kerala

എസ് രാജേന്ദ്രന്റെ പേരിലുള്ള മറ്റൊരു വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയതെന്ന് റവന്യൂ വകുപ്പ്

മൂന്നാര്‍. എംഎല്‍എ എസ്.രാജേന്ദ്രന്റെ പേരിലുള്ള മറ്റൊരു വീടാണ് ഏഴു ദിവസത്തിനകം ഒഴിയണമെന്ന് ആവശ്യപ്പെട്ട് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതെന്ന് റവന്യു വകുപ്പ്. എസ് രാജേന്ദ്രന്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന് നല്‍കിയത് വിശദീകരണ നോട്ടിസ് എന്നും റവന്യു വകുപ്പ് അറിയിച്ചു. എന്നാല്‍ ഇപ്പോള്‍ താമസിക്കുന്ന വീടിന് തന്നെയാണ് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയതെന്നു രാജേന്ദ്രന്‍ പറഞ്ഞു. കെഎസ്ഇബിയുടെ ഭൂമിയില്‍ നിര്‍മിച്ച വീടിനാണ് ഒഴിപ്പിക്കല്‍ നോട്ടിസ് നല്‍കിയത്.

ഈ വീട് രാജേന്ദ്രന്‍ മറ്റുചിലര്‍ക്ക് വാടകയ്ക്ക് നല്‍കിയിരിക്കുകയാണ്. താനും ഭാര്യയും താമസിക്കുന്ന വീട്ടില്‍ നിന്ന് കുടിയിറക്കുകയാണെന്നും തനിക്ക് വേറെ വീടൊന്നുമില്ലെന്നുമാണ് രാജേന്ദ്രന്‍ നേരത്തേ മാധ്യമങ്ങളോട് പറഞ്ഞത്. പുറമ്പോക്ക് ഭൂമിയില്‍ വീട് നിര്‍മിച്ചിരിക്കുന്നതിനാല്‍ ഒഴിയണമെന്നായിരുന്നു മൂന്നാര്‍ വില്ലേജ് ഓഫിസര്‍ നല്‍കിയ നോട്ടിസ്. മൂന്നാര്‍ ഇക്കാനഗറിലെ ഒന്‍പത് സെന്റ് ഭൂമിയെച്ചൊല്ലിയാണ് വിവാദം നടക്കുന്നത്.

 

Karma News Network

Recent Posts

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

6 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

27 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

41 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

50 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago