entertainment

ചലഞ്ച് ഏറ്റെടുക്കാൻ റെഡിയല്ലെങ്കിൽ ജീവിതത്തിൽ മാറ്റം ഉണ്ടാകില്ല- റിമി ടോമി

സം​ഗീതാസ്വാധകരുടെ പ്രിയ ​ഗായികയാണ് റിമി ടോമി. സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ താരങ്ങളിൽ ഒരാളാണ് റിമി ടോമി. റിമി ടോമി ഡാൻസിനും പാട്ടിനുമൊപ്പം പാചകവും പരീക്ഷിച്ചിരുന്നു. യൂടൂബ് ചാനലിനും ​ഗംഭീര സ്വീകരണമാണ് ലഭിച്ചത്. ചാനൽ തുടങ്ങിയ ഉടനെ നിരവധി സബ്സ്‌ക്രൈബേഴ്സിനെയും റിമി ടോമിക്ക് ലഭിച്ചിരുന്നു. തന്റെ പാചക പരീക്ഷണങ്ങളും തരംഗമായ പാട്ടുകളുടെ കവർ വേർഷനുകളുമെല്ലാം യൂടൂബ് ചാനലിലൂടെ റിമി പങ്കുവെക്കാറുണ്ട്.

താരത്തിന്റെ പെട്ടെന്നുണ്ടായ മാറ്റത്തിന് പിന്നിലെ കാരണം തിരക്കി നിരവധി ആളുകളാണ് രംഗത്തെത്തിയത്. തന്റെ ഈ മാറ്റത്തെ പറ്റി പറഞ്ഞുള്ള റിമിയുടെ പോസ്റ്റാണ് ശ്രദ്ധേയമാവുന്നത്. വർഷങ്ങളോളം നീണ്ട യാത്രയെ പറ്റി പറഞ്ഞാണ് ഇൻസ്റ്റാഗ്രാമിലൂടെ ഒരു വീഡിയോ റിമി പുറത്ത് വിട്ടത്.

വർക്കൗട്ടിനിടയിൽ ജിമ്മിൽ നിന്നുമെടുത്ത വ്യത്യസ്തമായ ദൃശ്യങ്ങൾ കോർത്തിണക്കിയൊരു വീഡിയോയാണ് റിമി പങ്കുവെച്ചിരിക്കുന്നത്. മാത്രമല്ല താൻ സ്വയം വെല്ലുവിളി നടത്തിയത് കൊണ്ടാണ് ഇങ്ങനെയായതും ആ യാത്ര ആറ് വർഷം പൂർത്തിയാക്കിയെന്നും വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനിലൂടെ താരം പറഞ്ഞിരിക്കുകയാണ്.

‘നമ്മൾ സ്വയം ചാലഞ്ച് ഏറ്റെടുത്തില്ലെങ്കിൽ, മാറ്റം ഉണ്ടാവുകയില്ല. ഫിറ്റ്‌നസ്സ് യാത്രയുടെ ആറ് വർഷങ്ങൾ പൂർത്തിയാക്കുന്നു. (2018 മുതൽ 2024 വരെ) ദൈവത്തിന് നന്ദി’ എന്നുമാണ് വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷനിൽ റിമി കുറിച്ചത്. അതേ സമയം റിമിയുടെ പോസ്റ്റിന് താഴെ ആശംസകൾ അറിയിച്ച് കൊണ്ടുള്ള നൂറ് കണക്കിന് കമന്റുകളാണ് വരുന്നത്.

ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ വേണ്ടിയാണ് മേക്കോവറിനെ കുറിച്ച് ചിന്തിച്ചതെന്ന് റിമി ടോമി നേരത്തെ പറഞ്ഞിരുന്നു. ശരീര ഭാരം കുറയുമ്പോൾ ഇഷ്ടമുള്ള വസ്ത്രം ധരിക്കാം. സാരി ഉടുക്കാൻ ഒരുപാട് ഇഷ്ടമാണ്. വയറ് നിറയെ ഭക്ഷണം കഴിച്ച ശേഷം സാരി ഉടുക്കുന്നത് വലിയ ബുദ്ധിമുട്ടായിരുന്നുവെന്നും റിമി ടോമി തുറന്നു പറഞ്ഞിരുന്നു.

Karma News Network

Recent Posts

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

21 mins ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

57 mins ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

1 hour ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

2 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

2 hours ago

ക്രിമിനലുകൾക്ക് രക്തസാക്ഷി മണ്ഡപം നിർമ്മിക്കുന്നതിലൂടെ സി.പി.എം കേരളീയ പൊതുസമൂഹത്തെ വെല്ലുവിളിക്കുന്നു, വി ഡി സതീശൻ

തിരുവനന്തപുരം: രാഷ്ട്രീയ എതിരാളികളെ കൊല്ലന്നതിന് വേണ്ടി ബോംബ് നിർമാണത്തിന് അനുമതി നൽകുന്ന പാർട്ടിയാണ് സി.പി.എം. ബോംബ് നിർമാണത്തിനിടെ 2015 ജൂൺ…

2 hours ago