മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമാണ് റിമ കല്ലിങ്കല്‍.തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയാന്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് റിമ.അഭിപ്രായങ്ങള്‍ തുറന്ന് പറഞ്ഞതിന്റെ പേരില്‍ വിവദങ്ങളിലും നടി പെട്ടിരുന്നു.മിസ് കേരള റണ്ണറപ്പായതിന് പിന്നാലെയാണ് റിമ സിനിമയില്‍ എത്തുന്നത്. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെയാണ് റിമ സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.പിന്നീട് നടിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരവു റിമ സ്വന്തമാക്കി.ഇപ്പോള്‍ ഒരാളുടെ പരിഹാസ കമന്റിന് തക്ക മറുപടി നല്‍കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍.13-ാം വയസ്സില്‍ ‘മോഹിനിയാട്ടം അരങ്ങേറ്റത്തിന് തൊട്ടുമുമ്പ് തൃശൂര്‍ റീജണല്‍ തിയേറ്ററിലെ ബാക്ക് സേറ്റേജ് ഡ്രസ്സിങ് റൂമില്‍’എന്ന ക്യാപ്ഷനില്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് താഴെയാണ് കമന്റ് എത്തിയത്.പൊരിച്ച മീനും മുന്‍പുള്ള ചിത്രമായിരുന്നോ ഇത് എന്നാണ് റിമയുടെ പോസ്റ്റിന് താഴെ ഒരാള്‍ കുറിച്ചത്, ഇതിനാണ് റിമ ചുട്ട മറുപടി നല്‍കിയത്.അന്നും ഇന്നും ഒരു ഫെമിനിസ്റ് തന്നെയാണ് ഞാന്‍ എന്നായിരുന്നു റിമയുടെ മറുപടി.
തന്നെക്കാൾ ജനപ്രീതി ഗവർണർ അന്ദബോസിന് ഉണ്ടാകുമെന്നു മമത ഭയക്കുന്നു ഇരയായവരെ കണ്ടാൽ ആരാണ് ജനങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ബംഗാൾ ഒന്നടങ്കം മനസിലാക്കും…
തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും സാങ്കേതിക മാർഗങ്ങളും പുറത്തിറക്കി. ചേർത്തലയിൽ താറാവുകളിലും കാക്കകളിലും പക്ഷിപ്പനി…
തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തിൽ മരണപ്പെട്ട നാല് പേരുടെ സംസ്കാരം ഇന്ന് പൂർത്തിയായി. കൊല്ലം വിളച്ചിക്കാല സ്വദേശി ലൂക്കോസ്, കണ്ണൂർ കുറുവ…
കോട്ടയം: ചിങ്ങവനം പൊലീസ് സ്റ്റേഷനില്‍ തമ്മില്‍ തല്ലിയ രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്. സിപിഒമാരായ സുധീഷ്, ബോസ്കോ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെന്‍ഡ്…
കോൺഗ്രസ് സർക്കാർ പെട്രോൾ ഡീസൽ വില കുത്തനേ കൂട്ടി. ലിറ്ററിനു മൂന്നു രൂപ മുതലാണ് വർദ്ധനവ്. രാജ്യത്ത് അത്യപൂർവ്വമായാണ് സംസ്ഥാന…
കേരളത്തിലെ ബിജെപിയുടെ ഏക എം പി സുരേഷ് ഗോപിയുമായി ബന്ധപ്പെട്ട് ദേശീയ തലത്തിൽ ചർച്ച. ഇന്ദിരാഗാന്ധിയേ ഇന്ത്യയുടെ മാതാവ് എന്ന്…