entertainment

അമ്മയായിരുന്നു കുടുംബത്തിന്റെ കേന്ദ്രം, എല്ലാം എല്ലാമായ അമ്മയെയാണ് നഷ്ടമായത്, തുറന്ന് പറഞ്ഞ് സാഗര്‍ സൂര്യന്‍

തട്ടീം മുട്ടീം എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് സാഗര്‍ സൂര്യന്‍. സീരിയയില്‍ തിളങ്ങി നില്‍ക്കുന്ന സമയമായിരുന്നു സാഗറിന്റെ അമ്മ മിനിയുടെ മരണം. ജൂണ്‍ 11ന് ആയിരുന്നു മിനി മരിച്ചത്. അമ്മയുടെ വിയോഗത്തില്‍ ഇനി എന്ത് ചെയ്യും എന്ന ചോദ്യമായിരുന്നു സാഗറിന്റെ ഉള്ളില്‍. അമ്മയുടെ മരണത്തിന്റെ ആഘാതത്തില്‍ നിന്നും കരയറാന്‍ ദിവസങ്ങള്‍ എടുത്തുവെന്നാണ് സാഗര്‍ പറയുന്നത്. അമ്മയുടെ ആഗ്രഹങ്ങള്‍ സഫലമാക്കുന്നതിനായുള്ള പോരാട്ടത്തിലാണ് ഇപ്പോള്‍ സാഗര്‍. ഇപ്പോള്‍ അമ്മയുടെ വിയോഗത്തിന് ശേഷം ഇനിയുള്ള ജീവിതത്തെ കുറിച്ച്  മനസ് തുറന്നിരിക്കുകയാണ് സാഗര്‍.

സാഗര്‍ സൂര്യനും അമ്മയും

സാഗര്‍ സൂര്യന്റെ വാക്കുകള്‍ ഇങ്ങനെ;

‘അമ്മയ്ക്ക് വാതസംബന്ധമായ പ്രശ്‌നങ്ങളുണ്ടായിരുന്നു. അതിന്റെ ചില ചികിത്സകള്‍ നടന്നിരുന്നു. ഈയടുത്താണ് അമ്മയ്ക്ക് നെഞ്ചില്‍ ഗ്യാസ് കെട്ടി നില്‍ക്കുന്നതു പോലെ തോന്നുന്നു എന്ന് പറഞ്ഞത്. അങ്ങനെ സ്‌കാന്‍ ചെയ്തു നോക്കിയപ്പോള്‍ കുഴപ്പങ്ങളൊന്നും കണ്ടില്ല. എന്നാല്‍ കുറച്ചു ദിവസം കഴിഞ്ഞപ്പോള്‍ വീണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പറ!ഞ്ഞു. തുടര്‍ന്ന് അമ്മ ഛര്‍ദിച്ചു. ഞങ്ങള്‍ ആശുപത്രിയില്‍ കൊണ്ടു പോയി സി.ടി സ്‌കാന്‍ അടക്കമുള്ള വിശദ പരിശോധനകള്‍ നടത്തി. അപ്പോഴാണ് ഹൃദയത്തില്‍ 50 ശതമാനത്തോളം ബ്ലോക്ക് ഉണ്ടെന്ന് അറിയുന്നത്. കാര്യങ്ങള്‍ വളരെ ഗുരുതരമായിരുന്നു. വാല്‍വുകള്‍ ലീക്കാണ്. സ്റ്റെന്റ് ഇട്ടാലൊന്നും പരിഹരിക്കാനാവാത്ത അവസ്ഥയിലെത്തിയിരുന്നു. മറ്റൊരു ഓപ്ഷനും വിദഗ്ധ ചികിത്സായ്ക്കുമായി അമ്മയെ അമൃതയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. എന്നാല്‍ അപ്പോഴേക്കും ഹൃദയാഘാതം സംഭവിച്ചു. ഒന്നിനും കാത്തുനില്‍ക്കാതെ അമ്മ ഞങ്ങളെ വിട്ടു പോയി.

ഈ വേദനയില്‍ നിന്നു തിരിച്ചുവരാന്‍ ഇനിയും സമയമെടുക്കും. കാരണം ഞങ്ങളുടെ കുടുംബം അങ്ങനെയായിരുന്നു. അതൊരു സാധാരണ കുടുംബം പോലെ അല്ലായിരുന്നു എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഞങ്ങളെല്ലാവരും ഒന്നിച്ചിരുന്നായിരുന്നു ഭക്ഷണം കഴിച്ചിരുന്നത്. കളിച്ചും ചിരിച്ചും സുഹൃത്തുക്കളെപ്പോലെയായിരുന്നു മുന്നോട്ടു പോയിരുന്നത്. അമ്മ പറയുന്നത് അനുസരിച്ചായിരുന്നു ജീവിതം. അമ്മയായിരുന്നു കുടുംബത്തിന്റെ കേന്ദ്രം. പിന്തുണ നല്‍കിയിരുന്നതും മാര്‍ഗനിര്‍ദേശം നല്‍കിയിരുന്നതും അങ്ങനെ ഞങ്ങളുടെ എല്ലാമെല്ലാം അമ്മയായിരുന്നു. അതാണ് നഷ്ടമായത്. ഇനിയൊരിക്കലും അതൊന്നും പഴയതു പോലെയാകില്ല. പക്ഷേ, ജീവിതത്തിലേക്ക് തിരിച്ചുവന്നേ തീരൂ. കാരണം കുടുംബത്തിന്റെ സന്തോഷമാണ് അമ്മ എന്നും ആഗ്രഹിച്ചത്. ഞങ്ങള്‍ നല്ല നിലയിലെത്തണമെന്നതായിരുന്നു അമ്മയുടെ സ്വപ്നം. അതെല്ലാം സാക്ഷാത്കരിക്കേണ്ടതുണ്ട്.’

Karma News Network

Recent Posts

പാതിരാത്രി കേക്കുമായി പെൺകുട്ടിയുടെ വീട്ടിൽ ചെന്ന പയ്യനെ തളികയുമായി സ്വീകരിക്കാൻ ഒരു വീട്ടുകാരും തയ്യാറാവില്ല, ഈ പയ്യന് ഇത്രയല്ലേ കിട്ടിയുള്ളൂ- അഞ്ജു പാർവതി പ്രഭീഷ്

പത്തനംതിട്ടയിൽ രാത്രിയിൽ പതിനാറുകാരിക്ക് പിറന്നാൾ കേക്കുമായെത്തിയ യുവാവിന് പെൺകുട്ടിയുടെ ബന്ധുക്കൾ വക മർദ്ദനം നടന്നെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു…

6 mins ago

യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവം, പ്രതികൾ കൊടുംക്രിമിനലുകൾ, അനന്തുവിനെ കൊന്നതും ഇതേ രീതിയിൽ

തിരുവനന്തപുരം: കാറിലെത്തിയ സംഘം യുവാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കേസിലെ പ്രതികളായ മൂന്നം​ഗ സംഘം അഞ്ച്…

34 mins ago

വാടക വീട്ടിൽ കിടപ്പുരോ​ഗിയായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നു, കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൊച്ചി: തൃപ്പൂണിത്തുറയിൽ 70 വയസുകാരനായ അച്ഛനെ ഉപേക്ഷിച്ച് മകൻ കടന്നുകളഞ്ഞ സംഭവത്തിൽ മകനെതിരേ കേസെടുത്ത് പോലീസ്. വയോധികനെ തൃപ്പൂണിത്തുറ താലൂക്കാശുപത്രിയിലേക്ക്…

59 mins ago

28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യണം, 20 ലക്ഷം നമ്പറുകള്‍ റദ്ദാക്കണം, നിര്‍ദേശം നല്‍കി കേന്ദ്രം സൈബര്‍

ന്യൂഡൽഹി : സൈബര്‍ കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട 28,200 മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാന്‍ ടെലികോം കമ്പനികള്‍ക്ക് വെള്ളിയാഴ്ച കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം…

2 hours ago

പൊന്നുമകൾക്ക് ജന്മംകൊടുത്തിട്ട് 11 ദിവസം, 3 ദിവസം മുമ്പ് സർക്കാർ ജോലിയും കിട്ടി, ഒന്നും അനുഭവിക്കാൻ വിധിയില്ലാതെ ഗോപിക മടങ്ങി

മകളെ പ്രസവിച്ചിട്ട് പതിനൊന്നു ദിവസം മാത്രം. ഇത്രയും കാലം അതിരുന്ന സർക്കാർ ജോലിയിൽ പ്രവേശിച്ചിട്ട് രണ്ടു ദിവസം മാത്രം. പ്രസവശുശ്രുഷയ്ക്കു…

2 hours ago

നെടുമ്പാശേരിയിൽ വൻ സ്വർണ്ണവേട്ട, 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി

കൊച്ചി : നെടുമ്പാശേരിയിൽ 2 കിലോ സ്വർണ്ണ ബിസ്ക്കറ്റ് പിടികൂടി. ജീൻസിനകത്ത് പ്രത്യേക അറ തീർത്ത് അതിനകത്ത് ഒളിപ്പിച്ച് കടത്താൻ…

2 hours ago