് കാമുകിയേ വിഷ്ണു വീട്ടിൽ കൊണ്ടുവന്ന് ഒരു രാത്രി താമസിക്കുകയും ഒന്നിച്ച് ബഡ് റൂമിൽ കിടക്കുകയും ചെയ്തതായി അഷിത പറയുന്നു. പുലർച്ചെ വരെ വിഷ്ണുവും ദീപ്തിയും ഫോണിലൂടെ ചാറ്റിങ്ങും മറ്റും ആയിരിക്കും.ഇത് ചോദ്യം ചെയ്താൻ തന്നെ ക്രൂരമായി മർദ്ദിക്കും എന്നും വിഷ്ണുവിന്റെ ഭാര്യ പറഞ്ഞു.വിഷ്ണു മദ്യപിച്ച് വന്നും ഉപദ്രവിക്കാറുണ്ട് എന്നും എല്ലാം സഹിച്ച് കഴിഞ്ഞിട്ടും കാമുകിയുമായുള്ള ബന്ധം ഭർത്താവ് ഉപേക്ഷിച്ചിട്ടില്ലായിരുന്നു എന്നും പറയുന്നു

ഇതിനിടെ വിഷ്ണു തന്റെ ഫേസ്ബുക്ക് പ്രൊഫൈൽ ചിത്രം കാമുകിയുമായി കെട്ടിപിടിച്ച് നില്ക്കുന്നത് ഇട്ടിരുന്നു.ഇത് ചോദ്യം ചെയ്തപ്പോഴും ഭാര്യയേ മർദ്ദിച്ചിരുന്നു.12നു വൈകിട്ട് ഒളിച്ചോടിയ വിഷ്ണുവിനെയും കാമുകിയേയും പിടികൂടുകയായിരുന്നു. ഇനി എങ്കിലും കാമുകിയേ ഉപേക്ഷിച്ച് ഭർത്താവ് തനിക്കൊപ്പം വരണം എന്നാണ്‌ ഭാര്യ അഷിത ആഗ്രഹിക്കുന്നത്.വിവാഹം കഴിഞ്ഞിട്ട് ഒന്നിച്ച് ജീവിച്ചു എന്ന് പറയാൻ ഇല്ലെന്നും അങ്ങിനെയായിരുന്നു വിഷ്ണുവിന്റെ പെരുമാറ്റം എന്നും പറയുന്നു.വിഷ്ണുവിന്റെ അമ്മ പ്രായം ചെന്ന ആളാണ്‌.

ആ അമ്മയേ ഓർത്ത് എങ്കിലും ഭർത്താവ് കാമുകിയേ ഉപേക്ഷിച്ച് കുടുംബ ജീവിതത്തിലേക്ക് മടങ്ങി വരണം എന്നും അഷിത പറയുകയാണ്‌.വിഷ്ണുവിന്റെയും അഷിതയുടേയും കുഞ്ഞിനു സുഖം ഇല്ല.ഇപ്പോൾ കുഞ്ഞിനെ സംരക്ഷിക്കുന്നതും മറ്റും അഷിത തനിച്ചാണ്‌.എന്നാൽ വിഷ്ണു കാമുകിയേ ഉപേക്ഷിക്കാൻ തയ്യാറാകുമോ ഭാര്യക്കൊപ്പം പോകുമോ എന്ന് പോലീസ് എന്നെല്ലാം അവസാന നീക്കവും പോലീസ് നടത്തുകയാണ്‌.കാമുകിക്ക് ഒപ്പം പോകാനാണ്‌ പരിപാടി എങ്കിൽ കുട്ടികളേ ഉപേക്ഷിച്ച് ഒളിച്ചോടിയതിനു വിഷ്ണുവും കാമുകി ദീപ്തിയും ജയിലിൽ ആവുകയും ചെയ്യും

Karma News Editorial

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

8 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

8 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

9 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

9 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

10 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

10 hours ago