entertainment

ഇത്രയം വേദനിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ല, റിമി ടോമി പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട ഗായികയും നടിയും അവതാരകയുമാണ് റിമി ടോമി. യാതൊരു മടിയും ഇല്ലാതെ ആടുകയും പാടുകയും ചെയ്യുന്ന സ്വഭാവമാണ് റിമിയെ മലയാളി പ്രേക്ഷകരുടെ പ്രിയത താരമാക്കി മാറ്റിയത്. ഇതിനിടെ റിമിയുടെ വിവാഹവും വിവാഹ മോചനവും ഒക്കെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ലോക്ക്ഡൗണ്‍ നിലവില്‍ വന്നതോടെ വീട്ടില്‍ തന്നെയാണ് റിമി കഴിയുന്നത്. ഇതിനിടെ താന്‍ നടത്തിയ പാചക പരീക്ഷണങ്ങളും ഫിറ്റ്‌നസ് വീഡിയോകളും സോഷ്യല്‍ മീഡിയകള്‍ വഴി റിമി പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോള്‍ ജീവിതത്തില്‍ ഏറൈ വേദനയുണ്ടാക്കിയ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് റിമി ടോമി. റിമി തന്റെ പിതാവിന്റെ മരണത്തെ കുറിച്ചാണ് പറയുന്നത്. ”പപ്പയുടെ മരണം ജീവിതത്തില്‍ ഏറെ വേദനയുണ്ടാക്കി. പപ്പയുടെ മരണം പോലെ വേദനിപ്പിച്ച ഒരു സംഭവമുണ്ടായിട്ടില്ല” റിമി ഇന്‍സ്റ്റഗ്രാമില്‍ പപ്പയുടെ ചിത്രം പങ്കുവെച്ച് കുറിച്ചു.

നേരത്തെയും പപ്പയെക്കുറിച്ച് റിമി തുറന്ന് പറഞ്ഞിരുന്നു. സുഖമില്ലാതെ ഒന്നും കിടക്കാതെ വളരെ അപ്രതീക്ഷിതമായി യാത്ര പറഞ്ഞ പപ്പയുടെ വേര്‍പാട് വല്ലാത്ത ഷോക്ക് ആയിരുന്നെന്നാണ് റിമി പറഞ്ഞിട്ടുണ്ട്. എപ്പോഴും ചിരിയോടെ പ്രേക്ഷകരെ സമീപിക്കുന്ന എനിക്ക് പപ്പയുടെ മരണം കഴിഞ്ഞു ഏറെ വേദനയുണ്ടാക്കിയ സംഭവം ഒന്നും ഒന്നും മൂന്ന് എന്ന പ്രോഗ്രാം അവതരിപ്പിക്കുന്നതായിരുന്നുവെന്നും വളരെ പ്ലസന്റായി നില്‍ക്കേണ്ട പല അവസരങ്ങളിലും ബുദ്ധിമുട്ടേണ്ടി വന്നുവെന്നും റിമി പറഞ്ഞിരുന്നു.

Karma News Network

Recent Posts

കനക മരിച്ചിട്ടില്ല, വ്യാജവാർത്തകൾ ഒഴിവാക്കൂ.. താരം പഴയ വീട്ടിൽ ഒറ്റയ്ക്ക്

മലയാളി അല്ലായിട്ടും പ്രേക്ഷകരുടെ മനസിൽ ഒരു മലയാളികുട്ടിയായി ഇടം നേടിയ നടിയാണ് കനക. സിനിമയിലെ സൂപ്പർഹിറ്റ് സംവിധാന ജോഡികൾ ആയിരുന്ന…

24 mins ago

മലപ്പുറത്ത് കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം; തൊഴിലാളി മരിച്ചു

മലപ്പുറം: പെരിന്തല്‍മണ്ണയിൽ കിണറ്റിലെ പാറപൊട്ടിക്കുന്നതിനിടെ അപകടം. സ്ഫോടനത്തില്‍ അതിഥിത്തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശി രാജേന്ദ്രന്‍ ആണ് മരിച്ചത്. സ്ഫോടകവസ്തുവിന് തിരികൊളുത്തിയതിന്…

1 hour ago

കെജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ല; ഇതൊരു ഇടക്കാല ആശ്വാസം മാത്രം- അമിത് ഷാ

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ലഭിച്ചത് ജാമ്യമല്ലെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. ഇതൊരു ഇടക്കാല ആശ്വാസം മാത്രമാണെന്നും ജൂൺ ഒന്നിന്…

2 hours ago

‘വഴക്ക് പുറത്തിറങ്ങുന്നത് കരിയറിനെ ബാധിക്കുമെന്ന് പറഞ്ഞു, ഇപ്പോൾ പൊരുൾ മനസിലായി’; ടൊവിനോയ്ക്കെതിരെ സനൽകുമാർ ശശിധരൻ

നടൻ ടൊവിനോ തോമസിനെതിരെ ഗുരുതര ആരോപണവുമായി സംവിധായകൻ സനൽ കുമാർ ശശിധരൻ. ടൊവിനോ അഭിനയിച്ച വഴക്ക് എന്ന ചിതത്തിന്റെ സംവിധായകനാണ്…

2 hours ago

​​ഗോപിക്കൊപ്പം ​ഗ്ലാമറസ് ലുക്കിൽ മയോനി, ചൂടൻ ചർച്ച

പെരുമാനി എന്ന പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനെത്തിയ ഗോപീ സുന്ദറും പെണ്‍സുഹൃത്തുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. മയോനി…

3 hours ago

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യ, എതിർക്കുന്നവരെ പെണ്ണ് വിഷയത്തിൽ പെടുത്തുന്നു, എന്റെ പണി പോയി- ഡ്രൈവർ യദു

മേയറും പാർട്ടിക്കാരും മൂലം ജീവിക്കാൻ വയ്യെന്ന് കെഎസ്ആർടിസി ഡ്രൈവർ യദു കർമ്മ ന്യൂസിനോട്. എല്ലാവർക്കും പരാതി കൊടുത്തെങ്കിലും ഒരു നടപടിയും…

4 hours ago